ആരോഗ്യ മുന്നറിയിപ്പ് ചിത്രങ്ങളില്ലാത്ത കമ്പനികളുടെ സിഗരറ്റുകള്‍ക്ക് യു.എ.ഇ യില്‍ നിരോധനം

 

1

 

പുക വലിക്കുന്നത് ആരോഗ്യത്തിനു ഹാനീകരമാണെന്ന് മുന്നറിയിപ്പ് നല്‍കുന്ന ചിത്രങ്ങള്‍ സിഗരറ്റ് പാക്കറ്റുകളില്‍ നിര്‍ബന്ധമാക്കി.ഈ ചിത്രങ്ങളില്ലാതെ സിഗരറ്റുകള്‍ വില്‍ക്കുന്നത് യു.എ.ഇ യില്‍ നിരോധിച്ചു.

2013 ജനുവരി ഒന്ന് മുതല്‍ നിരോധനം നിലവില്‍ വരും. യു.എ.ഇ യിലെ ESMA (Emirates Authority for Standardization and Metrology) ഡയരക്ടര്‍ ജനറല്‍ മുഹമദ് സാലെ ബദ്രി ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് 15,000 ദിര്‍ഹം മുതലായിരിക്കും പിഴ.

എല്ലാ കമ്പനികളുടെയും പ്രതിനിധികളുമായും ഇതിനകം തന്നെ ESMA കൂടിക്കാഴ്ചകള്‍ നടത്തി കഴിഞ്ഞുവെന്നും കൃത്യ സമയത്ത് തന്നെ നിയമം നടപ്പാക്കുന്നതില്‍ ഗവര്‍മെന്റിനുള്ള നിര്‍ബന്ധ സ്വഭാവം അവരെ അറിയിച്ചു  കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സിഗരറ്റ് കമ്പനികളും നിയമം കര്‍ശനമായി പാലിച്ചിരിക്കണം. ഈ നിയമം നടപ്പാക്കുന്നതില്‍ നിന്നും ഒരു കമ്പനിയേയും  ഒഴിവാക്കില്ല.

എല്ലാ കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇനി തിയ്യതി നീട്ടി നല്‍കില്ല. കഴിഞ്ഞ ജൂണ്‍ മുതല്‍ സമയ പരിധി നീട്ടിയതായിരുന്നുവെന്നും അവസാന സമയ പരിധി ഈ ഡിസംബര്‍ 31 നു അവസാനിക്കുമെന്നും ബദ്രി പറഞ്ഞു. ഇത്രയും സമയം നീട്ടി നല്‍കിയത് തന്നെ തങ്ങളുടെ നിലവിലുള്ള സ്റ്റോക്കുകള്‍  വിറ്റു തീര്‍ക്കുന്നതിനു സമയം അനുവദിക്കണമെന്ന സിഗരറ്റ് കമ്പനികളുടെ  അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു. 2013 ജനുവരി ഒന്ന് മുതല്‍ നിയമം കര്‍ശനമായി നടപ്പിലാക്കി തുടങ്ങും.

 

You may have missed

Copy Protected by Chetan's WP-Copyprotect.