«

»

Print this Post

മലേഷ്യയില്‍ വെച്ച് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 15 കാരിയായ യു.എ.ഇ പെണ്‍കുട്ടിയെ കണ്ടെത്തി

 

1

 

മലേഷ്യയില്‍ ഒഴിവു കാലം ചിലവിട്ടു കൊണ്ടിരിക്കെ ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ 15 വയസ്സുകാരിയായ യു.എ.ഇ പെണ്‍കുട്ടിയെ കണ്ടെത്തി. ഖദീജ മൊഹമ്മദ്‌ സയീദ്‌ അല്‍ മഹ്ഫൂദ്‌ ഹദ്രാമിയെയാണ് പോലീസും യു.എ.ഇ എംബസ്സിയുടെ ഉദ്യോഗസ്ഥരും അടങ്ങിയ സംയുക്ത സംഘം കണ്ടെത്തിയത്. പെണ്‍കുട്ടിയെ 22 കാരനായ പലസ്തീന്‍ യുവാവ് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണു മലേഷ്യന്‍ പോലീസിന്റെ വെളിപ്പെടുത്തല്‍.  പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയതായി പറയപ്പെടുന്ന പലസ്തീന്‍ യുവാവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു. 

യു.എ.ഇ വിദേശ കാര്യ മന്ത്രി ഷെയ്ഖ്‌ അബ്ദുല്ലയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരവും താലപ്പര്യപ്രകാരവുമായിരുന്നു നടപടികള്‍ മുന്നോട്ടു നീങ്ങിയിരുന്നത്. കുട്ടിയെ കണ്ടു കിട്ടിയതില്‍ മലേഷ്യന്‍ സര്‍ക്കാരിന്റെ സഹകരണത്തിന് ട്വിറ്ററിലൂടെ അദ്ദേഹം നന്ദി രേഖപ്പെടുത്തി. 

കുലാലംപൂരിലുള്ള ബെര്‍ജിയ ടൈംസ് സ്ക്വയറിലെ മാളില്‍ നിന്നാണ് മൂന്നു ദിവസം മുന്‍പ് പലസ്തീന്‍ യുവാവ് പെണ്‍കുട്ടിയെ തട്ടി കൊണ്ട് പോയത്. ഫാസ്റ്റ്‌ ഫുഡ്‌ റെസ്റ്റോറന്റില്‍ വെച്ചാണ് പെണ്‍കുട്ടിയെ അയാള്‍ കണ്ടു മുട്ടിയത്‌. അവിടെ നിന്നും കടത്തി കൊണ്ട് പോയി തന്റെ അപ്പാര്‍ട്ടുമെന്റില്‍ മൂന്നു ദിവസത്തോളം തടവില്‍ വെക്കുകയായിരുന്നു. തന്നെ വിവാഹം ചെയ്യണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. 

തന്റെ തടവിലുള്ള പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലൂടെ എസ്.എം.എസ് സന്ദേശമയച്ച യുവാവ് കുട്ടിയുടെ പിതാവിനോട് നേരില്‍ കാണാന്‍ താന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെടുകയും പോലീസിനെ അറിയിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. യുവാവ്  ആവശ്യപ്പെട്ടതനുസരിച്ച് മറ്റൊരു മാളില്‍ വെച്ച് കണ്ടുമുട്ടാമെന്നു പിതാവ് സമ്മതിക്കുകയും പ്രസ്തുത വിവരം എംബസ്സിയേയും, എംബസി മലേഷ്യന്‍ അധികൃതരെയും അറിയിക്കുകയും ചെയ്തു. 

മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് മഫ്തിയിലുള്ള മലേഷ്യന്‍ പോലീസ്‌ സംഘവും യു.എ.ഇ എംബസ്സിയുടെ അഞ്ചംഗ സംഘവും യുവാവിന് വേണ്ടി മാളില്‍ കാത്തു നില്‍ക്കുകയും ചെയ്തു. മാളില്‍ കുട്ടിയുടെ പിതാവുമായി സംസാരിച്ച യുവാവ് പെണ്‍കുട്ടിയെ തനിക്ക് വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ രംഗത്തെത്തിയ പോലീസ്‌ സംഘം യുവാവിനെ അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഓഫാക്കിയ നിലയിലായിരുന്നു. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെ മാതാപിതാക്കള്‍ യു.എ..ഇ എംബസ്സിയുമായി ബന്ധപ്പെട്ടിരുന്നു. മാതാപിതാക്കളുടെ സന്ദേശം ലഭിച്ച ഉടനെ തന്നെ എംബസ്സി ഉദ്യോഗസ്ഥര്‍ മലേഷ്യന്‍ അധികൃതരുമായി ബന്ധപ്പെടുകയും അന്വേഷണത്തിനു ആവശ്യമായ നടപടികളെടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്ന്നു. 

തട്ടി കൊണ്ട് പോയ പലസ്തീന്‍ യുവാവ് സംഭവത്തിന്‌ പത്തു ദിവസം മുന്‍പ് മാത്രമാണ് മലേഷ്യയില്‍ എത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനു മുന്‍പ് ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നോ എന്ന കാര്യം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. 

എങ്ങിനെയാണ് പെണ്‍കുട്ടിയെ മാളില്‍ നിന്നും പുറത്തു കൊണ്ട് പോയതെന്നും തന്റെ ഫ്ലാറ്റില്‍ എത്തിച്ചതെന്നതിനെ കുറിച്ചും കൂടുതല്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മലേഷ്യയിലെ യു.എ..ഇ അംബാസഡര്‍ നാസര്‍ അല്‍ അബൂദി വ്യക്തമാക്കി. പെണ്‍കുട്ടി വളരെ ക്ഷീണിതയാണെന്നും, തടവിലായിരുന്ന ദിവസങ്ങളില്‍ തനിക്ക് ഭക്ഷണം തന്നിരുന്നില്ലെന്നും പറഞ്ഞതായി അദ്ദേഹം അറിയിച്ചു.കൂടുതല്‍ അന്വേഷണത്തിന് വേണ്ടി പെണ്‍കുട്ടിയെ ഉടനെ വൈദ്യ പരിശോധനക്ക് വിധേയയാക്കും. 

 

Permanent link to this article: http://pravasicorner.com/?p=6072

Copy Protected by Chetan's WP-Copyprotect.