«

»

Print this Post

സൗദി വേതന സുരക്ഷാ നിയമം: മൂന്നു മാസം ശമ്പളം ലഭിച്ചില്ലെങ്കില്‍ അനുമതിയില്ലാതെ സ്പോണ്സര്‍ഷിപ്പ് മാറാന്‍ അനുവാദം

 

1

 

സൗദി തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹ് പ്രഖാപിച്ച വേതന സുരക്ഷാ നിയമം തൊഴിലാളികള്‍ക്ക് കൂടുതല്‍ ഗുണപ്രദമായതാണെന്ന അഭിപ്രായമുയരുന്നു. തൊഴിലുടമക്കും തൊഴിലാളിക്കും ബാങ്കിനും പുതിയ നിയമത്തില്‍ കൂട്ടുത്തതരവാദിത്വമാണ് നല്കിയിട്ടുള്ളതെങ്കിലും അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താവ് തൊഴിലാളിയാണെന്നു നിസ്സംശയം പറയാന്‍ സാധിക്കും.കൃത്യമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കുന്നു എന്ന് ഉറപ്പു വരുത്താന്‍ ഈ നിയമം കൊണ്ട് സാധിക്കുന്നു എന്നത് കൂടാതെ യഥാസമയം ശമ്പളം ലഭിച്ചില്ലെങ്കില്‍ ബന്ധപ്പെട്ടവര്‍ക്ക് കൂടുതല്‍ ഫലപ്രദമായി പരാതി നല്‍കാനുമുള്ള അവകാശം ഈ നിയമം തൊഴിലാളിക്ക് നല്‍കുന്നു.

ഇത് വരെയുള്ള നിയമങ്ങളെല്ലാം തന്നെ വിദേശ തൊഴിലാളികള്‍ക്ക് പൊതുവേ എതിരായിരുന്നുവെന്കിലും ഈ നിയമത്തില്‍ സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ലാതെ അവകാശങ്ങളും സുരക്ഷയും നല്‍കിയിരിക്കുന്നു.അതില്‍ വിദേശികളായ തൊഴിലാളികളെ സംബന്ധിച്ച് ഏറ്റവും പ്രധാനമായത് തുടര്‍ച്ചയായി മൂന്ന് മാസം ശമ്പളം ലഭിച്ചില്ലെങ്കില്‍ ഇഖാമ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ സ്പോണ്സറുടെ അനുവാദമില്ലാതെ സ്പോണ്സര്‍ഷിപ്പ് മാറാനുള്ള അനുവാദം ബന്ധപ്പെട്ട തൊഴിലാളിക്ക് നല്‍കും എന്നതാണ്.

തുടര്‍ച്ചയായി രണ്ടു മാസം തൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനം സംബന്ധിച്ച

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

രേഖകള്‍ തൊഴിലുടമകള്‍ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ തൊഴില്‍ മന്ത്രാലയം നല്‍കുന്ന ലേബര്‍ കാര്‍ഡ്‌ പുതുക്കുക എന്നത് ഒഴികെയുള്ള മറ്റെല്ലാ സേവനങ്ങളും പ്രസ്തുത തൊഴിലുടമക്ക് നല്‍കുന്നത് നിര്‍ത്തി വെക്കും. തുടര്‍ച്ചയായി മൂന്നു മാസം രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ തൊഴില്‍ മന്ത്രാലയത്തിന്റെ എല്ലാ സേവനങ്ങളും നിര്‍ത്തി വെക്കും. ഈ അവസരത്തില്‍ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതി ഇല്ലാതെ തന്നെ സ്പോണ്സര്‍ഷിപ്പ് മാറാനുള്ള അനുവാദം നല്‍കുകയും ചെയ്യും.

ഇതോടെ വേതനം സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഔദ്യോഗിക രേഖകളായി മാറുകയാണ്. ശമ്പളം നല്‍കിയെന്നു തൊഴിലുടമക്കോ ശമ്പളം കൈപറ്റിയിട്ടില്ലെന്നു തൊഴിലാളിക്കോ വ്യാജമായ അവകാശ വാദങ്ങള്‍ ഇനി ഉന്നയിക്കാന്‍ സാധിക്കില്ല.അധികൃതര്‍ക്ക്‌ എപ്പോള്‍ വേണമെകിലും പരിശോധിക്കാവുന്ന രേഖകളായി അത് മാറുകയും തോഴില്‍ തര്‍ക്കങ്ങളില്‍ നിര്‍ണ്ണായക തെളിവാകുകയും ചെയ്യുന്നു. തൊഴില്‍പരമായ കേസുകളുടെയും പീഡനങ്ങളുടെയും എണ്ണം ഗണ്യമായി കുറക്കാന്‍ ഈ നിയമത്തിനു സാധിക്കും.

 

Permanent link to this article: http://pravasicorner.com/?p=6022

Copy Protected by Chetan's WP-Copyprotect.