«

»

Print this Post

സൗദി അറേബ്യ: സ്പോണ്സര്‍ക്ക് ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാമോ?

 

Pravasi Corner Legal Helpline

 

സൗദി അറേബ്യ: എന്റെ സ്പോണ്സര്‍ ഇടയ്ക്കിടെ എന്നെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യും എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നു. ബ്ലാക്ക്‌ ലിസ്റ്റ് ചെയ്‌താല്‍ പിന്നെ ഗള്‍ഫില്‍ മറ്റൊരു രാജ്യത്തും പോകാന്‍ സാധിക്കില്ല എന്ന് കേള്‍ക്കുന്നു. ശരിയാണോ?

ഒരു സ്പോന്സര്‍ക്ക് ഒരിക്കലും തന്റെ തൊഴിലാളിയെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഒരു വ്യക്തിയെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാനും അയാള്‍ക്ക്‌ ഈ രാജ്യത്തെക്ക് പ്രവേശനാനുമതി നിഷേധിക്കാനും മറ്റും ഗവര്‍മെന്റിന് മാത്രമേ കഴിയൂ. വ്യക്തികള്‍ക്ക് കഴിയില്ല. നിങ്ങളുടെ സ്പോണ്സര്‍ ഒരു സാധാരണ പൌരന്‍ മാത്രമാണ്. അയാള്‍ക്ക്‌ നിയപരമോ ഭരണപരമോ ആയ അത്തരം അധികാരങ്ങള്‍ ഒന്നും തന്നെയില്ല. നിങ്ങള്‍ സൗദി അറേബ്യയിലലേക്കോ ഖത്തറിലേക്കോ, യു.എ.ഇ യിലെക്കോ ഒക്കെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവിടങ്ങളിലെ സര്‍ക്കാരുകളാണ്.

എന്നാല്‍ നിങ്ങളുടെ സ്പോന്സര്‍ക്ക് നിങളെ ഹുറൂബ്‌ ആക്കാന്‍ സാധിക്കും. തന്റെ തൊഴിലാളി ഒളിച്ചോടി എന്ന് കാണിച്ചു കൊണ്ട് അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കിയാല്‍ നിങ്ങള്ക്ക് പിന്നീട് ഒരു സാധാരണ താമസക്കാരന്റെ അവകാശങ്ങള്‍ നഷ്ടപ്പെടും. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്ക് തര്‍ഹീല്‍ എന്നറിയപ്പെടുന്ന ഡീപ്പോര്‍ട്ടെഷന്‍ സെന്ററിലൂടെ മാത്രമേ നാട്ടിലേക്ക് പോകാന്‍ സാധിക്കൂ. അത്തരത്തില്‍ പോയി കഴിഞ്ഞാല്‍ പിന്നീട് സൗദി അറേബ്യയിലേക്ക് തിരികെ വരാനും സാധിക്കില്ല. 

ഹുറൂബിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴയുള്ള ലേഖനങ്ങള്‍ വായിക്കുക.

 

Permanent link to this article: http://pravasicorner.com/?p=6308

Copy Protected by Chetan's WP-Copyprotect.