«

»

Print this Post

സൗദി ലെവി: ശൂരാ കൌണ്‍സിലും കൈ വിട്ടു, പ്രതീക്ഷ മങ്ങുന്നു

 

1

 

കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന ശൂരാ കൌണ്‍സില്‍ യോഗത്തില്‍ ലെവിക്കെതിരെ കര്‍ശനമായ നിര്‍ദ്ദേശങ്ങളോ പരാമര്‍ശങ്ങളോ പ്രതീക്ഷിച്ച ബിസിനസ് വൃത്തങ്ങള്‍ നിരാശരായി.ലെവി പ്രശ്നം ശൂരാ കൌണ്‍സില്‍ ചര്‍ച്ചക്ക് എടുത്തതേയില്ല. കൌണ്‍സിലിലെ അംഗങ്ങളില്‍ ചിലര്‍ ഈ പ്രശ്നം ഉന്നയിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് അനുകൂലമായ തീരുമാനമായിരുന്നില്ല ഉണ്ടായത്. വ്യക്തിപരമായ പരാമര്‍ശങ്ങളാണ് എന്ന പേരില്‍ തുടര്‍ന്ന് ഉന്നയിക്കാനുള്ള അനുവാദം നിഷേധിക്കപ്പെടുകയായിരുന്നു. ഈ നിര്‍ദ്ദേശം ശൂരാ കൊണ്സിലിനു മുന്നില്‍ വന്നില്ലെന്നാണ് ഒരു ഉന്നത വക്താവ് യോഗത്തിന് ശേഷം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ശൂരാ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് തൊഴില്‍ മന്ത്രി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഈ ശൂരാ കൌണ്‍സില്‍ യോഗത്തില്‍ ലെവിക്കെതിരായ നിര്‍ദ്ദേശങ്ങള്‍ ബിസിനസ് മേഖല പ്രതീക്ഷിച്ചിരുന്നു.

ശൂര അംഗങ്ങളില്‍ ചിലര്‍ തൊഴില്‍ മന്ത്രിയുടെ വിരുന്നു ബഹിഷ്കരിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു.തീരുമാനമെടുക്കുന്നതിന് മുന്‍പായിരുന്നു കൂടിയാലോചിക്കേണ്ടതെന്നും ഇനി അതിന്മേല്‍ ആലോചനകള്‍ പ്രസക്തമല്ലെന്നും ആയിരുന്നു ചില അംഗങ്ങളുടെ പ്രതികരണം.

അതിനിടയില്‍ ബിസിനസ് മേഖലയിലുള്ള പ്രതിഷേധങ്ങള്‍ താനേ കെട്ടടങ്ങുകയാണ്. ലെവിയെ അനുകൂലിച്ചു തലാല്‍ രാജകുമാരനെ പോലുള്ള ബിസിനസ് രംഗത്തെ ഉന്നത വ്യക്തികള്‍ രംഗത്ത് വന്നതും തൊഴില്‍ മന്ത്രാലയവും തൊഴില്‍ മന്ത്രിയും തങ്ങളുടെ നിലപാടുകളില്‍ അണുവിട വ്യത്യാസം വരുത്താതെ നിലകൊണ്ടതും ലെവിയെ എതിര്‍ക്കുന്ന ബിസിനസ് വൃത്തങ്ങളെ നിരാശരാക്കുന്നു.

കൂടാതെ അബ്ദുള്ള രാജാവ് ചികില്‍സ കഴിഞ്ഞു മടങ്ങിയെത്തി ഭരണ രംഗത്ത്‌ സജീവമായെന്കിലും ഇത് വരെ അനുകൂലമായൊരു നിര്‍ദ്ദേശം ഉണ്ടാകാത്തത് ലെവി തീരുമാനത്തിന് അനുകൂലമാണ് എന്നത് കൊണ്ടാണെന്ന് അവര്‍ കരുതുന്നു. അത് കൊണ്ട് തന്നെ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കും മറ്റും അവര്‍ മുതിരുന്നില്ല. മാത്രമല്ല തൊഴില്‍ മന്ത്രാലയത്തിന്റെ പിന്തുണയില്ലാതെ  ഇവിടെ തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങള്‍ നടത്തി കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും ബിസിനസ് രംഗത്തുള്ളവര്‍ക്ക് നന്നായി അറിയാം. അത് കൊണ്ട് തന്നെ തൊഴില്‍ മന്ത്രാലയത്തെ  കൂടുതല്‍ പ്രസ്താവനകളിലൂടെ പ്രകോപിപ്പിക്കാതെ ലെവി തീരുമാനവുമായി പൊരുത്തപ്പെടാനുള്ള തീരുമാനത്തിലാണ് ബിസിനസ് വൃത്തങ്ങള്‍. 

 

Permanent link to this article: http://pravasicorner.com/?p=6001

Copy Protected by Chetans WP-Copyprotect.