«

»

Print this Post

സൗദിയിലെ സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്ന പീഡനകഥകള്‍ എല്ലാം സത്യമാണോ ?

 

1

സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാട്‌ ദമ്മാമിലെ പോലീസ്‌ ഉദ്യോഗസ്ഥരോടൊപ്പം

 

സൗദി അറേബ്യയുടെ കാരുണ്യത്താല്‍  കഴിയുന്ന ഇന്ത്യന്‍ തൊഴിലാളികള്‍  മാത്രം  ഏതാണ്ട്  ഇരുപത്തി രണ്ടു ലക്ഷം  എന്നാണ്  കണക്ക് അതില്‍ തന്നെ നല്ലൊരു ശതമാനം മലയാളികളാണ്. നമ്മുടെ നാടിനേക്കാള്‍ ജീവിക്കാന്‍ ഇത്രയും നല്ലൊരു രാജ്യം  കാണുക അസാധ്യം എന്നുതന്നെ പറയാം. ഒരു റിയാല്‍ കൊടുത്താല്‍  കുബ്ബുസും രണ്ടു റിയാല്‍ കൊടുത്താല്‍ പ്രാതലും കഴിക്കാന്‍ പറ്റിയ നാടാണിത്. ഓരോ രാജ്യത്തും  ആ രാജ്യത്തെ  പൌരന്‍മാരെ സംരക്ഷിക്കല്‍  ആ നാടിന്റെ  കടമയാണ്, അതിനവര്‍ ബാധ്യസ്ഥരുമാണ്.അതില്‍ മറ്റു വിദേശികളായ മറ്റു രാജ്യക്കാരെ മൊത്തം തൃപ്തിപ്പെടുത്തിയാവണം  എന്ന് നാം ചിന്തിച്ചാല്‍  അത് നമ്മുടെ സ്വാര്‍ത്ഥത മാത്രമാണ്. നമുക്ക് ലഭിക്കുന്ന ചോറിനു  നാം ഇവരോട് കടപ്പെപെട്ടിരിക്കുന്നു എന്ന ചിന്ത വേണം.

ചിലരൊക്കെ സൗദി അറേബ്യയെ പറ്റി വളരെ മോശമായി സംസാരിക്കുന്നത് പലപ്പോഴും നാം കേള്‍ക്കാറുണ്ട്. അത് പാടില്ല . ഇവിടെ ഒരു സംഘടനക്കോ വിദേശത്തു ഒരു ചാരിറ്റി പ്രവര്‍ത്തനം നടത്താനോ ആര്‍ക്കും തന്നെ അനുമതി  നല്‍കിയിട്ടില്ല. അങ്ങിനെ അനുവാദമില്ലാതെയാണ് ഇവിടെ സാമുഹ്യ പ്രവര്‍ത്തനവും, രാഷ്ട്രീയ വേദികള്‍   പങ്കിടുന്നതും. എല്ലാ മതസ്ഥരും അവരുടെതായ  ചടങ്ങുകള്‍  ഇവിടെ നടത്തി പോകാറുണ്ട്.

എന്നാല്‍  ചിലര്‍  സാമുഹ്യ പ്രവര്‍ത്തനത്തിന്റെ ഹുങ്കില്‍  മനപൂര്‍വ്വം  സൗദി ജനതയെ  മറ്റുള്ളവരില്‍ മോശമായി ചിത്രീകരിക്കാന്‍  തുനിഞ്ഞ മട്ടാണ്. ഇവിടെ ചില കമ്പനികളിലും, വീടുകളിലൊക്കെ വീട്ടു വേലക്കാരികളും, ഹൗസ് ഡ്രൈവറുമെല്ലാം വീട്ടുകാരുടെ മോശമായ പെരുമാറ്റത്തിനിരയാവാറുണ്ട് എന്നത് ശരി തന്നെയാണ്. പക്ഷെ എല്ലാവരും അങ്ങിനെയല്ല.

കേരളത്തിന്റെ വികസനവും  അതില്‍ സൗദി പണത്തിന്റെ   പങ്കും  വിസ്മരിക്കാന്‍  പാടില്ല. മാത്രമല്ല ഇവിടെത്തെ സൗദി ഉദ്യോഗസ്ഥര്‍ ഈ സാമുഹ്യ പ്രവര്‍ത്തകരോടും പാവപെട്ട ഹുറൂബിന്റെ ഇരകളോടും  തൊഴില്‍ പീഡനത്തില്‍  ഇരയാവുന്നവരോടും  കാണിക്കുന്ന  ആ നല്ല സമീപനം, വിട്ടുവീഴ്ച മനോഭാവം, മറ്റു പലവിധ സഹായവും കണ്ടില്ലെന്നു നടിക്കരുത്. ഏതു ഉന്നത അധികാരിയെയും ആര്‍ക്കും നേരില്‍ കണ്ടു  പ്രശ്നങ്ങള്‍  പറയാനുള്ള  അവസരം .നമ്മുടെ സ്വന്തം നാട്ടില്‍ പോലും കിട്ടുമോ?

എത്ര ഇന്ത്യക്കാര്‍ ഇവിടെ വളരെ ഉന്നതങ്ങളില്‍ ജോലി ചെയ്തു സ്വദേശികളെക്കാള്‍ ശമ്പളം വാങ്ങുന്നുണ്ട്. പ്രത്യേകിച്ചും  സ്വദേശികള്‍ക്കും വിദേശികള്‍ക്കും  ഇവിടെ  നിയമം   ഒരുപോലെയാണ്. സൗദി പൌരന്‍മാരുടെ  കാരുണ്യത്താല്‍ എത്ര പേര്‍ വര്‍ഷത്തില്‍  ജയില്‍ മോചിതരാവുന്നുണ്ട്. ഇതൊന്നും പുറം ലോകം അറിയാറുമില്ല അറിയാന്‍  ശ്രമിക്കാറുമില്ല.

ഇവിടെ  പത്രങ്ങളില്‍   സ്ഥിരമായി വരുന്നു വാര്‍ത്തയാണ് “പീഡനത്തിനിരയായി സാമുഹ്യ പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍  നാടണഞ്ഞു” എന്നൊക്കെ. ഈ കഥാപാത്രങ്ങള്‍ പറയുന്നതില്‍ അല്പം എരിവും പുളിയും  ചേര്‍ത്തു ചില സാമുഹ്യ പ്രവര്‍ത്തകര്‍  കെട്ടഴിച്ചു വിടുന്ന വാര്‍ത്ത എല്ലാം പത്രക്കാരും അടിച്ചു വിടും .ഇതിന്റെ ഇരകളില്‍ ചിലരൊക്കെ  യഥാര്‍ത്ഥത്തിലുള്ളവരാവാം. ശരിതന്നെ

എന്നാല്‍  ചിലര്‍  നാട്ടില്‍ നിന്നും ധാരണയായ 800, 1000 റിയാലുകള്‍ തികയാതെ കൂടുതല്‍ സമ്പാദിക്കാന്‍ വേണ്ടി സ്പോണ്സറുടെ വീട്ടില്‍ നിന്നും ചാടി  വര്‍ഷങ്ങളോളം  മറ്റു മലയാളികളുടെ വീട്ടില്‍ പ്രസവ ശുശ്രൂഷക്കും മറ്റും 2000 മുതല്‍ 3500 റിയാല്‍ വരെ ശമ്പളത്തിന് (നാടന്‍ ഭക്ഷണം ഡ്രസ്സ് മുതല്‍ ഫോണ് കാര്‍ഡ് വരെ ലഭിക്കും) നിന്ന് ആവശ്യത്തിന് സമ്പാദിച്ചു കഴിഞ്ഞതിനു ശേഷം എല്ലാം കഴിഞു നാട്ടില്‍ പോകണം എന്ന് തോന്നുമ്പോള്‍ ഏതെങ്കിലും സമുഹ്യപ്രവത്തകരെ സമീപിച്ചു അപ്പോള്‍ തോന്നുന്ന പീഡന കഥ തട്ടിവിടും. അങ്ങിനെ നാട്ടില്‍ പോവാന്‍ കഴിയുകയും കൂടാതെ ഫ്രീ ടിക്കറ്റും മറ്റു ഗിഫ്റ്റും ലഭിക്കും. കുറഞ്ഞ ആളുകള്‍ മാത്രമാണ് വീട്ടില്‍ നിന്നും ചാടിയാല്‍ നേരെ പോലീസിലോ  തര്‍ഹീലിലോ ഹാജരാവുക .

താല്‍ക്കാലിക ഭര്‍ത്താക്കന്മാരെ ഉണ്ടാക്കി കൊല്ലങ്ങളോളം പുറത്തു കഴിയുന്നുവരുണ്ടിവിടെ. എന്നാല്‍ ഇവര്‍ പറയുന്നതില്‍ എത്ര സത്യം ഉണ്ടെന്നും  പുറം ലോകത്തെ അറിയിക്കുന്നതാണ് യഥാര്‍ത്ഥ സാമുഹ്യ പ്രവര്‍ത്തകരുടെ ഉത്തവാദിത്വം. ഈയിടെ ഒരു സ്ത്രീയുടെ കദന കഥ കേട്ട് എംബസ്സിയുടെ  അനുമതി പാത്രത്തോടെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി പോവുകയുണ്ടായി. അവരുടെ സ്പോന്സരെ പോലീസില്‍ വരുത്തി. കൂടുതല്‍ സംസാരിച്ചപ്പോള്‍ അവര്‍ക്ക് അവിടെ യാതൊരു തരത്തിലുള്ള  പീഡനനവും ഇല്ലെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞു. കൃത്യമായ ശമ്പളവും ലഭിക്കുന്നു എന്ന് ആ സ്ത്രീ തന്നെ സമ്മതിച്ചു അവര്‍ക്ക് അവരുടെ മകളുടെ കല്യാണത്തിനു നാട്ടില്‍ പോകാനായിരുന്നു ഈ നാടകം.നാട്ടിലേക്കയക്കണമെങ്കില്‍ കരാര്‍ പ്രകാരം  കാലാവധി പൂര്‍ത്തിയാവണം എന്ന് സ്പോണ്സറും നിലപാടെടുത്തു.

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചത് കൊണ്ട് ഞങ്ങള്‍ അവിടെ നിന്ന് പിരിഞ്ഞു. എന്നാല്‍  പിറ്റെ ദിവസം അവര്‍ മറ്റൊരു  സാമുഹ്യ പ്രവര്‍ത്തകനെ വിളിച്ചു തനിക്കു ഇവിടെ പീഡനമാണെന്നും രക്ഷിക്കണമെന്നും അറിയിച്ചു ആ വീട്ടില്‍ നിന്നും ഒളിച്ചോടി ആ സാമൂഹിക പ്രവര്‍ത്തകന്റെ അടുക്കല്‍ അഭയം പ്രാപിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇനി അവര്‍ നാട്ടില്‍  പോകാന്‍ സമയത്ത് ഇവരുടെയും വാര്‍ത്തയും പത്രങ്ങളില്‍ വരും. ഇല്ലാത്ത പീഡന കഥകളുമായി  പത്രങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ പാവം വായനക്കാരില്‍ പലരും മിക്കവരും അത് അതേ പടി വിഴുങ്ങും.

സത്യാവസ്ഥ മനസ്സിലാക്കി നിഷ്പക്ഷമായ ഇടപെടലുകള്‍ നടത്താന്‍  സാമുഹ്യ പ്രവര്‍ത്തകന് കഴിയണം. അല്ലാതെ ആളുകള്‍ പറയുന്നത് അതേ പടി വിസ്വസിക്കുകയല്ല വേണ്ടത്. സത്യത്തിന്റെ കൂടെ നില്‍ക്കണം. അതാണ്‌ സാമൂഹിക പ്രവര്‍ത്തകന് വേണ്ട ഗുണം. അതായിരിക്കും  ഭാവിയിലും നല്ലത്. സ്വദേശികള്‍ നിയമത്തിന്റെ സഹായം തേടി അപകീര്‍ത്തിപ്പെടുത്തിയവര്‍ക്ക് നേരെ കേസുമായി പോയാല്‍ ബുദ്ധിമുട്ടിലാവുക ഈ സാമൂഹിക പ്രവര്‍ത്തകര്‍ തന്നെയായിരിക്കും. ഇങ്ങിനെ  സാമുഹ്യ പ്രവര്‍ത്തന്റെ പേരില്‍ കേസ് വന്നാല്‍ സഹായത്തിനു എംബസ്സിയോ സംഘടനകളോ മറ്റും ഉണ്ടാവില്ല.

ഷാജി വയനാട്, ദമ്മാം – Mobile -0561152528

(ഒരു എളിയ സാമുഹ്യ പ്രവര്‍ത്തകന്‍)

 

ഷാജി വയനാടിനെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:  ഷാജി വയനാട്‌ – ആമുഖം വേണ്ടതില്ലാത്ത ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകന്‍ 

 

Permanent link to this article: http://pravasicorner.com/?p=6373

Copy Protected by Chetan's WP-Copyprotect.