«

»

Print this Post

സൗദി അറേബ്യയിലെ ലെവി: പ്രവാസികള്‍ തിരിച്ചു പോക്കിലേക്ക് …….

 

 

സൌദിയിലെ സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളില്‍ ചുമത്തിയ കനത്ത ലെവി തീരുമാനം പുനപരിശോധിക്കില്ലെന്നു വ്യക്തമായതോടെ തുച്ചമായ ശമ്പളത്തിന് ജോലി ചെയ്യുന്ന ഫ്രീ വിസക്കാരായ പ്രവാസികള്‍ തിരിച്ചു പോകുന്നതിനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോകുന്നു. വരും ദിവസങ്ങളില്‍ ഇഖാമ പുതുക്കാനുള്ള പ്രവാസികളില്‍ സിംഹഭാഗവും പുതുക്കുന്നില്ലെന്നു തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്‌. ഇപ്പോള്‍ തന്നെ നിസാരമായ വേതനം വാങ്ങി ജോലി ചെയ്യുന്നവര്‍ക്ക് ഈ ഭാരം കൂടി ഏറ്റെടുക്കാന്‍ കഴിയുന്നില്ല എന്നത് കൊണ്ടാണ് ഈ സാഹസത്തിനു പലരും മുതിരുന്നത്. മുന്‍ ദിവസങ്ങളില്‍ ദിനേന ഏകദേശം 40ലധികം ഇഖാമകള്‍ പുതുക്കിയിരുന്ന ജനറല്‍ സര്‍വീസ്‌ ഓഫീസുകള്‍ ഇപ്പോള്‍ പുതുക്കുന്നത് വെറും അഞ്ചില്‍ താഴെ മാത്രം ഇഖാമകള്‍ ആണ്. ഫ്രീ വിസയില്‍ ഇവിടെ വന്നാല്‍ സ്പോന്സര്‍ക്ക് കൊടുക്കുന്ന പണവും മറ്റുള്ള വാര്‍ഷിക ചിലവുകളും കണക്ക് കൂട്ടുമ്പോള്‍ ജോലിയില്ലാതെ വെറുതെ റൂമില്‍ ഇരിക്കുമ്പോള്‍ പോലും ആയിരം റിയാലിലധികം ചെലവ് വരുമെന്നുള്ളത് കൊണ്ടാണ് തിരച്ചു പോകാന്‍ തീരുമാനമെടുക്കുന്നത്  എന്നാണു പ്രവാസികളുടെ പക്ഷം.

അതേ സമയം ഇഖാമ പുതുക്കാതെ രാജാവിന്റെ ഭാഗത്ത്‌ നിന്ന് എന്തെങ്കിലും അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന് കാത്തിരിക്കുന്ന ഫ്രീ വിസക്കാരുമുണ്ട്. ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ആയിരം റിയാല്‍ പിഴ അടക്കണം എന്നറിഞ്ഞു കൊണ്ട് തന്നെ രാജകാരുന്ന്യത്താല്‍ ലെവി തീരുമാനം ഇല്ലാതാക്കുമോ എന്നറിയാനാണ് അവര്‍ കാത്തിരിക്കുന്നത്.അവരെ സംബന്ധിച്ചിടത്തോളം അങ്ങിനെ സംഭവിച്ചാല്‍ സാമ്പത്തിക ലാഭം 1400 റിയാലാണ്.       

ഈ തീരുമാനവുമായി തൊഴില്‍ മന്ത്രാലയം മുന്നോട്ടു പോകുകയാണെങ്കില്‍ സൗദി തൊഴില്‍ രംഗത്ത് വന്‍ തൊഴിലാളി ക്ഷാമം അനുഭവപ്പെടാന്‍ സാധ്യതയുന്ടെന്നു ബിസിനെസ്സ്‌ വൃത്തങ്ങള്‍ പറയുന്നു. ഈ തീരുമാനം കൊണ്ട് സൌദിവല്‍ക്കരണത്തിന് സഹായകരമാവില്ല. മറിച്ചു വിലക്കയറ്റത്തിനും മറ്റുമാണ് കാരണമാകുക. അനേകം ചെറുകിട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ സാധ്യതയുണ്ട്. തൊഴില്‍ മന്ത്രാലയത്തിന്റെ ലെവി തീരുമാനം കൊണ്ട് മാത്രം കോണ്‍ട്രാക്ടര്മാര്‍ക്ക് നഷ്ടപ്പെടുക പ്രതി വര്‍ഷം ഏഴു ബില്യന്‍ റിയാലാണ്. 

 

Permanent link to this article: http://pravasicorner.com/?p=4913

Copy Protected by Chetan's WP-Copyprotect.