മുന്‍ പ്രവാസിയുടെ ഭാര്യ ചികില്‍സാ സഹായം തേടുന്നു…..

 

 

വര്‍ഷങ്ങളായി സൌദിയില്‍ പ്രവാസ ജീവിതം നയിച്ച്‌ കൊണ്ടിരുന്നു കൊല്ലം കരുനാഗപ്പിള്ളി ചിരവന്‍ കോണത്തു സ്വദേശിയായ ഇബ്രാഹിം കുട്ടിയുടെ ഭാര്യയുടെ റംലത്തിനു ചികില്‍സക്ക് വേണ്ടി സുമനസ്സുകളുടെ സഹായം തേടുന്നു. ഡയാലിസിസ് നടത്തിയാണ് ഗുരുതരമായ വൃക്ക രോഗം ബാധിച്ച റംലത്തിന്റെ ജീവന്‍ ഇപ്പോള്‍ നില നിര്‍ത്തുന്നത്.  വൃക്ക മാറ്റി വെക്കുന്നത് വരെ ഡയാലിസിസ് തുടരേണ്ടി വരും എന്നാണു ട്രാവന്‍കൂര്‍ മെഡിക്കല്‍  കോളേജ്‌ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ വിദഗ്ദ അഭിപ്രായം. ഡയാലിസിസിനും മറ്റുമായി പ്രതിമാസം 15000 രൂപയോളം ചെലവ് വരുന്നു. ഇത് മൂലം നിര്‍ധനരായ ഈ കുടുംബം ഇപ്പോള്‍ വളരെയധികം പ്രയാസപ്പെടുന്നു.

സൗദിയില്‍ കൃഷി ഫാമില്‍ ജോലി ചെയ്യുകയായിരുന്ന ഇബ്രാഹിംകുട്ടി തുച്ഛമായ ശമ്പളമായിരുന്നത് കൊണ്ട് രണ്ടറ്റവും കൂട്ടി മുട്ടിക്കാനാവാതെ വെറും കയ്യോടെയാണ് നാട്ടിലേക്ക് തിരിച്ചു പോയത്. നാട്ടില്‍ സ്ഥിരമായ ജോലിയില്ലാത്ത ഇബ്രാഹിം കുട്ടി ഇപ്പോള്‍ കുടുംബ ചിലവുകള്‍ക്ക് പുറമേ ഭാര്യ റംലത്തിനു ഡയാലിസിസിനും മറ്റും മാര്‍ഗമില്ലാതെ വലയുകയാണ്. 

ഈ ദുരവസ്ഥ മനസ്സിലാക്കി കൊണ്ട് നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് ഇവര്‍ക്ക് ചികില്‍സാ സഹായം നല്‍കുന്നതിന് വേണ്ടി റിയാദ്‌ – നസീമില്‍ വെച്ച് ‘റംലത്ത് ചികില്‍സാ സഹായ കമ്മിറ്റി” രൂപീകരിച്ചിരിക്കുന്നു.

കമ്മിറ്റിയുടെ രക്ഷാധികാരിയായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ പാണക്കാടിനെയും പ്രസിഡന്റ് ആയി ഷാഫി കരുനാഗപ്പള്ളി, സെക്രട്ടറിയായി നാസര്‍ കൊട്ടിയം, ട്രഷറര്‍ ആയി അന്‍വര്‍ സാദത്ത്‌ എന്നിവരെയും തിരഞ്ഞെടുത്തു.

റംലത്തിനെ സഹായിക്കാന്‍ താല്‍പ്പര്യമുള്ള സുമനസ്സുകള്‍ക്ക് 0502542579 (ഷാഫി കരുനാഗപ്പള്ളി) എന്ന നമ്പരില്‍ ബന്ധപ്പെടാം. 

നാട്ടിലെ ബാങ്ക് അക്കൌണ്ട് നമ്പര്‍: 665/171, KUNJAHAMMAD MUSALIYAAR, UNION BANK, KARUNAGAPPALLI.

 

You may have missed

Copy Protected by Chetan's WP-Copyprotect.