«

»

Print this Post

ആഴ്ചയില്‍ 2 ദിവസം അവധി, 7 മണിക്കൂര്‍ ജോലി, 45 ദിവസം വാര്‍ഷികാവധി?

സൗദി യുവാക്കളെ ക്കുറിച്ച് സാധാരണയായുള്ള അഭിപ്രായങ്ങള്‍ രണ്ടു വാക്കില്‍ ഒതുക്കാം- ‘അഹങ്കാരികള്‍’, ‘മടിയന്മാര്‍’. എന്നാല്‍ 2011 സെപ്തംബറില്‍ ഗള്‍ഫ്‌ ടാലന്റ് നടത്തിയ സര്‍വേയില്‍ തെളിഞ്ഞു കണ്ടത് തികച്ചും വ്യത്യസ്തങ്ങളായ അഭിപ്രായ പ്രകടനങ്ങള്‍ ആയിരുന്നു. ബിരുദ ധാരികളായ യുവാക്കള്‍ക്ക് തങ്ങളുടെ ഇഷ്ടപ്പെട്ട തൊഴില്‍ സ്ഥാപനം തിരഞ്ഞെടുക്കുന്നതില്‍ വ്യക്തമായ അഭിപ്രായവും ലക്‌ഷ്യവും ഉണ്ട് എന്ന് സര്‍വേയില്‍ തെളിഞ്ഞു കാണുന്നു.

വളരെ എളുപ്പമുള്ളതും സുഖകരവുമായ ജോലി മാനദണ്ഡമാക്കി തൊഴില്‍ സ്ഥാപനം തിരഞ്ഞെടുക്കുന്ന സൗദി ബിരുദധാരികള്‍ വെറും നാല് ശതമാനം മാത്രമാണ്. അതേ സമയം നല്ല പരിശീലനവും ഭാവി സാധ്യതകളും അടിസ്ഥാനമാക്കി തൊഴില്‍ സ്ഥാപനം തിരഞ്ഞെടുക്കുന്നവര്‍ എഴുപത്തി രണ്ടു ശതമാനം ആണ്. തൊട്ടു താഴെ അന്‍പത്തി ആര് ശതമാനം പേര്‍  തങ്ങള്‍ ഇഷ്ടപ്പെടുന്നതും വെല്ലു വിളികള്‍ നിറഞ്ഞതുമായ കരിയര്‍ സ്വീകരിക്കാന്‍ ഇഷ്ടപ്പെടുന്നു. മികച്ച  പ്രതിച്ഛായയും സല്‍പ്പേരും അടിസ്ഥാനമാക്കിയവര്‍ നാല്‍പ്പതു ശതമാനം പേര്‍ ആണ്.

ഇതില്‍ ജോലി സുരക്ഷിതത്വം മാത്രം ഉറപ്പാക്കി ജോലി തിരഞ്ഞെടുക്കുന്നവര്‍ പന്ത്രണ്ടു ശതമാനം പേര്‍ മാത്രമാണ്. അതിനും താഴെ മാത്രമാണ് ഇസ്ലാമിക സംസ്കാരവും അന്തരീക്ഷവും നോക്കി ജോലി തിരഞ്ഞെടുക്കുന്നവര്‍.

ഭംഗിയുള്ള ഓഫീസും മികച്ച സൌകര്യങ്ങളും മാത്രം നോക്കി ജോലി തിരഞ്ഞെടുക്കുന്നവര്‍ വെറും ഏഴ് ശതമാനം പേര്‍ മാത്രമാണ്.

 സൗദിയുടെ പുതിയ തലമുറ നേരായ ദിശയില്‍ തന്നെയാണ്!!! 

പക്ഷെ ഇത് ഒരു വിഭാഗം മാത്രം.  സൗദി യുവജനങ്ങള്‍ക്കിടയില്‍ മറ്റൊരു വിഭാഗം കൂടിയുണ്ടെന്ന് സ്വകാര്യ  തൊഴില്‍ മേഖലയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനിഷ്ടപ്പെടാത്ത സര്‍ക്കാര്‍ ജോലികളില്‍ മാത്രം താല്‍പ്പര്യമുള്ള ഒരു വിഭാഗം. അവരുടെ പരാതി സ്വകാര്യ മേഖലയില്‍ ജോലി ഭാരം കൂടുതലും ആനുകൂല്യങ്ങള്‍ കുറവും എന്നതാണ്. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ചില മാറ്റങ്ങള്‍ക്കു തയ്യാറെടുക്കുന്നു എന്നാണു ഏറ്റവും പുതിയ സൂചന.  അതായത്‌, ആഴ്ചയില്‍ രണ്ടു ദിവസം അവധി, ജോലി സമയം ദിവസവും  ഏഴു മണിക്കൂര്‍, വാര്ഷികാവധി മുപ്പതു ദിവസത്തില്‍ നിന്ന് നാല്‍പ്പത്തി അഞ്ചു ദിവസം, സര്‍ക്കാര്‍ ജീവനക്കാരെ പോലെ പെരുന്നാള്‍ അവധി ദിവസങ്ങള്‍ കൂട്ടുക എന്നിങ്ങനെ. ഈ മാറ്റങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാവുമോ അതോ എല്ലാ തൊഴിലാളികള്‍ക്കും ബാധകമാക്കുമോ എന്നാണ് തൊഴിലുടമകളുടെ വേവലാതി. ബാധകമാക്കണേ എന്നാണ്  പ്രവാസി തൊഴിലാളികള്‍ പ്രാര്‍ത്ഥിക്കുന്നത് . എന്തായാലും കാത്തിരുന്നു കാണാം.

Permanent link to this article: http://pravasicorner.com/?p=528

Copy Protected by Chetans WP-Copyprotect.