«

»

Print this Post

വേതന സുരക്ഷാ നിയമം: സ്പോണ്സര്‍മാര്‍ ത്രികോണ നിരീക്ഷണത്തില്‍, ശമ്പളം നല്‍കിയില്ലെങ്കില്‍ കുടുങ്ങും

 

1

 

സൗദി തൊഴില്‍ മന്ത്രി എന്‍ജിനീയര്‍ ആദീല്‍ ഫഖീഹ് പ്രഖ്യാപിച്ച വേതന സുരക്ഷാ നിയമത്തില്‍ തൊഴിലാളിക്ക് വേതനം നല്‍കുന്നത് സംബന്ധിച്ച കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയാതിനു പുറമെ നിയമത്തിന്റെ പ്രയോഗവല്‍ക്കരണം സംബന്ധിച്ച നടപടിക്രമങ്ങളുടെ കാര്യത്തില്‍ തൊഴിലാളിക്കും നിര്‍ണ്ണായക പങ്കു നല്‍കിയിരിക്കുന്നു.

അതോടൊപ്പം തന്നെ ബാങ്കുകള്‍ക്കും നിയമത്തിന്റെ നടപടി ക്രമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടി വരും. ഇതോടെ തന്‍റെ തൊഴിലാളിക്ക് വേതനം നല്‍കുന്ന കാര്യത്തില്‍ തൊഴില്‍ മന്ത്രാലയത്തിന്റെയും, ബാങ്കുകളുടെയും, തൊഴിലാളിയുടെയും അടക്കം മൂന്നു വ്യത്യസ്ത വിഭാഗങ്ങളുടെ കീഴിലുള്ള നിരീക്ഷണത്തില്‍ ആവുകയാണ് സ്പോണ്സര്‍. ഇത് മൂലം തൊഴിലാളിക്ക് അയാളുടെ തൊഴില്‍ കരാറില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള പ്രതിമാസ ശമ്പളം യഥാസമയവും മുഴുവനായും ലഭിക്കുകയെന്ന തൊഴില്‍ മന്ത്രാലയത്തിന്റെ കര്‍ശന നിലപാടിനു കൂടുതല്‍ വേഗതയും കൃത്യതയും കൈവരും.

തനിക്ക് വേതനം നല്‍കുന്നതിന് വേണ്ടി തന്റെ തൊഴിലുടമ ബാങ്കുകളില്‍ അക്കൊണ്ടുകള്‍ തുടങ്ങി എന്നുറപ്പ് വരുത്തേണ്ടത് തൊഴിലാളിയാണ്. കൂടാതെ തൊഴിലുടമയുമായുള്ള തൊഴില്‍ കരാറില്‍ നിഷ്കര്‍ഷിച്ചിട്ടുള്ള ശമ്പളം കൃത്യമായി ലഭിച്ചു എന്നുറപ്പ് വരുത്തുകയും വേണം. പ്രസ്തുത ശമ്പളം ലഭിച്ചില്ല എങ്കില്‍ തൊഴിലാളിക്ക് തൊഴിലുടമക്കെതിരെ പരാതി നല്‍കാം.

തന്റെ ബാങ്ക് അക്കൌണ്ട് തുടങ്ങുന്നതിനെ സംബന്ധിച്ചു തൊഴിലുടമ ബാങ്കിനു നല്‍കിയിട്ടുള്ള വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍  ചൂണ്ടിക്കാണിക്കുകയും തിരുത്താനാവശ്യപ്പെടുകയും ചെയ്യണം. കരുതിക്കൂട്ടിയുള്ള തെറ്റുകളാണെങ്കില്‍ മന്ത്രാലയത്തിനു പരാതി നല്‍കാം. ഈ പരാതി ഓണ്‍ലൈന്‍ ആയി തന്നെ നല്‍കാവുന്നതാണ്. തൊഴിലുടമ കൃത്രിമം കാണിക്കുകയാനെന്കില്‍ അത് ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ പരാതിപ്പെടാനുള്ള അവകാശം തൊഴിലാളിക്ക് ഈ നിയമം നല്‍കുന്നതോടെ ആ തരത്തിലുള്ള ദുരുപയോഗവും നിലക്കും.

തൊഴിലുടമയെ സംബന്ധിച്ചിടത്തോളം ഈ നിയമം നടപ്പാക്കുന്നത് മുതല്‍ തന്റെ തൊഴിലാളിക്ക് ശമ്പളം നല്‍കാതിരിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യാന്‍ സാധിക്കില്ല. തൊഴില്‍ മന്ത്രാലയത്തിനു നല്‍കിയിട്ടുള്ള രേഖകളില്‍ കാണിച്ചിട്ടുള്ള ശമ്പളം തന്നെ ബാങ്ക് വഴി നല്‍കണം. ശമ്പളം ബാങ്ക് വഴിയാണ് നല്‍കുന്നത് എന്നാല്‍ അതില്‍ യാതൊരു കൃത്രിമവും ചെയ്യാന്‍ സ്ടാധിക്കില്ല.

തൊഴിലുടമ നല്‍കുന്ന വേതനം സംബന്ധിച്ച വിവരങ്ങള്‍ ഓരോ ബാങ്കിനും ഓരോ മാസവും ലഭിച്ചിരിക്കണം. അത് ബാങ്ക് കര്‍ശനമായി പരിശോധിക്കുകയും വേണം. അത് കൊണ്ട് തന്നെ ശമ്പളം നല്‍കി എന്ന വ്യാജ തെളിവുകള്‍ ഇനി മുതല്‍ ഹാജരാക്കാന്‍ സാധിക്കില്ല. തൊഴിലാളികളില്‍ നിന്ന് എഴുതാത്ത വെള്ള കടലാസില്‍ ഒപ്പിട്ടു വാങ്ങി ശമ്പളം മുഴുവന്‍ നല്‍കി എന്നവകാശപ്പെടാന്‍ ഇനി സ്പോന്സര്‍ക്ക് സാധിക്കില്ല. മാത്രമല്ല എല്ലാ ഇടപാടുകള്‍ക്കും രേഖയുണ്ട് എന്നതിനാല്‍ സാമ(SAMA – Saudi Arabian Monitory Agency) യുടെ കര്‍ശന നിരീക്ഷണത്തിലുള്ള ബാങ്കുകള്‍ വഴി യാതൊരു തരത്തിലുമുള്ള കൃത്രിമവും സാധ്യമല്ല.

തൊഴിലാളിയും തൊഴിലുടമയും എന്ന പോലെ തന്നെ ബാങ്കുകള്‍ക്കും ഈ പദ്ധതിയുടെ നടത്തിപ്പില്‍ സുപ്രധാനമായ പങ്കാണുള്ളത്.ബാങ്കില്‍ അക്കൌണ്ട്

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

അഡ്വ.ഷിയാസ് കുഞ്ഞിബാവ,

തുടങ്ങുന്നതോടെയാണ് ബാങ്കിന്റെ ഉത്തരവാദിത്വം ആരംഭിക്കുന്നത്.ഓരോ കമ്പനിയുടെയും തൊഴിലാളികളുടെ അക്കൌണ്ട് സംബന്ധിച്ച മുഴുവന്‍ രേഖകളും തൊഴില്‍ മന്ത്രാലയത്തിനു ഇനി ബാങ്കുകളിലൂടെയും പരിശോധിക്കാനാവും. കൂടാതെ കമ്പനികളുടെ തൊഴിലാളികളുടെ പേരില്‍ തുടങ്ങുന്ന അക്കൌണ്ടുകളില്‍ അവര്‍ക്ക് നിര്‍ദ്ദേശിക്കപ്പെട്ട നിശ്ചിത ശമ്പളം എല്ലാ മാസവും കൃത്യമായി വരുന്നുണ്ടോ എന്ന് ബാങ്കുകള്‍ നിരീക്ഷിക്കും.

എല്ലാ മാസവും തൊഴിലുടമകളില്‍ നിന്ന് ലഭിക്കുന്ന ശമ്പള വിതരണം സംബന്ധിച്ച രേഖകള്‍ ഒത്തു നോക്കി തൊഴിലാളിക്ക് യഥാര്‍ത്ഥ ശമ്പളം തന്നെയാണോ ലഭിച്ചിരിക്കുന്നത് എന്ന് രേഖപ്പെടുത്തണം. അത് പോലെ തന്നെ തൊഴിലാളികള്‍ ശമ്പളം കൈപറ്റിയാല്‍ അത് രേഖാ മൂലം കമ്പനിയെ അറിയിക്കുകയും വേണം.

തൊഴിലാളികള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്റെ വിവരങ്ങള്‍ തൊഴിലുടമയോ തൊഴിലുടമ അധികാരപ്പെടുത്തുന്ന വ്യക്തിയോ തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കണം. പ്രസ്തുത വിവരങ്ങള്‍ യഥാ സമയം പുതുക്കുകയും വേണം. ഇതിലൂടെ തൊഴില്‍ മന്ത്രാലയത്തിനു നല്‍കുന്ന വിവരങ്ങളിലും ബാങ്കുകള്‍ക്കു നല്‍കുന്ന വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടായാല്‍ അതിന്മേല്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ തൊഴില്‍ മന്ത്രാലയത്തിനു നിഷ്പ്രയാസം സാധിക്കും. 

 

Permanent link to this article: http://pravasicorner.com/?p=6034

Copy Protected by Chetans WP-Copyprotect.