«

»

Print this Post

NITAQAT: സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള തടസ്സങ്ങള്‍

നിതഖാത് പദ്ധതിയുടെ ആദ്യ ഘട്ടങ്ങളില്‍ തൊഴില്‍ മന്ത്രാലയം സ്പോന്സരുടെ N.O.C ആവശ്യമില്ല എന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് 2011 ജൂണ്‍ മാസത്തില്‍ ദമ്മാം ചേംബറില്‍ വെച്ചുള്ള നിതാഖാത്‌ വിശദീകരണ യോഗത്തില്‍ തൊഴില്‍ മന്ത്രാലയത്തിലെ വികസന കാര്യങ്ങള്‍ക്കായുള്ള ഡെപ്യൂട്ടി മന്ത്രി ഉസ്മാന്‍ സാലിഹ് അല്‍ ഹഖീല്‍ വെളിപ്പെടുത്തിയത്‌ ‘ആദ്യ സ്പോന്സരുടെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ടായിരിക്കും ഇതിനു അനുമതി നല്‍കുക എന്നായിരുന്നു.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും ബാധ്യതകളും അവകാശങ്ങളും സംരക്ഷിച്ചു കൊണ്ട് മാത്രമേ തൊഴില്‍ മന്ത്രാലയം ഇതിനു അനുമതി കൊടുക്കൂ എന്നും അദ്ദേഹം വിശദീകരിച്ചു. ഇത് കൂടാതെ നിലവില്‍ നിയമപരമായ തടസ്സങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും പ്രായോഗികമായ ചില തടസ്സങ്ങള്‍ ചില പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നു. മാത്രമല്ല ഇവരില്‍ അധികവും ‘ഫ്രീ വിസ’എന്ന നിയമ വിരുദ്ധമായ സംവിധാനത്തിലൂടെ രാജ്യത്ത് ജോലിയെടുക്കുന്നവരാരാണ. മിക്കവര്‍ക്കും അവരുടെ അവകാശങ്ങള്‍ നിര്‍വചിച്ചു കൊണ്ടുള്ള ലിഖിതമായ കരാര്‍ ഇല്ല. അതിനാല്‍ തന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ അര്‍ഹമായ അവകാശങ്ങളില്‍ പലതും നഷ്ടമാവുകയും സ്പോന്സരുമായി വളരെ അധികം വിട്ടു വീഴ്ചക്ക് വിധേയമാവേണ്ടി വരികയും ചെയ്യും.

കൂടാതെ മിക്ക പ്രവാസികളുടെയും പാസ്പോര്‍ട്ടിന്റെ സൂക്ഷിപ്പുകാരന്‍ സ്പോണ്സര്‍ ആയിരിക്കും. ഇത് നിയമപരമായി തെറ്റാണെങ്കില്‍ തന്നെയും ഭൂരിഭാഗം തൊഴിലാളികളുടെയും അവസ്ഥ ഇത് തന്നെയാണ്. ഒറ്റപ്പെട്ട സ്പോണ്‍സര്‍മാര്‍ മുതല്‍ വന്‍കിട കമ്പനികള്‍ വരെ ഇത്തരത്തില്‍  പാസ്പോര്ട്ട്  സൂക്ഷിക്കുന്നു.  അത് കൊണ്ട് തന്നെ സ്പോസര്ഷിപ്പ്‌ മാറ്റത്തിന് നിലവിലുള്ള സ്പോന്സരുടെ അനുവാദം ആവശ്യമായി വരുന്നു. മിക്ക സ്പോണ്സര്‍മാരും വന്‍ തുക വാങ്ങിയിട്ടാണ് തൊഴിലാളികളുടെ പാസ്പോര്ട്ട്  തിരിച്ചു നല്കുന്നത്.

‘കവര്‍ അപ്പ്’ ബിസിനെസ്സ്‌ എന്ന പേരില്‍ സ്പോന്സരെ ബിനാമിയാക്കി ബിസിനെസ്സ്‌ നടത്തുന്ന പ്രവാസികളെയാണ് ഇത് വളരെ പ്രതികൂലമായി ബാധിക്കുന്നത്. ഇത്തരക്കാരെയും തൊഴില്‍ മന്ത്രാലയം നോട്ടമിടുന്നുണ്ട്. ഇവര്‍ ഒരു പുതിയ സ്പോന്സരെ കണ്ടെത്തിയാല്‍ തന്നെ നിലവിലുള്ള വ്യവസ്ഥകള്‍ അയാള്‍ അംഗീകരിച്ചു എന്ന് വരില്ല. പുതിയ സ്പോന്സര്ഷിപ്പിലേക്ക് മാറിയില്ലെങ്കില്‍ എല്ലാം ഇട്ടെറിഞ്ഞു പോകേണ്ടാതായും വരും.2012 മാര്‍ച്ച്‌ പന്ത്രണ്ടാം തിയതിക്കകത്തു ചുവപ്പ് വിഭാഗത്തില്‍ നിന്നും പുറത്ത്‌ കടക്കാത്ത കമ്പനികളില്‍ നിന്നും ആ തിയ്യതിക്കു ശേഷം നിലവിലുള്ള സ്പോണ്‍സറുടെ അനുമതിയും NOC യും കൂടാതെ സ്പോണ്‍സര്‍ഷിപ്പ് മാറാമെന്ന് മദീന ലേബര്‍ ഓഫീസ് തലവനെ ഉദ്ധരിച്ചു കൊണ്ട് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. പക്ഷെ ഔദ്യോഗികമായി തൊഴില്‍ മന്ത്രാലയത്തില്‍ നിന്നും സ്ഥിരീകരണം വന്നിട്ടില്ല.

Permanent link to this article: http://pravasicorner.com/?p=55

Copy Protected by Chetan's WP-Copyprotect.