«

»

Print this Post

സൌദിയില്‍ വാഹനം ഓടിച്ചതിന് തടവിലായ മനാല്‍ ഷരീഫിന് യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിച്ചു

 

1

 

സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ്‌ നല്‍കണമെന്നാവശ്യപ്പെട്ടു പ്രചാരണം നടത്തുകയും വാഹനം ഓടിച്ചതിനെ തുടര്‍ന്ന് തടവിലായ പ്രസിദ്ധ സൗദി സാമൂഹിക പ്രവര്‍ത്തക മനാല്‍ അല്‍ ശരീഫ്‌ യു.എ.ഇ ഡ്രൈവിംഗ് ലൈസന്‍സ്‌ കരസ്ഥമാക്കി.ദുബായ് ഡ്രൈവിംഗ് ലൈസന്‍സ്‌ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള മനാലിന്റെ ചിത്രം, ഇന്നലെ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഈ വര്‍ഷം മേയ്‌ മാസത്തില്‍  സൗദി അറേബ്യയില്‍ വാഹനം ഓടിച്ചതിനു മനാല്‍ അറസ്റ്റിലായിരുന്നു. പത്തു ദിവസം തടവില്‍ കഴിഞ്ഞതിനു ശേഷം ഇനി വാഹനം ഓടിക്കില്ലെന്ന ഉറപ്പിലാണ് മനാലിനു ജാമ്യം ലഭിച്ചത്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ച രാജ്യമാണ് സൗദി അറേബ്യ. മനാല്‍ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

തനിക്ക് പത്തു വര്‍ഷത്തെ കാലാവധിയുള്ള യു.എ.ഇ ലൈസന്‍സ്‌ ലഭിച്ചെന്നും താമസിയാതെ തന്നെ സൗദി ഡ്രൈവിംഗ് ലൈസന്‍സ്‌ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. മനാല്‍ ഇതിനു മുന്‍പ് തന്നെ യു.എസില്‍ നിന്നും ഡ്രൈവിംഗ് ലൈസന്‍സ്‌ കരസ്ഥമാക്കിയിരുന്നു.

കിംഗ്‌ അബ്ദുല്‍ അസീസ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സയന്‍സില്‍ ബിരുദമെടുത്തിട്ടുള്ള മനാല്‍ 2012 വരെ സൗദി ആരാംകോയില്‍ ഇന്റെര്‍നെറ്റ് സെക്യൂരിറ്റി കണ്‍സല്‍ട്ടന്റ്റ്‌  ആയി ജോലി നോക്കിയിരുന്നു. 

 

Permanent link to this article: http://pravasicorner.com/?p=5743

Copy Protected by Chetans WP-Copyprotect.