«

»

Print this Post

സൗദി ലെവി: ആവശ്യമുള്ളത് 2 കോടി സ്വദേശികള്‍. തൊഴില്‍ രഹിതര്‍ 13 ലക്ഷം മാത്രം, അതില്‍ 80% സ്ത്രീകള്‍

 

 

സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയം വിഭാവനം ചെയ്യുന്നത് പോലെ രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും 50 ശതമാനം സ്വദേശിവല്ക്കരണമെന്നത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ സാധിക്കാത്തതാണെന്നു നിര്‍മാണ മേഖലയിലെ തൊഴിലുടമകള്‍ പറയുന്നു.

5 ശതമാനം മാത്രമായിരുന്ന നിര്‍മാണ മേഖലയിലെ സ്വദേശി അനുപാതം നിതഖാത് പരിഷ്കാരങ്ങള്‍ക്ക് ശേഷം തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം 7 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ മന്ത്രാലയത്തിന്റെ തീരുമാനം 50 ശതമാനം സ്വദേശിവല്‍ക്കരണം വേണമെന്നാണ്. ഇത് അസംഭാവ്യമാണെന്നു അദ്ദേഹം പറഞ്ഞു. തങ്ങള്‍ അതിനു തയ്യാറായാല്‍ തന്നെ അതിനു മാത്രം സ്വദേശി തൊഴിലന്വേഷകര്‍ രാജ്യത്ത് ലഭ്യമല്ല.ലഭ്യമായവാരാകട്ടെ ചെറിയ തൊഴിലുകള്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. ഭൂരിഭാഗം പേര്‍ക്കും പൊതു മേഖലയിലെ ജോലികളില്‍ ആണ് കൂടുതല്‍ താല്‍പ്പര്യം. 

സൌദിയിലെ തൊഴില്‍ മന്ത്രാലയം ഇപ്പോള്‍ ആവശ്യപ്പെടുന്നത് പോലെ 50 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കണമെങ്കില്‍ സ്വദേശികളായ 2കോടി തൊഴിലന്വേഷകരെങ്കിലും ഉണ്ടാകണം. എന്നാല്‍ തൊഴിലില്ലാത്ത സ്വദേശികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനുള്ള  ഹാഫിസ് പദ്ധതിയുടെ കണക്കുകള്‍ പ്രകാരം 13 ലക്ഷം സ്വദേശികള്‍ തൊഴില്‍രഹിതരായിട്ടു അവശേഷിക്കുന്നുള്ളൂ. അതില്‍ തന്നെ 80 ശതമാനം സ്ത്രീകളാണ്. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ എങ്ങിനെയാണ് മന്ത്രാലയത്തിന്റെ തീരുമാനം പൂര്‍ണ്ണമായും തങ്ങള്‍ നടപ്പിലാക്കുക എന്ന് തൊഴിലുടമകള്‍ ചോദിക്കുന്നു. 

 

Permanent link to this article: http://pravasicorner.com/?p=5032

Copy Protected by Chetan's WP-Copyprotect.