«

»

Print this Post

സൗദി അറേബ്യ:ഹജ്ജ്‌ ചെയ്യാന്‍ ശമ്പളത്തോട് കൂടിയ അവധി?

 

സൗദി അറേബ്യയില്‍ ജോലി സ്വീകരിക്കുമ്പോള്‍ ഹജ്ജ്‌ ചെയ്യുകയും ഉംറ നിര്‍വഹിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വരുന്ന മുസ്ലിം പ്രവാസികള്‍ വളരെ കൂടുതലാണ്. ഹജ്ജ്‌ ചെയ്യണം എന്നാഗ്രഹിക്കുന്ന ഒരാള്‍ക്ക്‌ അയാളുടെ ജോലിയേയും ശമ്പളത്തെയും ബാധിക്കാത്ത വിധത്തില്‍ അത് നിര്‍വഹിക്കുവാനുള്ള സൗകര്യം സൗദി തൊഴില്‍ നിയമം അനുവദിച്ചു നല്‍കുന്നുണ്ട്.

ഒരാളുടെ സര്‍വിസ് കാലാവധിയില്‍ അയാള്‍ മുന്‍പ് ഹജ്ജ്‌ ചെയ്തിട്ടില്ലെങ്കില്‍ അയാള്‍ക്ക്‌ പത്തു ദിവസത്തില്‍ കുറയാത്തതും പതിനഞ്ചു ദിവസത്തില്‍ കൂടാത്തതുമായ അവധി അനുവദിക്കണമെന്നു  സൗദി തൊഴില്‍ നിയമത്തിന്റെ അദ്ധ്യായം ആറില്‍ നാലാം ഭാഗത്ത്‌ നൂറ്റിപ്പതിനാലാം വകുപ്പില്‍ പറയുന്നു. ശമ്പളത്തോടു കൂടിയ അവധിയാണ് അനുവദിക്കേണ്ടത്. വലിയ പെരുന്നാള്‍ അവധി ഉള്‍പ്പെടെയുള്ള ദിവസങ്ങളായിരിക്കും ഇത്. ഈ ദിവസങ്ങളിലെ മുഴുവന്‍ ശമ്പളത്തിനും അയാള്‍ അര്‍ഹനാണ്.

ഈ ആനുകൂല്യത്തിന് അര്‍ഹത ലഭിക്കണമെങ്കില്‍ അയാള്‍ പ്രസ്തുത തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷം ജോലി ചെയ്തിരിക്കണം. എന്നാല്‍ ഒരു വര്‍ഷത്തില്‍ ഹജ്ജ്‌ ചെയ്യുന്നതിന് അര്‍ഹത നേടിയ തൊഴിലാളികളുടെ എണ്ണം കൂടുതല്‍ ആണെങ്കില്‍ തൊഴില്‍ സാഹചര്യമനുസരിച്ച് തൊഴിലുടമക്ക് ഹജ്ജ്‌ ചെയ്യുന്നതിന് അയക്കേണ്ട തൊഴിലാളികളുടെ എണ്ണം നിശ്ചയിക്കാവുന്നതാണ്.

Permanent link to this article: http://pravasicorner.com/?p=563

Copy Protected by Chetans WP-Copyprotect.