»

Print this Post

NITAQAT: വിദേശ തൊഴിലാളികളെ എങ്ങിനെ ബാധിക്കും?

വിദേശ തൊഴിലാളികള്‍ക്ക് മുന്‍പില്‍ സൗദി അറേബ്യയുടെ വാതിലുകള്‍ കൊട്ടിയടക്കാതെ സ്വദേശി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും എന്നതാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എങ്കിലും വിദേശ തൊഴിലാളികളുടെ ജോലികളുടെ സുരക്ഷിതത്വവും ഭാവിയും ഒരു ചോദ്യചിന്ഹ്നം തന്നെയാണ്.

മിക്ക മൂന്നാം ലോക രാജ്യങ്ങളുടെയും ഇന്നത്തെ അഭിവൃദ്ധിക്കു കാരണം പ്രവാസിയുടെ അധ്വാനത്തിന്റെ വിയര്‍പ്പ് കണങ്ങള്‍ ആണ്. മുമ്പ് ഗള്‍ഫ്‌ നാടുകളിലേക്ക് തൊഴിലന്വേഷിച്ച് വരുന്നവരുടെ ആധിക്യമായിരുന്നു ഒരു പ്രധാന പ്രശനമെന്കില്‍ ഇന്ന് ഒരു മടക്ക യാത്രയുടെ ആരംഭത്തിലാണ് അവരിലെ മിക്ക പൌരന്മാരും എത്തി നില്‍ക്കുന്നത്. പ്രവാസി സമൂഹത്നിന്റെ വിവിധ തട്ടിലുള്ളവരെ ഈ പരിഷ്കാരങ്ങള്‍ പ്രതികൂലമായി ബാധിക്കുമെന്നതില്‍ യാതൊരു സംശയവുമില്ല.

നിതാഖാത്‌ പദ്ധതി ഏറ്റവുമധികം ബാധിക്കുന്നത് അധികവും താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളെയാണ്. നവംബര്‍ 26 ന് ശേഷം വിദേശ തൊഴിലാളികളുടെ വര്‍ക്ക്‌ പെര്‍മിറ്റുകള്‍ പുതുക്കികൊടുക്കാത്തതിനാല്‍ ഒരു വലിയ വിഭാഗം ഇത്തരം വിദേശ തൊഴിലാളികള്‍ രാജ്യത്തിന് പുറത്തു പോകുമെന്നത് ഉറപ്പായി.

ഈ തിയ്യതി യാതൊരു കാരണവശാലും നീട്ടി കൊടുക്കില്ലെന്നും ആവശ്യത്തിന് സമയം ആദ്യം തന്നെ അനുവദിച്ചിരുന്നുവെന്നും തൊഴില്‍ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചതോടെ യാതൊരു ഇളവും പ്രതീക്ഷിക്കെണ്ടതില്ലെന്നും വ്യക്തമാണ്. ഇത് ഫ്രീ വിസ എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന കൂലി കഫീലന്മാരുടെ കീഴില്‍ ജോലി ചെയ്തു വന്നവരെയും, ചെറുകിട കച്ചവടക്കാരെയും ഏറ്റവും അധികം ബാധിക്കാന്‍ പോകുന്നതു. കാരണം അവരുടെ സ്പോണ്‍സര്‍മാര്‍ക്ക് ആവശ്യത്തിന് സ്വദേശികളെ നിയമിച്ചു ചുവപ്പ് വിഭാഗത്തില്‍ നിന്ന് പുറത്തു കടക്കാന്‍ എളുപ്പമല്ല. അത്രമാത്രം സാമ്പത്തിക ശേഷി ഉള്ളവരല്ല ഇവര്‍.

എന്നാല്‍ ഇവര്‍ക്ക് നിലവിലുള്ള സ്പോണ്‍സറുടെ അനുമതി ഇല്ലാതെ പച്ച, എക്സലന്റ് വിഭാഗങ്ങളിലേക്ക് തങ്ങളുടെ സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുകയാനെന്കില്‍ ഈ പദ്ധതി കൊണ്ട് ഏറ്റവും അധികം ഗുണം കിട്ടാന്‍ പോകുന്ന വിഭാഗം ഇവരായിരിക്കും. അതുപോലെ തന്നെ വിദഗ്ദ-അര്‍ദ്ധ വിദഗ്ദ തൊഴിലാളികള്‍ക്കും ഇതിന്റെ നേട്ടം ലഭിക്കും.

നിലവിലുള്ള സ്പോണ്‍സറുടെ അനുമതിയില്ലാതെ അപകട മേഖലയിലുള്ള തൊഴിലാളികള്‍ക്ക് സുരക്ഷിത മേഖലകളില്‍ ഉള്ള കമ്പനികളിലേക്ക് പോകാമെന്ന അവസ്ഥ സംജാതമായാല്‍ ആ മേഖലകളിലുള്ള കമ്പനികള്‍ ഇവരെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുകയും അവര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. അവരുടെ മടക്ക യാത്ര നീണ്ടു പോകട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം.

 

Permanent link to this article: http://pravasicorner.com/?p=6

Copy Protected by Chetan's WP-Copyprotect.