«

»

Print this Post

സൗദിയിലെ വേതന സുരക്ഷ നിയമം: ശമ്പളം കൃത്യ സമയത്ത്, പുറത്ത് ജോലി ചെയ്യുന്നവരും ബിനാമികളും പിടിക്കപ്പെടും

 

1

 

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതന സുരക്ഷയുമായി ബന്ധപ്പെട്ടു ഘട്ടം ഘട്ടമായി നടപ്പിലാക്കുന്ന വേതന സുരക്ഷ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുമെന്നും ബിനാമി ബിസിനസ്സുകള്‍ നിരീക്ഷിക്കപ്പെടുമെന്നും ഉറപ്പു വരുത്തുന്നു. കേന്ദ്ര ബാങ്കായ ‘സാമ’ (SAMA–SAUDI ARABIAN MONITORY AGENCY)യുമായി സഹകരിച്ചാണ് തൊഴില്‍ മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. 

ഈ പദ്ധതി സ്വദേശികള്‍ക്കും നിയമപരമായി ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഒരു പോലെ ഗുണം ചെയ്യും. കൃത്യ സമയത്ത് തന്നെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിക്കുമെന്നു ഈ പദ്ധതി മൂലം ഉറപ്പിക്കാന്‍ സാധിക്കും. ശമ്പളം വൈകിയാലോ ലഭിക്കാതെ വന്നാലോ തൊഴിലാളി പരാതിപ്പെടുന്നതിനു മുന്‍പ് തന്നെ നിയമ ലംഘകരായ തോഴിലുടമകള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയത്തിനു ഈ പദ്ധതി നടപ്പാക്കിയാല്‍ സാധിക്കും. ഇത് മൂലം ശമ്പളം വൈകുന്നത് സംബന്ധിച്ച പരാതികളുടെ എണ്ണം കുറയും.

ഇതിലൂടെ വ്യാജ സൗദിവല്‍ക്കരണം തടയാനും പ്രതിമാസ ശമ്പളത്തിനേക്കാള്‍ അധികം പണം വിദേശി തൊഴിലാളികള്‍ സമ്പാദിക്കുന്നതും അത് നാട്ടിലേക്ക് അയക്കുന്നതും കണ്ടെത്താനും സാധിക്കും. സ്പോന്സരെ ബിനാമിയാക്കി വിദേശികള്‍ ചെയ്യുന്ന ബിസിനസ്സുകള്‍ കണ്ടെത്താനും സ്പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ പുറത്തു ജോലി ചെയ്യുന്നവരെയും മറ്റു നിയമ ലംഘകരെയും കണ്ടെത്താന്‍ ഈ പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നു. 

പല ഘട്ടങ്ങളിലായാണ് വേതന സുരക്ഷാ പദ്ധതി നിലവില്‍ വരിക. തുടക്കത്തില്‍ വന്‍കിട കമ്പനികള്‍ക്ക് ബാധകമാക്കുന്നു. അടുത്ത ഘട്ടത്തില്‍ ഇടത്തരം – ചെറുകിട കമ്പനികള്‍ക്ക് ബാധകമാക്കും.

പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് ഓരോ സ്ഥാപനവും കൃത്യമായി പ്രതിമാസ ശമ്പളം നല്‍കേണ്ടി വരും. നിയമമനുസരിച്ച് കമ്പനികള്‍ കൃത്യമായി ഈ ശമ്പളം ബാങ്ക് അക്കൌണ്ടുകളില്‍ അടക്കണം. ഈ പണം അടച്ചതിന്റെ കണക്കുകള്‍ ഓരോ സ്പോന്സരും തൊഴില്‍ മന്ത്രാലയത്തിനു നല്‍കേണ്ടി വരും. ഇതിലൂടെ മറ്റു ബന്ധപ്പെട്ട വകുപ്പുകള്മായി സഹകരിച്ചു തൊഴില്‍ നിയമ ലംഘനമോ മറ്റു തരത്തിലുള്ള നിയമ ലംഘനമോ നടക്കുന്നുണ്ടോ എന്ന് മന്ത്രാലയം നിരീക്ഷണം നടത്തും. ഇത് വിലയിരുത്തി നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടികളെടുക്കുകയും ചെയ്യും.ഇതിലൂടെ നിയമ ലംഘനം ബന്ധപ്പെട്ട തൊഴിലാളി പരാതിപ്പെടുന്നതിനു മുന്‍പ് തന്നെ തൊഴില്‍ മന്ത്രാലയത്തിനു അറിയാന്‍ സാധിക്കുകയും അതനുസരിച്ച് ആവശ്യമായ നടപടികളെടുക്കാന്‍ സാധിക്കും.

എന്നാല്‍ ഈ പദ്ധതി എതിരായി ബാധിക്കുക സ്പോന്സരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെയും സ്പോന്സര്‍ക്ക് പ്രതിമാസ വേതനമോ ലാഭത്തിന്റെ ശതമാനമോ നല്‍കി ബിനാമി ബിസിനസ് നടത്തുന്ന വിദേശികളെയുമായിരിക്കും. മറ്റൊരു സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ പേരില്‍ അക്കൌണ്ടുകള്‍ തുടങ്ങാനോ ശമ്പളം ബാങ്കില്‍ നിക്ഷേപിക്കാണോ സാധിക്കില്ല. അവരുടെ സ്വന്തം സ്പോന്‍സര്‍ തന്നെ അക്കൌണ്ടുകള്‍ തുടങ്ങേണ്ടി വരും.എന്നാല്‍ ആ അക്കൌണ്ടുകളിലെക്കുള്ള പണത്തിന്റെ സ്രോതസ്സും മറ്റും സംബന്ധിച്ച് സ്പോണ്‍സര്‍ വിശദീകരണം നല്‍കേണ്ടതായി വരും.

ഓരോ തൊഴിലാളിയുടെയും പ്രതിമാസ ശമ്പളത്തിന്റെ കൃത്യമായ കണക്കുകള്‍ തൊഴില്‍ മന്ത്രാലയത്തിനും മറ്റു ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉണ്ടായിരിക്കും. അതില്‍ കൂടുതല്‍ തുക വിദേശ തൊഴിലാളികളുടെ അക്കൌണ്ടുകളില്‍ എത്തുന്ന പക്ഷം അത് അനധികൃത സമ്പത്തായി കണക്കാക്കപ്പെടും. ഇത് ബിനാമി ബിസിനസ്സുകാര്‍ക്ക് വിനയാകും.

സ്ഥാപനത്തിന്റെയും മറ്റും ബാങ്ക് അക്കൌണ്ടുകള്‍ വിദേശികളുടെ പേരിലുണ്ടെങ്കില്‍ അത് വിലക്കണമെന്ന നിര്‍ദ്ദേശം മുന്‍പ് തന്നെ സാമ പുറപ്പെടുവിച്ചിരുന്നു. ആ അക്കൌണ്ടുകളിലൂടെ വിദേശികള്‍ പണം പിന്‍വലിക്കുന്നതും മറ്റു ക്രയ വിക്രയങ്ങള്‍ നടത്തുന്നതും വിലക്കിയിട്ടുണ്ട്.ഇത്തരം കാര്യങ്ങള്‍ക്ക് സൗദി പൗരന്മാരെ നിയമിക്കാനാണ് സാമ ആവശ്യപ്പെടുന്നത്.

സൗദി പൗരന്മാരിലൂടെയല്ലാതെ ഇത്തരം അക്കൌണ്ടുകളിലൂടെയുള്ള വിനിമയം ഭാവിയില്‍ പൂര്‍ണ്ണമായി തടയപ്പെടും. അത്തരം അവസ്ഥയില്‍ ബിനാമി ബിസിനസ്

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

നടത്തുന്ന വിദേശിക്കു അയാളുടെ സ്ഥാപനത്തിന്റെ അക്കൌണ്ടുകള്‍ സ്വദേശി മുഖേന മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. അയാളുടെ വ്യക്തിഗത അക്കൌണ്ടുകളില്‍ കൂടി അയാള്‍ക്ക്‌ തൊഴില്‍ കരാര്‍ പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള വരുമാനത്തില്‍ കൂടുതല്‍ സംഖ്യയുടെ വരവും ഉണ്ടാകാന്‍ പാടില്ല.

അങ്ങിനെ വരുമ്പോള്‍ ബിനാമി ബിസിനസ് ചെയ്യുന്ന വിദേശികളുടെ അനധികൃതമായ പണമിടപാടുകള്‍ വര്‍ദ്ധിക്കും എന്ന് സാമ്പത്തിക രംഗത്തുള്ളവര്‍ പറയുന്നു. ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഭയാനകമായ ഭവിഷ്യത്തുകള്‍ ആയിരിക്കും ഉണ്ടാകുക.കാരണം കുഴല്‍പണമിടപാടുകളും മറ്റു അനധികൃത സാമ്പത്തിക ഇടപാടുകളും ഇപ്പോള്‍ തന്നെ തീവ്രവാദ സാമ്പത്തിക സഹായ കേസുകളുമായി തുലനം ചെയ്തു കണക്കാക്കാന്‍ തുടങ്ങിയതിനാല്‍ ഈ കേസുകളില്‍ പിടിക്കപ്പെട്ടാല്‍ സൗദി നിയമ പ്രകാരം രാജ്യദ്രോഹ കുറ്റമായി കണക്കാക്കപ്പെടുകയും പുറം ലോകം കാണാന്‍ കുറെയേറെ കഴിയേണ്ടി വരികയും ചെയ്യും.

 

Permanent link to this article: http://pravasicorner.com/?p=5761

Copy Protected by Chetan's WP-Copyprotect.