«

»

Print this Post

സൗദി അറേബ്യ: പുതിയ തൊഴില്‍ പരിഷ്കാരങ്ങളില്‍ ബിസിനസ് വൃത്തങ്ങളില്‍ അതൃപ്തി

 

CC000552

 

സൗദി അറേബ്യ:തൊഴിലില്ലാത്ത യുവജനങ്ങളുടെ വികാരങ്ങള്‍ മാത്രം കണക്കിലെടുത്ത് പരിഷ്കരണ നടപടികള്‍ കൈക്കൊള്ളുമ്പോള്‍ അധികൃതര്‍ തങ്ങളുടെ വികാരങ്ങള്‍ അവഗണിക്കുകയാണെന്ന് ബിസിനസ് വൃത്തങ്ങളിലുള്ളവര്‍ പരാതിപ്പെടുന്നു.

നിതാഖാത്‌ പരിഷ്കാരങ്ങള്‍ സൌദിയിലെ ബിസിനസ് സമൂഹത്തിനു വന്‍സാമ്പത്തിക ബാധ്യതയാണ് വരുത്തിയത്. എന്നാല്‍ അതിനനുസരിച്ച് ഉല്‍പ്പാദനമോ വരുമാനമോ കൂടിയില്ലെന്നു മാത്രമല്ല ഉല്‍പ്പാദന കുറവും ധനനഷ്ടവും ഉണ്ടായി.

തൊഴില്‍ സമയം കുറയ്ക്കുകയെന്ന പരിഷ്കാരം നിലവില്‍ വന്നാല്‍ ആഴ്ചയില്‍ എട്ടു മണിക്കൂര്‍ തൊഴില്‍ സമയം തങ്ങള്‍ക്കു നഷ്ടപ്പെടും. ആ സമയം ജോലി ചെയ്യുമ്പോള്‍ തൊഴിലാളികള്‍ക്ക് ഓവര്‍ ടൈം ആയി അധിക തുക നല്‍കേണ്ടി വരും. ഇതും തങ്ങള്‍ക്കു അധിക ബാധ്യത ഉണ്ടാക്കും.ഇതെല്ലാം രാജകല്‍പ്പന പ്രകാരം അനുസരിക്കാന്‍ തങ്ങള്‍ തയാറാണ്. എന്നാല്‍ പ്രതിമാസം 200 റിയാല്‍ വീതം പ്രതിവര്‍ഷം 2400 റിയാല്‍ ലെവി തങ്ങള്‍ക്കു താങ്ങാവുന്നതിലപ്പുരമാണ്.

എല്ലാ പരിഷകാരങ്ങളുടെയും ബാധ്യത ആത്യന്തികമായി തങ്ങളുടെ ചുമലില്‍ വന്നു പതിക്കുകയാണ്. നടപടി ക്രമങ്ങളില്‍ വരുന്ന കാലതാമസവും ഉദ്യോഗസ്ഥന്മാരുടെ അലംഭാവവും മെല്ലെ പോക്കും നഷ്ടമുണ്ടാക്കുന്നു. തൊഴിലാളികളുടെ ഇഖാമ ലഭിക്കാനും വര്‍ക്ക്‌ പെര്‍മിറ്റ് പുതുക്കി കിട്ടാനുമുള്ള താമസം കൂടുതല്‍ ബാധ്യതയുണ്ടാക്കുന്നു.

നിയമപരമായി കൊണ്ട് വരുന്ന തൊഴിലാളിക്ക് എല്ലാ രേഖകളും ഉണ്ടെങ്കില്‍ ഒരു ദിവസം കൊണ്ട് തന്നെ ഇഖാമായും  വര്‍ക്ക്‌ പെര്‍മിറ്റും ലഭ്യമാക്കുന്ന സംവിധാനം കൊണ്ട് വരണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

 

Permanent link to this article: http://pravasicorner.com/?p=5465

Copy Protected by Chetans WP-Copyprotect.