«

»

Print this Post

ഗള്‍ഫിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്റുമാര്‍ക്ക് അംഗീകാരമുണ്ടോ എന്ന് എങ്ങിനെ മനസ്സിലാക്കാം?

 

 

തൊഴില്‍മോഹവുമായി ഗള്‍ഫിലെത്തിയ പലരുടെയും ജീവിതങ്ങള്‍ ആടുജീവിതങ്ങളായി മാറുന്ന വാര്‍ത്തകള്‍ നാം ദിനവും മാധ്യമങ്ങളിലൂടെ അറിയുന്നു. എന്നിട്ടും നിരവധി ആളുകള്‍ ഇപ്പോഴും അനധികൃത ഏജന്റുമാര്‍ മുഖേന ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക് എത്തിക്കോണ്ടിരിക്കുന്നു.

മികച്ച ശമ്പളവും സൌകര്യങ്ങളും വാഗ്ദാനം ചെയ്തു ഗള്‍ഫിലെത്തുമ്പോള്‍ ശമ്പളമില്ലാതെയും ഭക്ഷണം ലഭിക്കാതെയും കഷ്ടപ്പെടുന്നവര്‍ നിരവധി. വീട്ടുജോലി, കുട്ടികളെ നോക്കല്‍ തുടങ്ങിയ ജോലികളുടെ പേര് പറഞ്ഞു കേരളത്തില്‍ നിന്ന് കുടുംബിനികള്‍ ഉള്‍പ്പെടെയുള്ളവരെ ഗള്‍ഫ് നാടുകളില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ വാര്‍ത്തകളല്ലാതായി മാറിയിരിക്കുന്നു. അനധികൃത വിദേശ തൊഴില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ നമ്മുടെ കൊച്ചുകേരളത്തില്‍ മാത്രം ആയിരത്തിലധികമാണ് ഉള്ളതെത്രേ. ഇവയില്‍ മിക്കതിനും ലൈസന്‍സ് പോലുമില്ല.

ഒരു വിസ വിഗ്ദാനം ലഭിക്കുമ്പോള്‍ റിക്രൂട്ടിംഗ് ഏജന്‍സിക്ക് നിയമ സാധുത ഉണ്ടോ എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു റിക്രൂട്ടിംഗ് എജന്റ് ഇന്ത്യയിലെ പ്രവാസികാര്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നറിയാനും ഇപ്പോള്‍ പ്രസ്തുത ഏജന്‍സിക്ക് നിയമ സാധുതയുണ്ടോ എന്നറിയാനും പ്രവാസികാര്യ മന്ത്രാലയം സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കുക.  

  1. www.poeonline.gov.in (ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക) എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പ്രസ്തുത വെബ്സൈറ്റ് ദിവസം തോറും പുതുക്കി കൊണ്ടിരിക്കുന്നതാണ്.
  2. അതിലെ ഏറ്റവും ഇടതു ഭാഗത്തെ apply  എന്ന ബട്ടന്‍ അമര്‍ത്തുക.
  3. തുടര്‍ന്ന് അതിലെ പച്ച നിറമുള്ള applicant (Individual, PE or RA)  എന്ന പച്ച നിറത്തിലുള്ള ബോക്സില്‍ ക്ലിക്ക് ചെയ്യുക.
  4. അതിലെ RA എന്ന DROP down മെനുവില്‍ ക്ലിക്ക് ചെയ്യുക.
  5. ആറാമത്തെ മഞ്ഞ ബോക്സിലെ ‘Recruiting Agent’ എന്ന ബോക്സില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് Recruiting Agents  ന്റെ മുഴുവന്‍ ലിസ്റ്റും വരും

അതില്‍ വരുന്ന Recruiting Agents  മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തവരും അംഗീകൃത എജന്റുമാരുമാണ്. 

 

Permanent link to this article: http://pravasicorner.com/?p=5413

Copy Protected by Chetan's WP-Copyprotect.