«

»

Print this Post

എന്ത് കൊണ്ട് സൗദി യുവാക്കള്‍ തൊഴില്‍ രഹിതരാവുന്നു?

 

sw

 

സൗദി അറേബ്യയിലെ അധികൃതരെല്ലാം തന്നെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് തങ്ങളുടെ പൌരന്മാരുടെ തൊഴിലില്ലായ്മയാണ്.എന്നാല്‍ അതിനു പിന്നിലെ വിവിധ കാരണങ്ങളെ പറ്റി ചര്‍ച്ച ചെയ്യപ്പെടുന്നതോ കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുന്നതോ കാണുന്നില്ല. 

സ്വദേശി പൌരന്മാന്മാര്‍ക്കിടയില്‍ തൊഴിലിനാവശ്യമായ സാങ്കേതിക വൈദഗ്ദ്യത്തിന്റെ അഭാവമാണ് സൗദി അറേബ്യയിലെ തൊഴില്‍ മേഖലകളില്‍ പ്രവാസി തൊഴിലാളികളുടെ സാന്നിദ്ധ്യം തന്നെ വിളിച്ചോതുന്നത്. തങ്ങളുടെ പൌരന്മാരുടെ തൊഴില്‍ വൈദഗ്ദ്യവും മനോഭാവവും വികസിപ്പിച്ച് എടുക്കുന്നതില്‍ രാജ്യം വളരെ പരിമിതമായ വിജയം മാത്രമേ കൈവരിചിട്ടുള്ളൂ എന്നാണു ഇത് കാണിക്കുന്നത്.

സൗദി അറേബ്യയിലെ സ്വദേശികളുടെ മുഖ്യ തൊഴില്‍ദായകന്‍ സര്‍ക്കാരായതിനാല്‍ പല സ്വദേശി പൌരന്മാരും ആവശ്യമായ തൊഴില്‍ വൈദഗ്ദ്യം നേടാന്‍ ശ്രദ്ധ കാണിക്കുന്നില്ല. കാരണം സര്‍ക്കാര്‍ തൊഴില്‍ ഉറപ്പു നല്‍കുന്നു. അത് കൊണ്ട് തന്നെയാണ് ഇവിടുത്തെ ഭൂരിഭാഗം സ്വദേശി തൊഴിലാളികളും തങ്ങളുടെ തൊഴില്‍ വൈദഗ്ദ്യവും യോഗ്യതകളും വികസിപ്പിച്ചു കൊണ്ടുവരാനും മെച്ചപ്പെടുത്താനുമുള്ള താല്‍പ്പര്യം കാണിക്കാത്തത്. സ്വകാര്യ മേഖലയില്‍ അതും സാങ്കേതികമായി വൈദഗ്ദ്യം ആവശ്യമുള്ള മേഖലകളില്‍ ധാരാളം വിദേശ തൊഴിലാളികള്‍ ഉള്ളതും അത് കൊണ്ട് തന്നെയാണ്.

സ്വദേശി പൌരന്മാരുടെ ഇടയില്‍ തൊഴിലില്ലായ്മയുടെ പ്രധാന കാരണങ്ങള്‍ പലതാണ്:

  • ഇവിടങ്ങളിലെ വിദ്യാഭ്യാസ സമ്പ്രദായം ആധുനിക ബിസിനസ് / വ്യവസായിക മേഖലകള്‍ക്ക് അനുയോജ്യമായ രീതിയിലുള്ളതല്ല.
  • തങ്ങള്‍ക്കു എന്തെല്ലാം പോരായ്മകള്‍ ഉണ്ടെങ്കിലും തങ്ങളുടെ സര്‍ക്കാരുകള്‍ തങ്ങളെ സംരക്ഷിച്ചു കൊള്ളും എന്ന മനോഭാവം.
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കാത്തത്
  • സയന്‍സ് കരിക്കുലത്തിന് ആവശ്യമായ പരിഗണന നല്‍കാത്തത് 
  • രാജ്യത്തിന്റെ വ്യവസായ പുരോഗതിക്ക് അനുസൃതമായി പൌരന്മാരുടെ സാങ്കേതിക വൈദഗ്ദ്യം വികസിപ്പിക്കാത്തത് 

ഇവയാണ് സൗദി അറേബ്യയിലെ സ്വദേശികളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന്റെ മൂല കാരണങ്ങള്‍.

ഇക്കാര്യത്തില്‍ സൗദി അറേബ്യക്ക് ചെയ്യാന്‍ സാധിക്കുക്ക ഒന്ന് മാത്രമാണ്. തങ്ങളുടെ തങ്ങളുടെ തൊഴില്‍ ശക്തിയുടെ കഴിവും വൈദഗ്ദ്യവും ഉയര്‍ത്തി കൊണ്ട് വരുന്നതിനുള്ള സമൂലമായ പദ്ധതികള്‍ ആവിഷ്കരിക്കുക. സ്വദേശി പൌരന്മാരുടെ തൊഴിലില്ലായ്മാ നിരക്ക് ഇല്ലാതാക്കാനും മനുഷ്യ വിഭവശേഷിയുടെ ത്വരിത വളര്‍ച്ചക്ക്  കളമൊരുക്കാനും ഇനി ഇത് മാത്രമേ ചെയ്യാനുള്ളൂ.

എന്നാല്‍ സ്വന്തം പൌരന്മാര്‍ക്ക് ജോലി നല്‍കാന്‍ സമ്പദ് വ്യവസ്ഥക്കും തൊഴില്‍-വ്യാപാര-വ്യവസായ മേഖലക്കും ദോഷകരമായ നയങ്ങള്‍ കൊണ്ട് വരുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏതൊരു രാജ്യത്തിനും ദോഷകരമായി മാത്രമേ ഭവിക്കു. അത് പോലെ തന്നെ വിശദമായ ആലോചനകളില്ലാതെ നടപ്പാക്കുന്ന തൊഴില്‍ നിയമങ്ങളും ഇമിഗ്രേഷന്‍ നിയമങ്ങളും രാജ്യത്തെ തൊഴില്‍ മേഖലക്കും സമ്പദ് വ്യവസ്ഥക്കും എതിരായേക്കും.

 

Permanent link to this article: http://pravasicorner.com/?p=5580

Copy Protected by Chetans WP-Copyprotect.