«

»

Print this Post

യു.എ.ഇ പൊതുമാപ്പുകാര്‍ക്ക് തിരികെ വരാന്‍ എയര്‍ ഇന്ത്യയില്‍ കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്‌

 

1

 

പൊതുമാപ്പിലൂടെ യു.എ.ഇ യില്‍ നിന്നും തിരികെ വരുന്ന ഇന്ത്യക്കാരായ പ്രവാസികളുടെ യാത്രക്ക് എയര്‍ ഇന്ത്യ പ്രത്യേക ഓഫര്‍ പ്രഖ്യാപിക്കും. 2013 ജനുവരി ഒന്നിന് നിലവില്‍ വരുന്ന രീതിയില്‍ ഈ പ്രത്യേക പാക്കേജ്‌ പൂര്‍ണ്ണരൂപത്തില്‍ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്നു കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 

എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യാ എക്സ്പ്രസ്സിലും പൊതുമാപ്പിലൂടെ വരുന്നവര്‍ക്ക് ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഇളവുണ്ടാകും.പൊതുമാപ്പിലൂടെ തിരികെയെത്തുമെന്നു പ്രതീക്ഷിക്കുന്ന ഏതാണ്ട് പതിനായിരക്കണക്കിനു ഇന്ത്യക്കാര്‍ക്ക് ഈ പാക്കേജ്‌ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു.കൊച്ചിയില്‍ വെച്ച് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീ.കെ.സി.വേണുഗോപാല്‍.

പൊതുമാപ്പുകാരെ തിരികെ കൊണ്ട് വരുന്നതിനായി പ്രത്യേക വിമാനവും ഏര്‍പ്പാടാക്കുന്നതിനു എയര്‍ ഇന്ത്യക്ക് പദ്ധതിയുണ്ടെന്ന് എയര്‍ ഇന്ത്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

പൊതുമാപ്പിലൂടെ വരുന്ന മലയാളികളായ പ്രവാസികള്‍ യു.എ.ഇ യില്‍ ഔട്ട്‌പാസ്സിന് നല്‍കേണ്ട 69 ദിര്‍ഹം കേരള സര്‍ക്കാര്‍ നല്‍കുമെന്നും ടിക്കെറ്റെടുത്ത് തിരികെ വരാന്‍ സാധിക്കാത്ത 10,000 പേര്‍ക്ക് ടിക്കറ്റ് നല്‍കുമെന്നും മുന്‍പ് തന്നെ കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

 

Permanent link to this article: http://pravasicorner.com/?p=5444

Copy Protected by Chetans WP-Copyprotect.