വികലാംഗക്ക് വേണ്ടി വിമാനത്തിലെ സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുത്തു സൗദി മന്ത്രി മാതൃകയായി
റിയാദില്‍ നിന്നും ബഹറൈനിലെക്കുള്ള വിമാന യാത്രയില്‍ തന്റെ സ്വന്തം ബിസിനസ് ക്ലാസ് സീറ്റ് വികലാംഗക്ക് വേണ്ടി ഒഴിഞ്ഞു കൊടുക്കാനും പകരമായി അവരുടെ ഇക്കോണമി ക്ലാസിലെ സീറ്റില്‍ ഇരിക്കാനും തയ്യാറായി സൗദി മന്ത്രി.
സൌദിയിലെ സാമൂഹിക കാര്യ വകുപ്പ് മന്ത്രി ഡോ. യൂസഫ് ബിന്‍ അല്‍ അഹമദ് അല്‍ ഒത്തൈമീന് ആണ് മഹനീയ മാതൃക കാട്ടി പൊതുസമൂഹത്തിന്റെ ആദരം പിടിച്ചു പറ്റിയത്. റിയാദില്‍ നിന്നും ബഹ്റൈനിലേക്ക് ഔദ്യോഗികാവശ്യങ്ങള്‍ക്ക് വേണ്ടി ബിസിനസ് ക്ലാസ്സില്‍ യാത്ര ചെയ്യുകയായിരുന്നു മന്ത്രി. അപ്പോഴാണ് ഇക്കണോമി ക്ലാസിലെ സീറ്റില്‍ വികലാംഗയായ ഒരു ബഹ്റൈനി വനിത ബുദ്ധിമുട്ടുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടനെ തന്നെ അവര്‍ക്ക് വേണ്ടി സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുക്കുകയും പകരമായി അവരുടെ ഇക്കണോമി ക്ലാസ്സ് സീറ്റിലേക്ക് മാറിയിരിക്കുകയും ചെയ്തു. വിമാനത്തിലെ മറ്റു യാത്രക്കാര്‍ അത്ഭുതാദരങ്ങളോടെയാണ് അദ്ദേഹത്തിന്റെ ഈ സദ്കര്‍മ്മത്തെ വീക്ഷിച്ചത്.
2008 മുതല്‍ സൌദിയില്‍ സാമൂഹിക കാര്യ വകുപ്പ് മന്ത്രിയാണ് ഡോ. യൂസഫ് ബിന്‍ അല്‍ അഹമദ് അല്‍ ഒത്തൈമീന്. മന്ത്രിയാവുന്നതിനു മുന്‍പു കിംഗ് അബ്ദുള്ള ഹൌസിംഗ് ഡെവലപ്മെന്റ് ഫൌണ്ടേഷന് സെക്രട്ടറി ജനറല്‍ ആയിരുന്നു.