«

»

Print this Post

ലെവി ചുമത്തല്‍: തീരുമാനത്തില്‍ നിയമപരമായ അപാകതയെന്നു കരാര്‍ മേഖലയുടെ ആരോപണം

 

 

തൊഴില്‍ മന്ത്രാലയം തിരക്കിട്ട് നടപ്പാക്കിയ ലെവി തീരുമാനത്തില്‍ നിയമപരമായും നടപ്പാക്കിയ നടപടിക്രമങ്ങളിലും അപാകതകള്‍ ഉണ്ടെന്നു നിര്‍മ്മാണ-കരാര്‍ മേഖലയില്‍ നിന്ന് ആരോപണമുയരുന്നു. 

തൊഴില്‍ മന്ത്രാലയത്തിന്റെ ഈ തീരുമാനം 1992 മാര്‍ച്ചില്‍ പാസ്സാക്കിയ രാജ്യത്തിന്റെ  അടിസ്ഥാന നിയമത്തിനു (Basic Law of Governance) എതിരാണെന്നാണ് വാദം. അതിലെ വകുപ്പ് 20 പ്രകാരം (Article 20:No taxes or fees shall be imposed, except in need and on a just basis. Imposition, amendment, cancellation or exemption shall take place according to the provisions of the Law.) അത്യന്താപേക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ നികുതിയോ, ഫീസോ ചുമത്തുന്നത്  ഈ നിയമത്തിലുള്ള വകുപ്പുകള്‍ പ്രകാരമേ പാടുള്ളൂ എന്ന് പറയുന്നു. തുടര്‍ന്നുള്ള വകുപ്പുകളില്‍ രാജാവിന്റെ ഉത്തരവ് പ്രകാരം മാത്രമേ ഫീസുകളും നികുതികളും ചുമത്താന്‍ പാടുള്ളൂ എന്ന് പറയുന്നുണ്ടെങ്കിലും ലെവി തീരുമാനം തികച്ചും നിയമപരമായി അടിസ്ഥാനമില്ലാത്ത നടപടി ക്രമങ്ങളിലൂടെയാണ് പാസ്സാക്കിയതാണെന്ന്  കരാറുകാര്‍ ആരോപിക്കുന്നു.

നടപടിക്രമങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇത്തരത്തില്‍ ഫീസോ നികുതിയോ ഈടാക്കണമെങ്കില്‍  ശൂറാ കൌണ്‍സില്‍ വിഷയം പഠിച്ചു മന്ത്രിസഭയിലെ വിദഗ്ദ സമിതിക്ക് സമര്‍പ്പിക്കുകയാണ് വേണ്ടതെന്നു കരാര്‍ മേഖലയിലുള്ളവര്‍ പറയുന്നു. അതില്‍ എന്തെങ്കിലും അപാകത ഉണ്ടെങ്കില്‍ വിദഗ്ദ സമിതി ശൂറാ കൌണ്‍സിലിനു തന്നെ തിരിച്ചു നല്‍കും. അപാകതകള്‍ തിരുത്തിയതിനു ശേഷം വോട്ടെടുപ്പിലൂടെ അവ പാസ്സായാല്‍ മന്ത്രിസഭയില്‍ സമര്‍പ്പിച്ചു മന്ത്രിസഭ അതിനു അംഗീകാരം നല്‍കണം.

എന്നാല്‍ പുതിയ ലെവി തീരുമാനം എടുക്കുമ്പോള്‍ ഇത്തരത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിരുന്നില്ല എന്നാണു കരാര്‍ മേഖലയുടെ ആരോപണം. 

 

Permanent link to this article: http://pravasicorner.com/?p=5023

Copy Protected by Chetan's WP-Copyprotect.