«

»

Print this Post

ഏതെല്ലാം ചിലവുകളാണ് തൊഴിലാളിക്ക് വേണ്ടി സൗദി സ്പോണ്സര്‍ വഹിക്കേണ്ടത്?

 

1

 

സൗദി തൊഴില്‍ മന്ത്രാലയം പുതിയതായി നടപ്പാക്കിയ ലെവി കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ഫ്രീ വിസയിലുള്ള പ്രവാസി ജോലിക്കാര്‍ക്കും വന്‍ സാമ്പത്തിക ബാധ്യത വരുത്തിയിരിക്കുകയാണ്. മുഹറം ഒന്ന് മുതല്‍ ലെവി ഈടാക്കല്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഈ ലെവി നിയമപ്രകാരം അടക്കേണ്ടത് സ്പോന്സര്മാരാന്. ഈ ലെവി മാത്രമല്ല തൊഴിലിനോട് ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ചിലവുകളും വഹിക്കേണ്ടത് സ്പോന്സര്മാരാണെന്നു സൗദി തൊഴില്‍നിയമം അക്കമിട്ടു പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇവയൊന്നും തന്നെ പാലിക്കാപ്പെടാറില്ല എന്നതാണ് സത്യം. വലിയ കമ്പനികളിലും സ്ഥാപനങ്ങളിലും ഇവ പാലിക്കപെടാറുണ്ട്. എന്നാല്‍ സ്വകാര്യ മേഖലയിലെ ചെറിയ സ്ഥാപനങ്ങളിലും ഒറ്റപ്പെട്ട സ്പോന്സാര്മാരും ഫ്രീ വിസക്കാരുടെ സ്പോന്സര്മാരും ഇത് ഒട്ടും തന്നെ പാലിക്കുന്നില്ല.  പരാതിപ്പെടാന്‍ ഒരുങ്ങുന്നവരെ ഹുറൂബ് എന്ന മറുമരുന്നു എളുപ്പമല്ലാത്ത ശിക്ഷ കാട്ടി ഭയപ്പെടുത്തുകയും പരാതിപ്പെടുന്നവരെ ഹുറൂബില്‍ അകപ്പെടുത്തുകയും ചെയ്യുന്നതായാണ് പലയിടത്തും കണ്ടു വരുന്നത്.

സൗദി തൊഴില്‍ നിയമ പ്രകാരം ഒരു സ്പോന്സര്‍ തന്റെ തൊഴിലാളിക്ക് വേണ്ടി ചെയ്യേണ്ട സാമ്പത്തിക കര്‍ത്തവ്യങ്ങള്‍ താഴെ പറയുന്നവയാണ്.

 സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 40(1) പ്രകാരം ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിറെ മുഴുവന്‍ ചിലവും വഹിക്കേണ്ടത് അയാളുടെ സ്പോന്സരുടെ ചുമതലയാണ്. കൂടാതെ ഇഖാമ എടുക്കുന്നതിന്റെയും, പുതുക്കുന്നതിന്റെയും, ഇതിനു കാല താമസം വന്നാല്‍ പിഴ നല്‍കുന്നതിന്റെയും ഉത്തരവാദിത്വം സ്പോന്സര്‍ക്കാന്. അത് പോലെ തന്നെ പ്രോഫെഷന്‍ മാറുന്നതിന്റെ ഫീസ്, എക്സിറ്റ്‌ റീ എന്‍ട്രി വിസ പതിക്കുന്നതിഉന്റെ ഫീസ്‌ എന്നിവ നല്‍കേണ്ടതും സ്പോണ്സര്‍ ആണ്. കൂടാതെ തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന സ്ഥലത്തേക്ക് തന്നെ തിരിച്ചയക്കുന്നതിനുള്ള വിമാന ടിക്കെറ്റ്‌ എടുത്തു കൊടുക്കുന്നതിനും നിയമ പ്രകാരം അയാള്‍ ബാധ്യസ്ഥനാണ്.

അത് പോലെ തന്നെ സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 40(3)  പ്രകാരം തന്റെ കീഴിലേക്ക് ഒരു തൊഴിലാളിയുടെ സ്പോന്സര്ഷിപ്പ്‌ മാറ്റുന്നതിന് ആവശ്യമായ സാമ്പത്തിക ബാധ്യതകള്‍ വഹിക്കേണ്ടത് പുതിയ സ്പോണ്സര്‍ ആണ്.

കൂടാതെ സൗദി തൊഴില്‍ നിയമത്തിന്റെ വകുപ്പ് 40 (4) പ്രകാരം ജോലി ചെയ്യുന്ന തൊഴിലാളി ഇവിടെ വെച്ച് മരണപ്പെട്ടാല്‍ അയാളുടെ മൃതദേഹം അയാളെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന സ്ഥലത്തെക്ക് തന്നെ എത്തിക്കുന്നതിനാവശ്യമായ സാമ്പത്തികമായ മുഴുവന്‍ ബാധ്യതകളും വഹിക്കേണ്ടത് അയാളുടെ സ്പോണ്സര്‍ ആണ്.

മേല്‍ പറഞ്ഞത്തില്‍ നിന്നും നമുക്ക് മനസ്സിലാവുന്നത് ഇവിടെ അനുഭവപ്പെടുന്നത് നിയമത്തിന്റെ അഭാവമല്ല മറിച്ചു നിയമത്തെ കുറിച്ചുള്ള അവബോധമില്ലായ്മയോ അല്ലെങ്കില്‍ നിയമം ശരിയായ രീതിയില്‍ നടപ്പിലാക്കപ്പെടാത്തതോ ആണ് ഈ ദുരവസ്ഥക്ക് കാരണം എന്നാണു. സൗദി തൊഴില്‍ നിയമത്തില്‍ ഇപ്പോള്‍ ഒരു വിദേശ തൊഴിലാളി അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ കഷ്ടതകകളില്‍ നിന്നും അവനു പരിരക്ഷ നല്‍കി കൊണ്ടുള്ള നിയമ സംരക്ഷണം ഉണ്ട്. അത് ശരിയായി മനസ്സിലാക്കാത്തതും അത് വേണ്ടപ്പെട്ടവര്‍ ശരിയായ രീതിയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കാത്തതുമാണ് ഈ ദുരവസ്ഥക്ക് കാരണം. 

 

Permanent link to this article: http://pravasicorner.com/?p=5718

Copy Protected by Chetan's WP-Copyprotect.