«

»

Print this Post

സൗദി അറേബ്യ:എട്ടു മണിക്കൂര്‍ ജോലി സമയത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടവര്‍ ?

 

എട്ടു മണിക്കൂര്‍ ജോലിക്ക് ശേഷം ഓവര്‍ടൈം എന്നത് സൗദി തൊഴില്‍ നിയമത്തിന്റെ ഒരു അടിസ്ഥാന നിയമമാനെന്കിലും ചില പ്രത്യേക സ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും, പ്രത്യേക സാഹചര്യങ്ങളിലും ഈ അവകാശത്തില്‍ നേരിയ വ്യതിയാനങ്ങള്‍ വരുത്തുന്നത് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 108 പ്രകാരം അനുവദനീയമാണ്. എന്നിരുന്നാല്‍ കൂടി നിഷേധിക്കപ്പെട്ട വിഭാഗം വിരലിലെണ്ണാവുന്നവ മാത്രമാണ്. അവയെ താഴെ കാണുക.

  • സൗദി തൊഴില്‍ നിയമത്തിലെ നൂറ്റി എട്ടാം വകുപ്പനുസരിച്ച് ചില ഉന്നത സ്ഥാനത്തുള്ളവര്‍ക്ക്, ചില പ്രത്യേക  സാഹചര്യത്തിലും മിനിമം ജോലി സമയ / ഓവര്‍ടൈം നിയമങ്ങള്‍ ബാധകമല്ല.
  • സ്ഥാപനത്തിലെ മറ്റുള്ള തൊഴിലാളികളുടെ മേല്‍ നിയന്ത്രണാധികാരവും ഭാരനാധികാരവും ഉള്ള മാനേജ്ജ്മെന്റിലെ ഉന്നതമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക്.
  • സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ ഒഴികെയുള്ള ഗാര്‍ഡുകളും തൂപ്പുകാരും.
  • ഇടയ്ക്കിടെ നിര്‍ത്തി വെക്കേണ്ടി വരുന്ന ജോലികള്‍ ആണെങ്കില്‍.
  • യഥാര്‍ത്ഥ ജോലി തുടങ്ങുന്നതിനു മുന്‍പോ പിന്‍പോ ആ ജോലിക്ക് വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന സമയവും അതിനോടനുബന്ധിച്ച ജോലികളും മിനിമം ജോലി സമയത്തില്‍ പെടില്ല.

ഇവര്‍ക്ക് ജോലി സാഹചര്യം അനുസരിച്ച് ജോലി സമയത്തില്‍ നേരിയ വ്യതിയാനങ്ങള്‍ വരാവുന്നതാണ്.

Permanent link to this article: http://pravasicorner.com/?p=522

Copy Protected by Chetan's WP-Copyprotect.