«

»

Print this Post

സൗദിയില്‍ സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്‌താല്‍ എന്താണ് ശിക്ഷ?

 

Pravasi Corner Legal Helpline

 

ഇഖാമയിലെ പ്രോഫഷന്‍ “ലേബര്‍” ആണ്. ഇപ്പോള്‍ ദാമ്മാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്റ് ആയി ജോലി നോക്കുന്നു. ഇവിടെ ധാരാളം മിന്നല്‍ പരിശോധനകള്‍ നടക്കുന്നു. സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി എടുത്താല്‍ ഉണ്ടാകുന്ന ശിക്ഷയുടെ നീയമ വശം പറഞ്ഞു തരാമോ?

സൗദി തൊഴില്‍ നിയമത്തിലെ “Employment of Non-Saudis” എന്ന മൂന്നാം അധ്യായത്തിലെ വകുപ്പ് 39 ആണ് ഈ വിഷയം പരാമര്‍ശിക്കുന്നത്.

വകുപ്പ് 39(1) പ്രകാരം ഒരു സ്പോണ്സര്‍ തന്റെ തൊഴിലാളിയെ മറ്റൊരു സ്പോന്സര്‍ക്ക് കീഴില്‍ ജോലിയെടുക്കുന്നതിനു അനുവാദം നല്‍കരുത്. ഒരു തൊഴിലാളി മറ്റൊരു സ്പോന്സര്‍ക്ക് വേണ്ടിയും ജോലി ചെയ്യരുത്.  അത് പോലെ ഒരു സ്പോണ്സര്‍ മറ്റൊരു സ്പോണ്‍സറുടെ തൊഴിലാളിയെ തന്റെ കീഴില്‍ ജോലി ചെയ്യാനും അനുവദിക്കരുത്. ഇത് മൂന്നും സൗദി തൊഴില്‍ നിയമം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

അത് പോലെ തന്നെ വകുപ്പ് 39 (2) പ്രകാരം ഒരു സ്പോണ്സര്‍ തന്റെ തൊഴിലാളിയെ സ്വന്തമായി ജോലി ചെയ്യാന്‍ അനുവദിക്കരുത്. ഒരു തൊഴിലാളി സ്വന്തമായി ജോലി ചെയ്യാനും പാടില്ല. 

ഈ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 233 പ്രകാരം 5000 റിയാലില്‍ കുറയാത്തതും 20000 റിയാലില്‍ കൂടാത്തതുമായ പിഴ ശിക്ഷ ലഭിക്കാം.പിടിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്പോണ്‍സര്‍ക്ക് മേല്‍ ചുമത്തപ്പെടുന്ന പിഴ തുക ഗുണിതങ്ങളായി കൂടി കൊണ്ടിരിക്കും.ഈ അടുത്ത കാലത്തായി സ്പോന്സര്‍ക്ക് ഈ കുറ്റത്തിന് തടവ്‌ ശിക്ഷ കൂടി നല്‍കണമെന്ന നിര്‍ദ്ദേശവും ഉണ്ടായിട്ടുണ്ട്. 

കുറ്റം ചെയ്യുന്ന തൊഴിലാളിയെ കസ്റ്റഡിയില്‍ എടുക്കുകയും തര്‍ഹീലിലൂടെ നാട് കടത്തുകയും ചെയ്യും. 

 

Permanent link to this article: http://pravasicorner.com/?p=6391

Copy Protected by Chetan's WP-Copyprotect.