«

»

Print this Post

സാമൂഹിക പ്രവര്‍ത്തകരുടെ അധിക്ഷേപം: സൗദി സ്പോണ്സര്‍മാര്‍ക്ക് രോഷം…..

 

1

ചില അധാര്‍മിക സ്വഭാവക്കാരായ സ്പോന്സര്മാര്‍ കുറുക്കു വഴികളിലൂടെ തങ്ങളുടെ തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്നത് പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ചില സാമൂഹിക പ്രവര്‍ത്തകരും പ്രവാസി ഭാഷാ പത്രങ്ങളും സൗദി സ്പോന്സര്‍മാരെയും കമ്പനികളെയും മൊത്തത്തില്‍  അത്യാഗ്രഹികളും ദുഷ്ടന്മാരുമായി ചിത്രീകരിക്കുന്ന പ്രവണത കൂടി വരുന്നുണ്ടെന്ന് സൗദി പൊതു സമൂഹത്തില്‍ പരാതി ഉയരുന്നു.

അങ്ങിനെയുള്ളവരുണ്ടാകാം, പക്ഷെ എല്ലാ സ്പോണ്സര്‍മാരും അങ്ങിനെയെല്ലെന്നും തൊഴിലാളികളോട് സഹാനുഭൂതി പുലര്‍ത്തുന്നവരും ശമ്പളവും ആനുകൂല്യങ്ങളും സമയത്തിന് നല്കുന്നവരുമാണ് ഭൂരിപക്ഷവുമെന്നു മറക്കരുതെന്നും അവര്‍ പറയുന്നു. തങ്ങള്‍ക്കു അനര്‍ഹമായ പെട്ടെന്നുള്ള പ്രശസ്തിക്ക് വേണ്ടി ചില സാമൂഹിക പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ തങ്ങള്‍ക്കു അപമാനകരമാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നു.

പുതുതായി എത്തുന്ന ചില തൊഴിലാളികള്‍ അവരുടെ പ്രതീക്ഷക്കനുസരിച്ചുള്ള സൌകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കാതാവുമ്പോള്‍ കള്ളകേസുകളുമായി സാമൂഹിക പ്രവര്‍ത്തകരെയും സംഘടനകളെയും സമീപിച്ചു പ്രവാസി ഭാഷാ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ പ്രവാസികളുടെ ഇടയിലാണെങ്കില്‍ തന്നെയും തകരുന്നത് തങ്ങള്‍ വര്‍ഷങ്ങളായി ഉണ്ടാക്കിയെടുക്കുന്ന സല്‍പ്പേരാണെന്നു ഇവര്‍ പരാതിപ്പെടുന്നു.

തങ്ങള്‍ക്കെതിരെ വരുന്ന അനാവശ്യ പരാമര്‍ശങ്ങള്‍ക്കെതിരെ തങ്ങള്‍ പ്രതികരിക്കാനും പരാതിപ്പെടാനും തുടങ്ങിയാല്‍ സൌദിയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിക്കും സംഘടനക്കും തുടരാനോ പ്രവര്‍ത്തിക്കാനോ ആവില്ലെന്നും അവര്‍ വ്യക്തമാക്കി.

സംഘടനാ പ്രവര്‍ത്തനം നിരോധിച്ചിട്ടുള്ള ഇവിടെ സംഘടനയുടെയും ജീവകാരുണ്യത്തിന്റെയും പേര് പറഞ്ഞു തങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരെ ഇനി കര്‍ശനമായ നടപടിയെടുക്കും. പ്രവാസികളുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളുടെയും ജീവകാരുണ്യത്തിനെന്ന പേരില്‍ തട്ടി കൂട്ടുന്ന കടലാസു സംഘടനകളുടെയും പേരില്‍ തങ്ങളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കും. അതിന്റെ ഭാരവാഹികള്‍ക്കെതിരെയും മറ്റു ഉത്തരവാദപ്പെട്ടവരുടെയും പേരിലും നടപടിയെടുക്കും.

ഒരു സംഘടനക്കും വ്യക്തികള്‍ക്കും ഇവിടെ അങ്ങിനെ പ്രവര്‍ത്തിക്കാന്‍ അധികാരമില്ല. ഓരോ പ്രവാസിയും ഇവിടെ വരുന്നത് ജോലിക്കുള്ള വിസയിലാണ്. സംഘടനാ പ്രവര്‍ത്തനത്തിനല്ല. മറ്റു രീതിയില്‍ പ്രവര്‍ത്തിക്കാനോ പെരുമാറാനോ അവര്‍ക്ക് അനുമതിയോ അധികാരമോ ഇല്ല. ജോലിയെടുക്കാനായി വരുന്നവര്‍ തങ്ങളെ അപമാനിക്കേണ്ടതില്ല. അതിനു അവര്‍ക്കാരും അധികാരം നല്‍കിയിട്ടില്ല. പ്രവാസികളുടെ നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷ സംഘടനകളെ പ്രവര്‍ത്തിപ്പിക്കാനല്ല അവരെ ഇവിടേയ്ക്ക് കൊണ്ട് വന്നത്, മറിച്ചു ജോലി ചെയ്യാനാണ്. അവര്‍ ആ ജോലി ഭംഗിയായി ചെയ്‌താല്‍ മതി എന്നു രോഷാകുലനായ ഒരു സൗദി പൌരന്‍ പ്രതികരിച്ചു.

പ്രവാസികളുടെ പ്രാദേശിക മാധ്യമങ്ങളില്‍ വരുന്ന പല വാര്‍ത്തകളും തങ്ങളുടെ പ്രവാസികളായ ജോലിക്കാര്‍ തങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്. അങ്ങിനെ വിവരങ്ങള്‍ അറിയാറുണ്ട്. ഇത് വരെ നടപടികള്‍ സ്വീകരിക്കാതിരുന്നത് മനുഷ്യത്വപരമായ സമീപനം കൊണ്ടാണ്‌. ഇനിയും ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, അദ്ദേഹം പറഞ്ഞു.

 

Permanent link to this article: http://pravasicorner.com/?p=5529

Copy Protected by Chetans WP-Copyprotect.