സൌദിയിലെ പ്രവാസികള്‍ക്ക് നിരാശ, ലെവി പിന്‍വലിക്കില്ലെന്ന് തൊഴില്‍ മന്ത്രി

0
1

 

 

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ 50  ശതമാനത്തില്‍ അധികം വരുന്ന വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രതിമാസം 200 റിയാല്‍ വീതം പ്രതിവര്‍ഷം ഈടാക്കുന്ന 2400 റിയാല്‍ ലെവി ഒരു കാരണവശാലും പിന്‍വലിക്കില്ലെന്ന് തൊഴില്‍ മന്ത്ര ആദില്‍ ഫഖീഹ് അറിയിച്ചു. റിയാദില്‍ മനുഷ്യ വിഭവ ശേഷി വികസന നിധിയുടെ ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പ്രസ്തുത ലെവിക്കെതിരായി രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്  ലെവി പിന്‍വലിക്കുമെന്നു ശ്രുതി പരന്നിരുന്നു. ഇത് തള്ളി കൊണ്ടാണ് മന്ത്രി തന്റെ തീരുമാനം അസന്നിഗ്ദമായി പ്രഖ്യാപിച്ചത്.

ലെവി ഈടാക്കാനുള്ള തീരുമാനം മന്ത്രി സഭ കൂട്ടായി എടുത്ത തീരുമാനമാണ്. അതിനാല്‍ അത് രാജ്യത്തിന്‍റെ തീരുമാനമാണ്. അത് പിന്‍വലിക്കാന്‍ തനിക്കധികാരമില്ല. അതേ സമയം തീരുമാനം ഉണ്ടാകുന്നതിനു മുന്‍പ് കരാര്‍ ഒപ്പിട്ട കമ്പനികള്‍ക്ക് നഷ്ട പരിഹാരം നല്കുന്നതിനുള്ള നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.