ഖത്തറില്‍ ദുരിതത്തിലാവുന്ന പ്രവാസികളുടെ രക്ഷക്ക് ഖത്തര്‍ ഫൌണ്ടേഷന്‍

0
2

 

 

ഖത്തറിലെ മനുഷ്യ കടത്തിന്റെ ഇരകള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി പൊതു താല്പ്പര്യത്തോട് കൂടി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംഘടനയാണ് ഖത്തര്‍ ഫൌണ്ടേഷന്‍.ഖത്തറിലെ മനുഷ്യക്കടത്തിനെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നു. 

അന്യായമായി കടത്തി കൊണ്ട് വന്നു ദുരിതമനുഭവിക്കുന്ന പ്രവാസികള്‍ക്ക് പ്രത്യേകിച്ച് വീട്ടു ജോലിക്കാര്‍ക്കും മറ്റു താഴ്ന്ന വരുമാനക്കാര്‍ക്കും ഖത്തര്‍ ഫൌണ്ടേഷന്‍ സഹായം നല്‍കും. ശമ്പളവും താമസവും ശരിയായ രീതിയില്‍ ലഭിക്കാതിരിക്കുക, സ്പോണ്സര്‍ ശാരീരികമോ, മാനസികമോ ആയ പീഡനങ്ങള്‍ ഏല്‍പ്പിക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലും ഫൌണ്ടേഷനുമായി ബന്ധപ്പെടാം. 

ദുരിതത്തിലകപ്പെടുന്നവര്‍ക്കു 24 മണിക്കൂറും സേവനം ലഭ്യമാക്കും. 108 എന്ന ഹോട്ട് ലൈന്‍ നമ്പറിലോ 55653388എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇരകള്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങള്‍ സൗജന്യമായി ലഭ്യമാക്കും.

കൂടാതെ നിയമസഹായവും ലഭ്യമാക്കും. ഇതിനായി ഫൗണ്ടേഷന്‍റെ കീഴില്‍ പ്രത്യേകം അഭിഭാഷകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിവിധ എംബസ്സികളുമായി സഹകരിച്ചാണ് ഫൌണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യം പ്രശ്നപരിഹാരത്തിന് വേണ്ടി ബന്ധപ്പെട്ട സ്പോന്സരുമായാണ് ബന്ധപ്പെടുക. പിന്നീട് ദുരിതതിലായവരുടെ എമ്ബസ്സിയി ബന്ധപ്പെടും.എന്നിട്ടും പ്രശ്നപരിഹാരം ഉണ്ടാവുന്നില്ലെന്കില്‍ കേസ് കോടതിക്ക് കൈമാറും. അത്തരം അവസരങ്ങളില്‍ ഇരകള്‍ക്ക് സൗജന്യ നിയമസഹായവും വിവര്‍ത്തകന്റെ സേവനവും ഫൌണ്ടേഷന്‍ ലഭ്യമാക്കും. കേസില്‍ തീര്‍പ്പുണ്ടാവുന്നത് വരെ ഫൌണ്ടേഷന്‍റെ സഹായം ഉണ്ടാവും. വിമാനടിക്കറ്റ് നല്‍കുന്നില്ല. പകരം ടിക്കറ്റ് സ്പോണ്‍സറുടെ ചെലവില്‍ ലഭ്യമാക്കാനുള്ള നടപടികളാണെടുക്കുക.  

ഖത്തര്‍ ഫൌണ്ടേഷന്‍റെ വിലാസം: 

Qatar Foundation for Combating Human Trafficking

P.O.Box: 55466 Doha- Qatar

Tel: +974 44912888

Fax: +974 44669222

Hotline: 55653388

Hotline: 108

E-mail: Info@qfcht.org.qa