«

»

Print this Post

സൗദി അറേബ്യ: എന്താണ് ഓവര്‍ടൈം ?

 

 

തൊഴില്‍ മേഖലയില്‍ ചൂഷണം നടക്കുന്ന മറ്റൊരു വിഷയമാണ് ഓവര്‍ടൈം. വ്യാവസായിക മേഖലയിലെ ഒട്ടു മിക്ക തൊഴിലുടമകളും ഇത് നല്‍കി വരുന്നുണ്ട്. മാത്രമല്ല ആ മേഖലയിലെ തൊഴിലാളികള്‍ ഈ വിഷയത്തില്‍ കുറച്ചു കൂടെ അവബോധം കൂടിയവരുമാണ്‌. പക്ഷെ ചെറുകിട ഇടത്തരം മേഖലകളിലെ തൊഴിലാളികള്‍ക്ക് ഇത് താരതമ്യേന അന്യവുമാണ്. തുടര്‍ച്ചയായ പതിനാലു മണിക്കൂര്‍ വരെ ഓവര്‍ടൈം കൂലി ഇല്ലാതെ ജോലി ചെയ്യുന്ന ഹതഭാഗ്യര്‍ ഇവിടെയുണ്ട്.

സാധാരണ ജോലി സമയം കൂടാതെ അതിനപ്പുറം ജോലി ചെയ്യുന്ന മണിക്കൂറുകളാണ് ഓവര്‍ടൈം ആയി കണക്കാക്കുന്നത്.  സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളി ഒരു ദിവസത്തില്‍ എട്ടു മണിക്കൂര്‍ മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. ആഴ്ചയുടെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ നാല്‍പ്പത്തി എട്ടു മണിക്കൂറും. അതിനു ശേഷം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും യഥാര്‍ത്ഥ വേതനവും അതിന്റെ അമ്പതു ശതമാനം അധികവും നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്.

ഓവര്‍ടൈം കണക്കാക്കുന്ന രീതി അടുത്ത പോസ്റ്റില്‍ വിവരിക്കുന്നു.

 

Permanent link to this article: http://pravasicorner.com/?p=510

Copy Protected by Chetans WP-Copyprotect.