എയര്‍ ഇന്ത്യാ എക്സ്പ്രസ് പരാതികള്‍ക്ക് പരിഹാര സെല്‍. ഒരാഴ്ചക്കുള്ളില്‍ പ്രശ്ന പരിഹാരവും മറുപടിയും

0
2

 

kc

എയര്‍ ഇന്ത്യ എക്സ്പ്രസ്സുമായി ബന്ധപ്പെട്ടുള്ള ഗള്‍ഫ്‌ യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ പരാതി പരിഹാര സെല്‍. ixmailstominister@nic.in എന്ന ഇമെയില്‍ വഴി പരാതികള്‍ അയക്കാം. പരാതികള്‍ ലഭിച്ചാല്‍ അടിയന്തിരമായി നടപടി സ്വീകരിച്ചു പരാതിക്കാര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കും. കേന്ദ്ര വ്യോമയാന സഹമന്ത്രി ശ്രീ.കെ.സി.വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

വിമാന ജോലിക്കാരും യാത്രക്കാരും തമ്മിലുള്ള ആശയ വിനിമയം എളുപ്പമാക്കുന്നതിനു വേണ്ടി ജനുവരി ഒന്ന് മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനങ്ങളില്‍ മലയാളത്തിലുള്ള അനൌണ്സ്മെന്റ്കള്‍ തുടങ്ങും. വിമാന ജോലിക്കാരുടെ ആശയ വിനിമയത്തില്‍ വരുന്ന അവ്യക്തതയാണ് യാത്രക്കാരുമായുള്ള കൂടുതല്‍ സംഘര്‍ഷത്തിന് കാരണമാവുന്നത് എന്നാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം. വിമാനങ്ങള്‍ റദ്ദാക്കുന്നതും വൈകിയെതുന്നതിനെക്കുറിച്ചും ഇന്ഗ്ലീഷില്‍ അനൌന്‍സ്‌ ചെയ്യുന്നത് പല യാത്രക്കാര്‍ക്കും മനസ്സിലാവാത്തത് മൂലമാണ് എയര്‍ ഇന്ത്യ ജീവനക്കാരുമായി യാത്രക്കാര്‍ നിരന്തര സംഘര്‍ഷം ഉണ്ടാക്കുന്നതെത്രേ.

കൂടാതെ യാത്രക്കാരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് വിമാനങ്ങളില്‍ കേരള ഭക്ഷണ വിഭവങ്ങള്‍ നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കാര്‍ഗോ ക്ലിയറന്‍സ്‌ വേഗത്തിലാക്കാന്‍ താന്‍ കൊച്ചിയിലെ കസ്റ്റംസ്‌ കമ്മീഷണര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ശ്രീ.വേണുഗോപാല്‍ പറഞ്ഞു.