«

»

Print this Post

യു.എ.ഇ യില്‍ സെക്യൂരിറ്റി ചെക്ക് മടങ്ങിയാല്‍ ഇനി വിദേശികള്‍ക്കും ജയില്‍ ശിക്ഷയില്ല. ജയില്‍ കിടക്കുന്നവരെ മോചിപ്പിക്കും

 

1

 

പണമിടപാടുകള്‍ക്ക് സെക്യൂരിറ്റിയായി നല്‍കുന്ന ചെക്കുകള്‍ ഉപയോഗിച്ച് കേസെടുക്കുന്നതും ജയിലടക്കുന്നതും യു,എ,ഇ യില്‍ നിര്‍ത്തി വെച്ചു. സെക്യൂരിറ്റി ചെക്ക് മടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ജയിലിലടച്ച വിദേശികളെ മോചിപ്പിക്കും. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്.

2012  ഒക്ടോബറില്‍ ശൈഖ് ഖലീഫ ഈ നിയമം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന്റെ ആനുകൂല്യം സ്വദേശികള്‍ക്ക് മാത്രമായിരുന്നു ബാധകമാക്കിയിരുന്നത്.ഈ നിയമത്തിന്റെ ആനുകൂല്യം സ്വദേശികള്‍ക്ക് എന്ന പോലെ വിദേശികള്‍ക്കും ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. പിന്‍കാല പ്രാബല്യമാണ് പ്രഖ്യാപനത്തിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് മടങ്ങിയതിന്റെ പേരില്‍ ജയില്‍ കഴിയുന്ന വിദേശികളെയും മോചിപ്പിക്കുന്നത്.

ബാങ്കുകള്‍ നല്‍കുന്ന ചെക്കുകളുടെ അടിസ്ഥാനത്തില്‍ ചെക്ക് മടങ്ങിയത് സംബന്ധിച്ച് വിദേശികള്‍ക്ക് എതിരെ  കേസ് എടുക്കുന്നതും കോടതികള്‍ നിര്‍ത്തി വെച്ചു. അത് പോലെ മടങ്ങിയ ചെക്ക് തെളിവായി സ്വീകരിക്കുന്നതും കോടതികള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.

ഒരാളെ ജയിലിലടക്കാന്‍ ഇനി ഒരു സെക്യൂരിറ്റി ചെക്ക് കൊണ്ട് മാത്രം ആവില്ല. പക്ഷെ തങ്ങള്‍ ഒരാള്‍ക്ക്‌ പണം നല്‍കി എന്ന് തെളിയിക്കാനുള്ള ഒരു രേഖയായി ആ ചെക്ക് ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്കു സാധിക്കും.അതെ സമയം ബാങ്കുകള്‍ക്ക് പണം ലഭിക്കുന്നതിനു സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാവുന്നതാണ്.

സാധാരണയായി വായ്പ നല്‍കുമ്പോള്‍ ഇടപാടുകാരന് നല്‍കുന്ന  തുകയും കൂടാതെ അയാള്‍ നല്‍കേണ്ട പലിശയും കണക്ക് കൂട്ടി അതിന്റെ മൊത്തം തുകക്കായിരുന്നു  ബാങ്കുകളും മറ്റും സെക്യൂരിറ്റിയായി ചെക്കുകള്‍ വാങ്ങിയിരുന്നത്. പണമടക്കുന്നതില്‍ ഇടപാടുകാരന്‍ വീഴ്ച വരുത്തുമ്പോള്‍ ബാങ്ക് ഈ ചെക്ക് ബാങ്കില്‍ നല്‍കും. സ്വാഭാവികമായും പണമില്ലാതെ മടങ്ങുമ്പോള്‍ അതിന്റെഅടിസ്ഥാനത്തില്‍ ഇടപാടുകാരനെതിരെ കേസ് നല്‍കുകയും ചെയ്യുന്നു.

സെക്യൂരിറ്റിയായി നല്‍കിയ ചെക്കുകള്‍ പണമില്ലാതെ മടങ്ങി എന്ന കാരണത്താല്‍ യു.എ.ഇ യില്‍ നിരവധി ഇന്ത്യക്കാരും മാലയാളികളുമടങ്ങുന്ന പ്രവാസികള്‍  ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് യാത്രാ നിരോധനവുമുണ്ട്. ഇത്തരം സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാതെ ഇവര്‍ക്ക് രാജ്യം വിടാനാവില്ല എന്നായിരുന്നു നിയമം. അതിന്റെ അടിസ്ഥാനത്തില്‍ വര്‍ഷങ്ങളായി നാട്ടിലേക്ക് പോകാനാകാതെ ഇവിടെ കുടുങ്ങിക്കിടക്കുന്ന വിദേശികളും നിരവധിയായിരുന്നു.

Permanent link to this article: http://pravasicorner.com/?p=6366

Copy Protected by Chetan's WP-Copyprotect.