«

»

Print this Post

സൗദി വേതന സുരക്ഷാ നിയമം: ഫ്രീവിസ സ്പോണ്സര്‍മാരുടെ ദുരുപയോഗം നടന്നേക്കാം

 

1

 

സൗദി അറേബ്യയിലെ പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നു നല്‍കിയ വേതന സുരക്ഷാ നിയമം പ്രഖ്യാപിച്ചു കഴിഞ്ഞു. അത് സമയ ബന്ധിതമായി എല്ലാവര്‍ക്കും ബാധകമാക്കുകയും ചെയ്യും.നിയമപരമായ രേഖകളിലൂടെയുള്ള ശമ്പള കൈമാറ്റമായതിനാല്‍ പ്രവാസികള്‍ക്ക് അനുഗ്രഹമായാണ് ഈ നിയമം വ്യാഖ്യാനിക്കപ്പെടുന്നത്.

തൊഴിലാളിക്ക് അനുകൂലമായ നിയമത്തിനു സൗദി അറേബ്യയില്‍ കുറവൊന്നുമില്ല. എന്നാല്‍ അവ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ അലംഭാവമുണ്ടാകുമ്പോഴാണ് നിയമത്തിന്റെ ഉദ്ദേശ ലക്‌ഷ്യം തന്നെ പരാജയപ്പെടുന്നത്. പുതിയ വേതന സുരക്ഷാ നിയമം ആഴത്തില്‍ പരിശോധിക്കുമ്പോള്‍ ഏതെല്ലാം വഴികളിലൂടെ അതിനെ ഫ്രീ വിസക്കാരുടെയും മറ്റും തന്ത്രശാലികളായ ചില സ്പോന്സര്മാര്‍ ദുരുപയോഗം ചെയ്യും എന്ന് ഒരു പ്രവാസി മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്.

ഫ്രീ വിസക്കാരായ പ്രവാസികള്‍ക്ക് ഈ നിയമം എതിരായി ഭവിക്കാന്‍ സാധ്യതയുണ്ട്. കാരണം അവരുടെ സ്പോണ്സര്‍മാര്‍ കുബുദ്ധികളാനെന്കില്‍ അവര്‍ എന്ത് വില കൊടുത്തും ഇതിനെ മറി കടക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കും. അത്തരക്കാര്‍ തങ്ങള്‍ക്കു എതിരെ എത്ര ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കിയാലും അതിനെ തരണം ചെയ്യാനുള്ള വഴികളും കണ്ടു പിടിക്കും. നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഈ നിയമത്തിനും മുന്‍പുള്ള നിയമങ്ങളുടെ അതേ ഗതി തന്നെയായിരിക്കും വരാന്‍ പോകുന്നത്.

ഈ പുതിയ നിയമത്തില്‍ പണം തൊഴിലാളിയുടെ എക്കൌണ്ടില്‍ നിക്ഷേപിക്കണം എന്ന് മാത്രമേ പറയുന്നുള്ളൂ. അതിന്റെ രേഖകളും ഹാജരാക്കണം. എന്നാല്‍ നിക്ഷേപിച്ചു കഴിഞ്ഞതിനു ശേഷമുള്ള കാര്യങ്ങള്‍ ബാങ്കിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും നിരീക്ഷണ പരിധിക്ക് പുറത്താണ്. അത് പോലെ തന്നെ നിക്ഷേപിക്കുന്ന പണത്തിന്റെ സ്രോതസ്സും നിരീക്ഷണ പരിധിക്ക് പുറത്താണ്. ഇത് നിരീക്ഷിക്കേണ്ട കാര്യം നിയമ പ്രകാരം ബാങ്കുകള്‍ക്കോ തൊഴില്‍ മന്ത്രാലയതിനോ ഇല്ല.

മൂന്നു രീതിയിലാണ് ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത തെളിഞ്ഞു കാണുന്നത്.

അധാര്‍മ്മികരായ സ്പോണ്സര്‍മാര്‍ ഈ നിയമം ദുരുപയോഗം ചെയ്യാനുള്ള ഒന്നാമത്തെ സാധ്യത എ.ടി.എമ്മിലൂടെയാണ്. അതായത് പണം ഡിപ്പോസിറ്റ് ചെയ്തു എന്നതില്‍ കവിഞ്ഞു അത് ആരെല്ലാം പിന്‍വലിച്ചു എവിടെ നിന്ന് പിന്‍വലിച്ചു എന്ന കാര്യങ്ങളൊന്നും തന്നെ ബാങ്കിന്റെയോ തൊഴില്‍ മന്ത്രാലയത്തിന്റെയോ നിരീക്ഷണ പരിധിയില്‍ വരുന്നില്ല.അത് കൊണ്ട് തന്നെ ഈ നിയമത്തിന്റെ കര്‍ശന നിരീക്ഷണത്തില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി ഫ്രീ വിസക്കാരുടെ സ്പോണ്സര്‍ തന്റെ തോഴിലാളിയുടെ പേരില്‍ ബാങ്ക് അക്കൌണ്ട് തുറന്നു കൊടുക്കും. എന്നാല്‍ തൊഴിലാളിയുടെ എ.ടി.എം കാര്‍ഡ്‌ സ്പോന്സര്മാര്‍ കൈവശം വെക്കുകയും ചെയ്യും. ബാങ്കിന്റെ നിരീക്ഷണ കാലാവധി കഴിഞ്ഞാല്‍ ആ പണം എ.ടി.എം ലൂടെ തന്നെ സ്പോണ്സര്‍ പിന്‍വലിക്കുകയും ചെയ്യും. ഇതിനെതിരെ ഫ്രീ വിസക്കാരാനോ മറ്റു തൊഴിലാളികള്‍ക്കോ എതിര്‍ത്ത് പറയാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടാകും. ഒരു പക്ഷെ പുതിയ അക്കൌണ്ട് തുടങ്ങുന്നതിന്റെ ചെലവ് പോലും ഒരു പക്ഷെ അയാള്‍ തൊഴിലാളിയില്‍ നിന്ന് ഈടാക്കിയെക്കാം.

മറ്റൊരു സാധ്യത അവശേഷിക്കുന്നത് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന്  ശമ്പളം കൈപറ്റി അത് സ്പോണ്സറുടെ അക്കൌണ്ടില്‍ ഡിപ്പോസിറ്റ് ചെയ്യാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കുക എന്നതാണ്. സ്പോന്സറും തൊഴിലാളിയും വളരെ ദൂരെയാണ് എങ്കില്‍ ഇതിനു സാധ്യത കൂടുതലാണ്. അതായത് തൊഴിലാളി തന്റെ ശമ്പളം വാങ്ങി അത് സപോന്സരുടെ അക്കൌണ്ടില്‍ ഡിപ്പോസിറ്റ് ചെയ്തു കൊടുക്കണം. സ്പോണ്സര്‍ ആ തുക പിന്‍വലിച്ചു വീണ്ടും തൊഴിലാളിക്കായി തുടങ്ങിയ അക്കൌണ്ടിലേക്ക് ഡിപ്പോസിറ്റ് ചെയ്യുകയും അതിന്റെ വിവരങ്ങള്‍ ബാങ്കിലും തൊഴില്‍ മന്ത്രാലയത്തിലും സമര്‍പ്പിക്കുകയും ചെയ്യും. ഇവിടെ സ്പോന്സര്‍ക്ക് തുണയാകുന്നത് സ്പോന്സരുടെ ബാങ്ക് അക്കൌണ്ടിന്റെ രേഖകള്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് നല്‍കാനുള്ള നിര്‍ദ്ദേശം ബാങ്കുകള്‍ക്കു നല്‍കിയിട്ടില്ല എന്നതാണ്. അതിനാല്‍ തന്നെ ആരെല്ലാം എവിടെ നിന്ന് സ്പോണ്സറുടെ അക്കൌണ്ടിലേക്ക് പണം നിക്ഷപിച്ചു എന്ന് അന്വേഷിക്കേണ്ട കാര്യവും ബാങ്കുകള്‍ക്ക്‌ ഇല്ല. തൊഴില്‍ മന്ത്രാലയവും അത് അന്വേഷിക്കുന്നില്ല. ഇനി ബാങ്കുകള്‍ സ്പോന്സരുടെ അക്കൌണ്ട് നിരീക്ഷിക്കുന്നു എന്ന് വന്നാല്‍ തന്നെ മറ്റേതെങ്കിലും ബാങ്കില്‍ അക്കൌണ്ട് തുടങ്ങി ഈ കൃത്രിമം സ്പോന്സര്‍ക്ക് തുടരാവുന്നതേ ഉള്ളൂ.

മൂന്നാമത്തെ സാധ്യത നേരിട്ടുള്ള ഇടപാടാണ്. മുന്‍പ് പറഞ്ഞ രണ്ടു വഴികളും കര്‍ശനമായ നിരീക്ഷണത്തിലൂടെ തൊഴില്‍ മന്ത്രാലയം അടക്കുകയാനെന്കില്‍ ഫ്രീ വിസക്കാരന്‍ ശമ്പളവുമായി എല്ലാ മാസവും സ്പോന്സറുടെ അടുത്ത് നേരില്‍ എത്തേണ്ടി വരും. തൊഴിലാളിയില്‍ നിന്നും നേരില്‍ തുക സ്വീകരിച്ചു സ്പോണ്സര്‍ അത് തൊഴിലാളിയുടെ അക്കൊണ്ടിലേക്ക് തന്നെ ഡിപ്പോസിറ്റ് ചെയ്തു കൊടുക്കുകയും അതിന്റെ വിവരങ്ങള്‍ തൊഴില്‍ മന്ത്രാലയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യും.

ഇവിടെ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ബാങ്കിലൂടെയാണ് സ്പോണ്സറുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതെന്കില്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഡിപ്പോസിറ്റ് സ്ലിപ്പുകള്‍ നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു വെക്കുക എന്നതാണ്. മറ്റൊരവസരത്തില്‍ തര്‍ക്കമോ മറ്റോ ഉടലെടുക്കുകയാണെങ്കില്‍ നിര്‍ണ്ണായകമായ തെളിവുകളായി അത് അധികൃതരുടെ മുന്നില്‍. ഹാജരാക്കാം.

എ.ടി.എം വഴിക്ക് പണം സ്പോണ്സര്‍ പിന്‍വലിക്കുകയാണെങ്കില്‍ ആ കാര്യം ബാങ്കിന്റെ സ്റ്റേറ്റ്മെന്റില്‍ ഉണ്ടാകും. പിന്‍വലിച്ച എ.ടി.എം മെഷീനിന്റെ കോഡ് നമ്പര്‍, പിന്‍വലിച്ച സമയം, തിയ്യതി, സ്ഥലം എന്നിവയെല്ലാം ബാങ്കിന്റെ രേഖകളില്‍ ഉണടാകും. ആ സമയത്ത് താന്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന് തൊഴിലാളിക്ക് തെളിയിക്കാന്‍ സാധിക്കുകയാനെന്കില്‍ അത് കൂടുതല്‍ തുണയാകും.എ.ടി.എം. മെഷീനിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സത്യം പുറത്തു വരും.

ആദ്യത്തെ രണ്ടു സാധ്യതകള്‍ ബാങ്ക് വഴിയുള്ള ഇടപാടുകളായതിനാല്‍ അല്‍പ്പം ബുദ്ധിമുട്ടിയിട്ടാണെന്കിലും സത്യം തെളിയിക്കാവുന്നതാണ്.

 

Permanent link to this article: http://pravasicorner.com/?p=6353

Copy Protected by Chetans WP-Copyprotect.