«

»

Print this Post

ഡ്രൈവിങ്ങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച യു.എ.ഇ വിദേശകാര്യ മന്ത്രിയെ പോലീസ്‌ പിടികൂടി. പോലീസിനു അഭിനന്ദനം

 

1

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് വാഹനമോടിച്ച യു.എ.ഇ മന്ത്രിയെ പോലീസ്‌ പിടി കൂടി. യു.എ.ഇ വിദേശ കാര്യ മന്ത്രി ഷെയ്ക്ക് അബ്ദുള്ള ബിന്‍ സായിദ്‌ അല്‍ നഹ്യാനെയാണ് നിയമ ലംഘനം നടത്തുമ്പോള്‍ പോലീസ്‌ കണ്ടെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തു വിട്ടത്. കാര്യക്ഷമമായി ജോലി ചെയ്ത അബുദാബി പോലീസിനെ അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

അബുദാബി റോഡിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ്‌ വിഭാഗമാണ് മന്ത്രി ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. പോലീസ്‌ അവരുടെ കൃത്യനിരവഹണം കാര്യക്ഷമമായി നടപ്പിലാക്കിയെന്നും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണിലൂടെ സംസാരിക്കുന്നത് അപടകരമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഷെയ്ഖ്‌ അബ്ദുള്ളയുടെ ഇത് സംബന്ധിച്ച ട്വിറ്റെര്‍ സന്ദേശം ഗള്‍ഫ്‌ ലോകം അത്യന്തം അത്ഭുതതോടെയാണ് സ്വീകരിച്ചത്. ആരും നിയമത്തിനു അതീതരല്ല എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണ്.തെറ്റ് ചെയ്‌താല്‍ പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന മഹത്തായ സന്ദേശമാണ് അദ്ദേഹം യു.എ.ഇ ജനതയ്ക്ക് മുന്നില്‍ തുറന്നു കാട്ടിയത് എന്നാണു സംഭവത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

1995 ല്‍ യു.എ.ഇ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത ഷെയ്ക്ക് അബ്ദുള്ള പിന്നീട് വിവര–സംസ്കാര മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 1997 ല്‍ പ്രസ്തുത മന്ത്രാലയത്തില്‍ തന്നെ കാബിനറ്റ്  പദവിയുള്ള മന്ത്രിയായി നിയമിതനാവുകയും ചെയ്തു. 2006 ലാണ് രാജ്യത്തിന്റെ വിദേശ കാര്യ മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. 

 

Permanent link to this article: http://pravasicorner.com/?p=5733

Copy Protected by Chetan's WP-Copyprotect.