എയര്‍ കേരള വിഷുവിനു പറന്നുയരില്ല….

0
1

 

1

 

കേരളത്തിലെ പ്രവാസികളുടെ സ്വപ്ന പദ്ധതിയായ എയര്‍ കേരള  ഈ വിഷുവിനു പറന്നുയരില്ല. പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏര്‍പ്പെടുത്തിയ ഏജന്‍സിയായ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്‍റെ ആഭ്യന്തര സര്‍വീസ്‌ മാത്രമാക്കി പ്രവര്‍ത്തിച്ചാല്‍ ലാഭത്തില്‍  നടത്താനാവില്ലെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.

ആദ്യ ഘട്ടമെന്ന നിലക്ക് ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങി വെക്കാനും പിന്നീട് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെയും മറ്റും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി രാജ്യാന്തര സര്‍വീസിനുള്ള അനുമതി നേടിയെടുക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ നഷ്ടം സഹിച്ച് ആഭ്യന്തര സര്‍വീസ് നടത്തേണ്ടെന്നും രാജ്യാന്തര സര്‍വീസിന് അനുമതി കിട്ടിയാല്‍ മാത്രം എയര്‍കേരള പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നുമാണ് എയര്‍കേരള ഡയറക്ടര്‍ ബോര്‍ഡിന്റെ ഇപ്പോഴത്തെ തീരുമാനം.

നിലവിലുള്ള നിയമമനുസരിച്ച് രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ അനുവാദം ലഭിക്കണമെങ്കില്‍ കമ്പനികള്‍ക്ക് ചുരുങ്ങിയത് 5 വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തിയുള്ള പരിചയവും 20 വിമാനങ്ങള്‍ സ്വന്തമായും വേണം. തുടക്കത്തില്‍ നഷ്ടത്തിലായിരുന്ന കൊച്ചി അന്താരാഷ്ട്രാ വിമാനതാവളത്തെ പോലെ ആദ്യ വര്‍ഷങ്ങളില്‍ നഷ്ടം സഹിച്ചു പിന്നീട് ലാഭത്തിലാക്കി എടുക്കാമെന്ന വാദം ഉയര്‍ന്നെങ്കിലും രാജ്യാന്തര സര്‍വീസ് നടത്താന്‍ കഴിയുമെങ്കില്‍ മാത്രം എയര്‍ കേരള പദ്ധതി പ്രാവര്‍ത്തികമാക്കിയാല്‍ മതിയെന്ന വികാരമാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഉയര്‍ന്നത്.