«

»

Print this Post

യു.എ.ഇയില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ അധികവും ഇന്ത്യക്കാര്‍

 

anil kumar sreeja anusree

കഴിഞ്ഞ വര്‍ഷം റാസല്‍ഖൈമയില്‍ ആത്മഹത്യ ചെയ്ത മലയാളി കുടുംബം

 

യു.എ.ഇ: ഈ വര്‍ഷം ഒക്ടോബര്‍ വരെ ദുബൈയിലും യു.എ.ഇയുടെ വടക്കന്‍ എമിറേറ്റുകളിലുമായി 72 ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ദുബൈ പോലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2011ല്‍ യു.എ.ഇയില്‍ ആത്മഹത്യ ചെയ്തവരില്‍ എഴുപതു ശതമാനത്തിലധികവും ഇന്ത്യക്കാരാണ്. സാമ്പത്തികമാന്ദ്യം കത്തി നിന്ന കാലത്ത് യു.എ.ഇ യില്‍ 147  ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനു ശേഷം ആത്മഹത്യാ നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഒരു പരിധിക്കപ്പുറം കുറക്കാന്‍ സാമൂഹിക സംഘടനകള്‍ക്കും അധികൃതര്‍ക്കും സാധിച്ചിട്ടില്ല.

ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനമായത് സാമ്പത്തിക ബാധ്യതകള്‍ തന്നെയാണ്. അതിനെ തുടര്‍ന്നുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും അതിനു ആക്കം  കൂട്ടുന്നു. കഴിഞ്ഞ മാസം ദുബൈ മെട്രോയുടെ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ മറി കടന്നു ആദ്യമായി ആത്മഹത്യ ചെയ്തതും ഇന്ത്യക്കാരനായിരുന്നു.

എന്തായാലും അധികൃതരുടെയും മറ്റും ബോധവല്‍ക്കരണങ്ങള്‍ കൊണ്ട് യു.എ.ഇ യിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ ആത്മഹത്യാ നിരക്ക് ഓരോ വര്‍ഷവും ഗണ്യമായി കുറയുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2008 ല്‍ 147 ഇന്ത്യക്കാരാണ് ഇവിടെ ആത്മഹത്യ ചെയ്തതായി ദുബൈ പോലീസിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 2009 ല്‍ അത് 114 ആയി കുറഞ്ഞു. 2010ലാകട്ടെ 110 പേര്‍ ആത്മഹത്യ ചെയ്തു. നിരന്തര ബോധവല്‍ക്കരണത്തിന്റെ ഫലമായി 2011ല്‍  ഇന്ത്യക്കാരുടെ ആത്മഹത്യാ നിരക്ക് 76ആയി ചുരുങ്ങി. സാമൂഹിക സംഘടനകളുടെയും ഇന്ത്യന്‍ അധികൃതരുടെയും നിരന്തരമായ ബോധവല്‍ക്കരണം ഇക്കാര്യത്തില്‍ വേണമെന്ന  ആവശ്യം ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമാണ്. 

 

Permanent link to this article: http://pravasicorner.com/?p=5454

Copy Protected by Chetan's WP-Copyprotect.