«

»

Print this Post

സ്പോണ്‍സറെയും വിദേശ സുഹൃത്തുക്കളെയും കൂട്ടി നാട്ടിലേക്ക് പോകുന്നതിനു മുന്‍പ്‌ ഇതൊന്നു വായിക്കൂ, ജയില്‍ ശിക്ഷ ഒഴിവാക്കാം – PART 2

 

പ്രവാസികള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതെന്ത് ?

നിങ്ങള്‍ സ്പോന്സരെയോ മറ്റു വിദേശി സുഹൃത്തുക്കളെയോ കൂട്ടി നാട്ടിലേക്ക് പോകുന്നുണ്ടെങ്കില്‍ സ്ഥലത്തെത്തി ഇരുപത്തി നാല്  മണിക്കൂറുകള്‍ക്കകം സമീപത്തെ പോലിസ്‌ സ്റേഷനില്‍ വിവരം അറിയിക്കണം. അവര്‍ നിങ്ങളുടെ വീട്ടില്‍ താമസിക്കുകയാണെങ്കില്‍ താഴെ കാണിച്ചിട്ടുള്ള രീതിയില്‍ നിങ്ങള്‍ തന്നെ വിവരം പ്രസ്തുത പോലിസ്‌ സ്റേഷഷനിലോ FOREIGNERS REGISTRATION ഓഫീസര്‍ കൂടിയായ ജില്ല പോലീസ്‌ സൂപ്രണ്ടിനെയോ അറിയിക്കണം. (ഈ നിയമ പ്രകാരം എല്ലാ ജില്ലാ പോലീസ് സൂപ്രണ്ടുമാരും പ്രസ്തുത ജില്ലകളിലെ FOREIGNERS REGISTRATION ഓഫീസര്‍മാര്‍ കൂടിയാണ്. അദ്ദേഹത്തെ നേരിട്ടും വിവരം അറിയിക്കാം).

ഹോട്ടലിലും മറ്റുമാണ് താമസിക്കുന്നതെന്കില്‍ അതിന്റെ നടത്തിപ്പുകാര്‍ പ്രസ്തുത വിവരം അധികൃതരെ അറിയിക്കണം. അറിയിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ ഉറപ്പു വരുത്തുകയും വേണം. ഏതെന്കിലും കാരണവശാല്‍ അവര്‍ അത് അറിയിചിട്ടില്ലെന്കില്‍ ഇപ്പോഴോ ഭാവിയിലോ അത് നിങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.  ഈ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം ഏതൊരു വിദേശിയെയും പാര്‍പ്പിക്കുന്ന ഹോടലുകളും, ടൂറിസ്റ്റ്‌ ഹോമുകളും, വീടുകള്‍ വാടകക്ക് നല്‍കുന്നവരും, മറ്റു തരത്തില്‍ വാടക വാങ്ങി താമസ സ്ഥലങ്ങള്‍ ഒരുക്കുന്നവരും അവിടെ താമസിക്കുന്ന വിദേശികളുടെ വിവരങ്ങള്‍ അറിയിക്കണം. ഇതിലേക്ക് 1992 ലെ REGISTRATION OF FOREIGNERS RULES ലെ പതിനാലാം വകുപ്പ് പ്രകാരമുള്ള ഫോം – C  പ്രകാരമാണ് വിവരങ്ങള്‍ നല്‍കേണ്ടത്. അതില്‍ താഴെ പറയുന്ന വിവരങ്ങള്‍ വ്യക്തമായി കാണിച്ചിരിക്കണം.

  • വിദേശിയുടെ പാസ്പോര്‍ട്ടിലെ പൂര്‍ണമായ വിവരങ്ങള്‍
  • ഇതു സ്ഥലത്ത് നിന്നും വരുന്നു
  • എപ്പോള്‍ വന്നു
  • എന്ന് താമസ സൗകര്യം എടുത്തു
  • എത്ര കാലം താമസിക്കാന്‍ ഉദ്ദേശിക്കുന്നു
  • തുടര്‍ന്ന് ഏതു സ്ഥലത്തേക്ക് പോകുന്നു
  • വിദേശിയുടെ വിസ വിവരങ്ങള്‍
  • സന്ദര്‍ശന ഉദ്ദേശം
  • ഏതു ദിവസം മടങ്ങി പോകുന്നതിനു ഉദ്ദേശിക്കുന്നു

ഈ ഫോമില്‍ അതിഥിയായ വിദേശിയും താമസ സൗകര്യം നല്‍കുന്ന ആളും ഒപ്പിട്ടിരിക്കണം. ഈ കാര്യങ്ങള്‍ രേഖപ്പെടുത്തിയ സി ഫോം ഹോട്ടല്‍, ഗസ്റ്റ്‌ ഹൌസ് തുടങ്ങിയവ നടത്തുന്നവര്‍ സ്ഥലം പോലിസ്‌ സ്റ്റേഷനിലും ഒരു കോപ്പി ജില്ല പോലിസ്‌ സൂപ്രണ്ടിനും അയച്ചു കോടുക്കുന്നതോടൊപ്പം റൂള്‍സ്‌ പതിനാലു പ്രകാരമുള്ള ഒരു രജിസ്ടരിലും എഴുതി സൂക്ഷിക്കും.

ഈ വിവരങ്ങളെല്ലാം അധികൃതരില്‍ എത്തി എന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക. അല്ലാത്ത പക്ഷം സമീപ ഭാവിയില്‍ എപ്പോഴെന്കിലും തീവ്രവാദ ആക്രമണങ്ങളോ, ഭീഷണികാളോ മറ്റു അനിഷ്ട സംഭവങ്ങളോ ഉണ്ടായാല്‍ സംശയത്തിന്റെ മുള്‍മുനകളും നപടികളും നിങ്ങളിലേക്ക് കൂടി നീണ്ടു വന്നേക്കാം. അത് നിങ്ങളുടെ പ്രവാസ ജീവിതത്തെയും തുടര്‍ന്നുള്ള സ്വന്തം നാട്ടിലെ ജീവിതത്തെയും സാരമായി ബാധിക്കും.

 

Permanent link to this article: http://pravasicorner.com/?p=648

Copy Protected by Chetan's WP-Copyprotect.