«

»

Print this Post

ഒമാന്‍ സ്വദേശിവല്‍ക്കരണം: പ്രവാസികള്‍ക്ക് കാലിടറുന്നു……..

 

1

 

ഒമാനിലെ സ്വദേശിവല്‍ക്കരണത്തിലും സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികളുടെ കാലിടറുന്നു.  

തൊഴില്‍ രഹിതരായ മുഴുവന്‍ സ്വദേശി യുവാക്കള്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാല്‍ പരമാവധി സ്വദേശികളെ ജോലിക്കെടുക്കാന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നുണ്ടാകുന്ന ശക്തമായ സമ്മര്‍ദ്ദം മൂലം വിദേശ തൊഴിലാളികളുടെ ശമ്പളത്തില്‍ വര്‍ദ്ധന നല്‍കാന്‍ സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ തയ്യാറാവുന്നില്ല. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പ്രവാസികളും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഒരേ ശമ്പളത്തില്‍ തുടരുന്നവരാണ്. പുതിയ ഒമാന്‍ സ്വദേശികളെ ജോലിക്കെടുക്കുന്നതിനായി ചിലവുകള്‍ പരമാവധി കുറയ്ക്കാനാണ് വലിയ ബിസിനസ് സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്.

ഒമാനി യുവാക്കളെ ജോലിക്കെടുക്കുന്നതിനു സ്വകാര്യ കമ്പനികളുടെ മേല്‍ ഗവര്‍മെന്റ് വലിയ തോതില്‍ സമ്മര്‍ദ്ദം ചെലുതിക്കൊണ്ടിരിക്കുന്നു. അത്തരം അവസരത്തില്‍ വിദേശ തൊഴിലാളികള്‍ക്കുള്ള ചിലവുകള്‍ പരമാവധി നിയന്ത്രിച്ചു സ്വദേശി ബിരുദധാരികളെ ജോലിക്കെടുക്കാനാണ് തൊഴിലുടമകള്‍ ശ്രമിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി വിദേശ തൊഴിലാളികളുടെ ശമ്പള നിരക്കില്‍ കാര്യമായ വര്‍ദ്ധനയൊന്നും തന്നെ ഉണ്ടായിട്ടില്ല. ഇങ്ങിനെ ശമ്പള വര്‍ദ്ധന ലഭിക്കാത്ത പ്രവാസികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന വേതനവുമായി മുന്നോട്ടു പോകാന്‍ നിര്‍ബന്ധിതരാവുകയാണ്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാല്‍ പിരിഞ്ഞു പോകാനുള്ള നിര്‍ദ്ദേശമായിരിക്കും ലഭിക്കുക. 

എല്ലാ വര്‍ഷവും ഏതാണ്ട് 40,000 ഒമാനി യുവാക്കള്‍ ബിരുദം നേടി പുറത്തു വരുന്നുണ്ട് എന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ക്കെല്ലാം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ജോലി നല്‍കാന്‍ സര്‍ക്കാരിനാവില്ല.അതിനാല്‍ അവരില്‍ 30ശതമാനം യുവാക്കളെ എങ്കിലും ജോലിക്കെടുക്കാനായി സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ കമ്പനികളില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നു. അത് കൊണ്ട് തന്നെ പ്രതിവര്‍ഷം ചുരുങ്ങിയത് 12,000സ്വദേശി യുവാക്കളെയെന്കിലും ജോലിക്കെടുക്കുന്നതിനു സ്വകാര്യ മേഖലയും നിര്‍ബന്ധിതമാകുന്നു. ഇത് വന്‍ തോതില്‍ ചിലവുകള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നു ബിസിനസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെയാണ് വിദേശി തൊഴിലാളികളുടെ ശമ്പളം കൂട്ടാതെയും മറ്റും  സ്വകാര്യ മേഖല മുന്നോട്ടു പോകുന്നത്. 

വലിയ അളവില്‍ ഒമാനികളെ ജോലിക്ക് വെക്കുന്നത് തങ്ങളുടെ ചിലവുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതായും ലാഭത്തിന്റെ അളവ് കുറയുന്നതായും ബിസിനസ് വൃത്തങ്ങള്‍ പരാതിപ്പെടുന്നുണ്ട്. ഇതിനെ മറി കടക്കുന്നതിനായി നിലവിലുള്ള വിദേശികളെ പിരിച്ചു വിടുകയോ അല്ലെങ്കില്‍ അവരുടെ വേതന നിലവാരം അതേ പടി നിലനിര്‍ത്തുകയോ മാത്രമേ ചെയ്യാനുള്ളൂ എന്നവരുടെ പക്ഷം. അത് കൊണ്ട് തന്നെ നിലവിലുള്ള വേതനം ഉയര്‍ത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കാന്‍ തന്നെ വയ്യാത്ത അവസ്ഥയിലാണ് തൊഴിലുടമകള്‍ പറയുന്നു.

 

Permanent link to this article: http://pravasicorner.com/?p=6125

Copy Protected by Chetans WP-Copyprotect.