സൗദി തൊഴില്‍ മന്ത്രിക്കു അര്‍ബുദമുണ്ടാകുന്നതിനു വേണ്ടി വിശുദ്ധ ഹറമില്‍ പ്രാര്‍ത്ഥന നടത്തുമെന്ന് മത പുരോഹിത സംഘം.

0
1

 

1

 

സ്ത്രീകളെ വസ്ത്രക്കടകളില്‍ ജോലി ചെയ്യാന്‍ അനുവദിച്ച തീരുമാനം ഒരു മാസത്തിനകം പിന്‍വലിക്കാന്‍ സൗപിന്‍വലിക്കാന്‍ സൗദിയിലെ മതപുരോഹിത സംഘം തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹിനോടാവശ്യപ്പെട്ടു. ഒരു മാസത്തിനകം പ്രസ്തുത തീരുമാനം പിന്‍വലിക്കാത്ത പക്ഷം മന്ത്രിക്കു അര്‍ബുദരോഗം ബാധിക്കുന്നതിനു വേണ്ടി വിശുദ്ധ ഹറമില്‍ കൂട്ടായ പ്രാര്‍ത്ഥന നടത്തുമെന്ന് ഭീഷണിയും മുഴക്കി.

സമാനമായൊരു തീരുമാനം മുന്‍പ് മുന്‍ തൊഴില്‍ വകുപ്പ് മന്ത്രി എടുത്തിരുന്നുവെന്നും അന്ന് തങ്ങള്‍ ആ മന്ത്രിക്കെതിരെ വിശുദ്ധ ഹറമില്‍ വെച്ച് പ്രാര്‍ത്ഥന നടത്തിയെന്നും അതിന്റെ ഫലമായിട്ടാണ് അദ്ദേഹം അര്‍ബുദം ബാധിച്ചു മരണപ്പെട്ടതെന്നും രോഷാകുലരായ പുരോഹിത സംഘം തൊഴില്‍ മന്ത്രാലയത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രിയോട് പറഞ്ഞു.

അനാവശ്യവും കുറ്റകരവുമായ പടിഞ്ഞാറന്‍ ആധുനികവല്‍ക്കരണമാണ് തൊഴില്‍ മന്ത്രി ഈ തീരുമാനത്തിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അത് സമൂഹത്തില്‍ പല തരത്തിലുള്ള അരാജകത്വവും സൃഷ്ടിക്കാന്‍ ഇടയാക്കുമെന്നും അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ആക്രോശങ്ങളെയെല്ലാം തികഞ്ഞ സംയമനത്തോടെയാണ് മന്ത്രി നേരിട്ടത്.മനുഷ്യര്‍ക്ക്‌ തെറ്റ് പറ്റുക സ്വാഭാവികമാണെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്നും എന്നാല്‍ തീരുമാനം പിന്‍വലിക്കില്ലെന്നും അദ്ദേഹം പ്രതിഷേധക്കാരെ അറിയിച്ചു. എനാല്‍ തീരുമാനത്തില്‍ പരിഷ്കാരമല്ല മറിച്ചു തീരുമാനം തന്നെ പിന്‍വലിക്കുകയാണ് വേണ്ടതെന്നായിരുന്നു മതപോലീസുകാര്‍ കൂടി അടങ്ങിയ പ്രതിഷേധക്കാരുടെ ആവശ്യം.അതിനെ കുറിച്ച് യാതൊരു ഉറപ്പും നല്‍കാന്‍ മന്ത്രി തയ്യാറായില്ല.തുടര്‍ന്നായിരുന്നു അര്‍ബുദ രോഗ ബാധാ ഭീഷണിയുണ്ടായത്.