«

»

Print this Post

സൗദിയിലെ റീ-എന്‍ട്രി വിസ ഫീസില്‍ മാറ്റമില്ല: ജവാസാത്‌

 

 

സൗദി അറേബ്യയില്‍ വിദേശികളുടെ എക്സിറ്റ് – റീ എന്‍ട്രി വിസക്ക് പഴയ ഫീസായ 200 റിയാല്‍ തന്നെയാണ് ഇപ്പോഴും ഈടാക്കുന്നതെന്നും അതില്‍ യാതൊരു വര്‍ദ്ധനവും വരുത്തിയിട്ടില്ലെന്നും ജവാസാത്‌ വൃത്തങ്ങള്‍ അറിയിച്ചു.  

ലെവി തീരുമാനം പുറത്തു വന്ന ഈ അവസരത്തില്‍  അത് മറയാക്കി നിരവധി സ്പോണ്‍സര്‍മാര്‍ റീ-എന്‍ട്രി ഫീസായ 200 റിയാലില്‍ നിന്ന് പ്രതിമാസം 200 റിയാലാക്കി ഉയര്‍ത്തി എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് അവധിക്കപേക്ഷിക്കുന്ന ഓരോ മാസത്തേക്കും 200 റിയാല്‍ വീതം ഈടാക്കുന്നു എന്ന് ആരോപണമുണ്ട്.

മള്‍ട്ടിപ്പിള്‍ റീ-എന്‍ട്രി വിസക്ക് 500 റിയാലും സാധാരണ റീ-എന്‍ട്രി വിസക്ക് 200 റിയാലും ആണ് ഇപ്പോള്‍ ഫീസായി ഈടാക്കുന്നത്.  

 

Permanent link to this article: http://pravasicorner.com/?p=4924

Copy Protected by Chetan's WP-Copyprotect.