«

»

Print this Post

ഫ്രീ വിസക്കാര്‍ മടങ്ങുകയാണ്, നിയമപരമായി തിരിച്ചു വരാന്‍, ഇനിയുള്ള അവസരങ്ങള്‍ നിര്‍മ്മാണ രംഗത്ത്….

 

1

 

സൗദി അറേബ്യയില്‍ വികസന പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന വിവിധ പദ്ധതികള്‍ക്ക് വന്‍ തുക വകയിരുത്തികൊണ്ടായിരുന്നു ധനമന്ത്രീ ഡോ.ഇബ്രാഹിം അല്‍ അസ്സഫ്‌ 2013 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ചത്. 82,900 കോടി റിയാല്‍ വരവും 82,000 കോടി റിയാല്‍ ചിലവും ആണ് പ്രതീക്ഷിക്കുന്നത്.

വികസന പദ്ധതികള്‍ക്ക് 285 ബില്യന്‍ റിയാല്‍ നീക്കി വെച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ഭീമന്‍ പദ്ധതികള്‍ താമസം കൂടാതെ നടപ്പിലാക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ബില്യന്‍ കൂടുതല്‍. ഗതാഗത സൗകര്യങ്ങള്‍ക്ക് 65 ബില്യന്‍ അനുവദിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് യാമ്പു, ജുബൈല്‍, റാസല്‍ഖൈര്‍ എനിവിടങ്ങളിലെ റെയിവേകള്‍, വിമാനത്താവളങ്ങള്‍, റോഡുകള്‍, തുറമുഖങ്ങള്‍ എന്നിവയുടെ വികസനം പൂര്‍ത്തിയാക്കും.

ഈ വന്‍വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ നിര്‍മ്മാണ രംഗത്ത് വിദേശ തൊഴിലാളികളുടെ സാന്നിധ്യം അനിവാര്യമാണ്. ഈ പദ്ധതികള്‍ കാലതാമസം കൂടാതെ നടപ്പാക്കാനുള്ള നിര്‍ദേശവും അബ്ദുള്ള രാജാവ് നല്‍കിയിട്ടുണ്ട് എന്നതിനാല്‍ വികസന പദ്ധതികള്‍ ഉടനെ തന്നെ ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം. .

ഇപ്പോഴുള്ള വന്‍ നിര്‍മ്മാണ പദ്ധതികളടക്കം സര്‍ക്കാര്‍ അടുത്ത പതിനഞ്ചു വര്‍ഷത്തേക്ക് വിഭാവനം ചെയ്ഗ്തിട്ടുള്ള വന്‍ വികസന പദ്ധതികള്‍ പണം കൊടുത്തു വാങ്ങാനാവില്ല. മനുഷ്യ ശക്തി കൊണ്ട് നിര്‍മ്മിച്ചെടുക്കാനേ പറ്റൂ. അതിനു ധാരാളം തൊഴിലാളികളുടെ ആധ്വാന ശേഷി ആവശ്യമുണ്ട്. ഇവിടെ നിന്ന് പോകുന്ന തൊഴിലാളികള്‍ക്ക് തത്തുല്യമായ അളവിലുള്ള തോഴിലാളികള്‍ ഇവിടെ എത്തേണ്ടതുണ്ട്.എത്തിയെ തീരൂ.കാരണം സൗദി അറേബ്യയില്‍ തൊഴിലില്ലാത്തവരായി മൊത്തം മൂന്നു ലക്ഷം സ്വദേശി യുവാക്കളെ ഉള്ളൂ.

ഈ അവസ്ഥയില്‍ അധികൃതര്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാനെന്കില്‍ നിരവധി തൊഴിലാളികള്‍ ഇവിടെ നിന്നും കളമൊഴിയും. എന്നാല്‍ അതിനു ശേഷം ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ പത്രങ്ങളില്‍ എല്ലാം തന്നെ ‘ജോലിക്കാരെ ആവശ്യമുണ്ട്’ എന്ന പരസ്യവും നിറയും. നാട്ടിലെ പത്രങ്ങളില്‍ ‘സൗദിയിലേക്ക് സൌജന്യ റിക്രൂട്ട്മെന്റ്’ എന്ന പരസ്യവും നിറയും. പണം നല്‍കാതെ തന്നെ വിസകളും ലഭ്യമാകും. കാരണം തൊഴിലാളികള്‍ ഇവിടം വിടുന്നതിനനുസരിച്ചു അതേ കണക്കില്‍ തൊഴിലാളികളെ ഇവിടേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം എല്ലാ വികസന പദ്ധതികളും പാതി വഴിയില്‍ നിന്ന് പോകും. വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് പൂര്‍ണ്ണമായി നിര്‍ത്താന്‍ സൗദി അറേബ്യക്ക് സാധിക്കില്ലെന്നും  വരും വര്‍ഷങ്ങളിലെ വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ വിദേശ തൊഴിലാളികളുടെ സാന്നിദ്ധ്യം തന്നെ ഇവിടെ വേണ്ടി വരുമെന്നും സൗദി തൊഴില്‍ മന്ത്രി ആദീല്‍ ഫഖീഹ് കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചിരുന്നു. പോകുന്നവര്‍ക്ക് ഈ അവസരങ്ങളുപയോഗിച്ചു നിയമപരമായി തന്നെ തിരിച്ചു വരാന്‍ കഴിയും.

തൊഴില്‍ മന്ത്രിയുടെ ആ അഭിപ്രായ പ്രകടനം അക്ഷരം പ്രതി ശരിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കാരണം സര്‍ക്കാരിനും തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും ആവശ്യമായ സൌകര്യങ്ങളും ഒരുക്കണം. എണ്ണയില്‍ നിന്ന് ലഭിക്കുന്ന പണം എണ്ണ സമ്പത്ത് തീരുന്നതിനു മുന്‍പ് ഭാവി തലമുറയ്ക്ക് ഉപയുക്തമാകുന്ന രീതിയില്‍ മുതല്‍ മുടക്കണം. പണ്ടത്തെ പോലെ പവിഴം വാരിയും ഒട്ടകങ്ങളെ പോറ്റിയും ഈന്തപ്പനകള്‍ വളര്‍ത്തിയും സൗദി അറേബ്യയിലെ ആധുനിക പൌരന് കഴിയാനാവില്ല. അവര്‍ക്ക് വേണ്ടത് പുതിയ കാറുകളും ആഡംബരങ്ങളുമാണ്.അതിനു വേണ്ടി പണം ഉണ്ടാക്കേണ്ടതുണ്ട്, ബിസിനസ് നടത്തേണ്ടതുണ്ട്.അതിനു തൊഴിലാളികള്‍ വേണം. മറിച്ചായാല്‍ ക്യാമല്‍ ടൂ കാഡിലാക്ക്‌ എന്ന അറബികളെ പറ്റി പറയുന്ന വാചകം വിപരീതാര്‍ത്ഥത്തില്‍ പറയേണ്ടി വരും.

ഈ വികസന പദ്ധതികള്‍ക്കൊക്കെ തന്നെ ഇവിടെ വിദേശ തൊഴിലാളികളുടെ സാന്നിധ്യം അത്യന്താപേക്ഷിതം തന്നെയാണ് എങ്കിലും ഫ്രീ വിസയില്‍ ഇവിടെ നിന്ന് കൊണ്ട് ഈ വികസന പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന ജോലികള്‍ ചെയ്യാം എന്ന് ചിന്തിക്കുന്നത് തികഞ്ഞ അസംബന്ധമാണ്.ഇനിയുള്ള കാലത്ത്‌ മുന്നോട്ടു പോകാനാവാത്ത വിധം ഫ്രീ വിസക്കാരുടെ കുരുക്കുകള്‍ മുറുകി കൊണ്ടിരിക്കുകയാണ്. ഒന്നിന് പിറകെ ഒന്നായി നിയമ കുരുക്കുകള്‍ മുറുകുമ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ ഫ്രീ വിസക്കാര്‍ മടങ്ങുന്നു. തുടക്കത്തില്‍ തന്നെ നിയമ വിരുദ്ധമായ ഈ വിസക്ക് തൊലിപ്പുറമെയുള്ള ഒരു ചികില്‍സകളും ഫലവത്താവില്ല. കാരണം അത് നിയമ വിരുദ്ധമാണ് എന്നത് തന്നെ. ഓരോന്നിനും ഓരോ കാലമുണ്ട്. ഫ്രീ വിസയുടെ കാലം കഴിഞ്ഞു എന്ന് തന്നെ വേണം കരുതാന്‍.

അത് കൊണ്ട് തന്നെ ഫ്രീ വിസക്കാര്‍ക്ക്  തങ്ങളുടെ രേഖകള്‍ നിയമപരമാക്കാന്‍ കഴിഞ്ഞാല്‍ വരും വര്‍ഷങ്ങളില്‍ ഏറ്റവും നന്നായി ജോലിയെടുക്കാന്‍ സാധിക്കുന്ന ഒരു രാജ്യമായി സൗദി അറേബ്യ മാറും. അതിനായി തങ്ങളുടെ സ്പോണ്സര്‍ഷിപ്പ് മാറുകയോ അല്ലെങ്കില്‍ ഫൈനല്‍ എക്സിറ്റില്‍ പോയി നിയമപരമായ വിസയില്‍ തിരിച്ചു വരികയോ ആണ് വേണ്ടത്.

ഫ്രീ വിസയുടെ ഭവിഷ്യത്തുകളെ കുറിച്ച് ഇവിടുത്തെ അധികാരി വര്‍ഗ്ഗം നല്ല വണ്ണം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു നിഷ്ക്രിയമല്ലാത്ത തൊഴില്‍ മന്ത്രാലയവും ഊര്‍ജ്ജസ്വലനായ തൊഴില്‍ മന്ത്രിയുമായതിനാല്‍ ഇനിയും പരിഷ്കാരങ്ങളും പുതിയ നടപടികളും പ്രതീക്ഷിക്കാം. തൊഴില്‍ മേഖലയെ ബാധിക്കുന്ന മുഴുവന്‍ അസുഖങ്ങള്‍ക്കും തൊലിപ്പുറമെയുള്ള ചികില്‍സ നല്‍കുന്നതിന് പകരം ആ അസുഖങ്ങളുടെ അടിവേരു തന്നെ അറുക്കുന്ന പരിഷ്കാരങ്ങളുമായാണ് തൊഴില്‍ മന്ത്രിയുടെ പ്രവര്‍ത്തനം.അത്രക്കും കര്‍ശനമായ നിയമങ്ങള്‍ യാതൊരു ചാഞ്ചാട്ടവുമില്ലാതെ കടുത്ത ഇച്ഛാശക്തിയോടെ നടപ്പാക്കുമ്പോള്‍ അത് രണ്ടും കല്‍പ്പിച്ചുള്ള പോക്കാണെന്ന് പ്രവാസികള്‍ മനസ്സിലാക്കി തുടങ്ങി.ഒരു രാജകാരുണ്യവും തങ്ങളുടെ രക്ഷക്കെത്തില്ലെന്നും മറ്റൊരു വഴിയില്ലെന്നും പ്രവാസികള്‍ നല്ലവണ്ണം തന്നെ മനസ്സിലാക്കിയിരിക്കുന്നു.

പലരും ഇഖാമയുടെ കാലാവധിക്കു ശേഷം പുതുക്കുന്നില്ല എന്ന തീരുമാനമെടുത്തു കഴിഞ്ഞു. ഇഖാമ കഴിഞ്ഞവര്‍ പുതുക്കാന്‍ നില്‍ക്കാതെ സ്പോന്സര്മാരോട് എക്സിറ്റ് ആവശ്യപ്പെടുകയാണ്.ഇഖാമകള്‍ പുതുക്കുന്നത് വളരെയധികം കുറഞ്ഞിരിക്കുകയാണെന്നു ജനറല്‍ സര്‍വീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജോലിയൊന്നുമില്ലാതെ തന്നെ മുറിയിലിരിക്കുമ്പോള്‍ തന്നെ പ്രതിമാസം ആയിരത്തോളം റിയാല്‍ ഒരു ഫ്രീ വിസക്കാരന്‍ അവന്റെ എല്ലാ ചിലവുകള്‍ക്കും കൂടി കണ്ടെത്തേണ്ട അവസ്ഥയാണിപ്പോഴുള്ളത്. അത് കൊണ്ട് തന്നെ ഫ്രീ വിസയിലുള്ള വിദേശികള്‍ അധികവും മടങ്ങാന്‍ തന്നെയുള്ള തീരുമാനത്തിലാണ്.  നിയമ പരമായ വിസയില്‍ മടങ്ങി വരാന്‍. 

 

Permanent link to this article: http://pravasicorner.com/?p=6263

Copy Protected by Chetan's WP-Copyprotect.