«

»

Print this Post

സൗദി തൊഴില്‍ നിയമം: എന്റെ ESB എങ്ങിനെ കണക്കാക്കാം ?

 

ഒരാളുടെ സര്‍വീസിലെ അവസാനം ലഭിച്ച മാസ ശമ്പളം (LAST MONTH WAGE OR LMW)  ആണ് ESB കണക്കാക്കുന്നതിനു അടിസ്ഥാനമായി എടുക്കുന്നത്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 പ്രകാരം ആദ്യത്തെ അഞ്ചു വര്ഷം വരെ ഓരോ വര്‍ഷത്തിനും LMW ന്റെ പകുതി ശമ്പളവും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ ശമ്പളവും ലഭിക്കും. അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്കും കൂടി ESB ലഭിക്കേണ്ടതാണ്.  അതായത് ഒരാള്‍ നാല് വര്‍ഷവും മൂന്നു മാസവും ഒരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്‌താല്‍ അവസാനത്തെ മൂന്നു മാസങ്ങള്‍ക്ക് കൂടി ESBക്ക് തൊഴിലാളി അര്‍ഹനാണ്.

ഇനി അത് കണക്കാക്കുന്ന രീതി എങ്ങിനെയെന്ന് നോക്കാം, ഉദാഹരണമായി 2000 റിയാല്‍ ശമ്പളമുള്ള ഒരാള്‍ക്ക്‌ പത്തു വര്‍ഷവും മൂന്നു മാസവും സര്‍വീസ്‌ ഉണ്ട് എന്ന് കരുതുക. എങ്കില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ESB ആയി അയാള്‍ക്ക്‌ ലഭിക്കുക 1000 റിയാല്‍ വീതം ആയിരിക്കും. അതിനു ശേഷം അഞ്ചു വര്‍ഷത്തേക്ക് ESB ആയി 2000 റിയാല്‍ വച്ച് തന്നെ കിട്ടുന്നു.

ഇനി അവസാനത്തെ മൂന്നു മാസത്തേക്കുള്ള ESB എങ്ങിനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം.

LMW നെ 365.25 കൊണ്ട് ഹരിക്കുക. അപ്പോള്‍ കിട്ടുന്നതാണ് നിങ്ങളുടെ ഒരു ദിവസത്തെ ESB. അതിനെ മൂന്നു മാസം (തൊണ്ണൂറു ദിവസം) കൊണ്ട് ഗുണിക്കുക. അപ്പോള്‍ നിങ്ങള്ക്ക് മൂന്നു മാസത്തെ ESB  ലഭിക്കും.

അതായത്: 2000 (LMW) / 365.25 = 5.48.00 (ഒരു ദിവസത്തെ ESB)

          5.48 x 90 = 493.20 ഇതാണ് നിങ്ങളുടെ തൊണ്ണൂറു ദിവസത്തെ ESB.

 ഇതിനു പുറമേ വകുപ്പ് നൂറ്റി ഒന്‍പതു പ്രകാരം ഉപയോഗിക്കാത്ത വാര്‍ഷിക ലീവുകളുടെ പണവും കൂടി ലഭിക്കേണ്ടതാണ്. ആദ്യ അഞ്ചു വര്ഷം വരെ ഓരോ വര്‍ഷത്തേക്കും ഇരുപത്തി ഒന്ന് ദിവസവും അതിനു ശേഷം ഓരോ വര്‍ഷത്തേക്കും മുപ്പതു ദിവസവും ആണ് കണക്ക്. 

 

Permanent link to this article: http://pravasicorner.com/?p=502

Copy Protected by Chetan's WP-Copyprotect.