റിയാദ്‌ ഇന്ത്യന്‍ എംബസ്സിയിലെ രണ്ടാമനായി മലയാളിയായ സിബി ജോര്‍ജ്ജ്

0
1

 

1

 

റിയാദ്‌ ഇന്ത്യന്‍ എംബസ്സിയില്‍ പുതിയ ഡി.സി.എം (Deputy Chief of Mission) ആയി സിബി ജോര്‍ജ്ജ് സ്ഥാനമേറ്റു. സ്ഥാനക്കയറ്റം ലഭിച്ചു കോംഗോയിലെ അംബാസഡര്‍ ആയി പോയ മനോഹര്‍ റാമിനു പകരമായാണ് സിബി ജോര്‍ജ്ജ് റിയാദില്‍ എത്തുന്നത്‌. 1993 ലെ ഐ.എഫ്.എസ് ബാച്ചുകാരനാണ്.

ഇവിടേയ്ക്ക് വരുന്നതിനു മുന്‍പ് ഇറാനിലെ ഇന്ത്യന്‍ എംബസ്സിയില്‍ ചാര്‍ജ്ജ്‌ ഡി അഫയേഴ്സ് ആയിരുന്നു. കൈറോയിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ഉന്നത ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. റിയാദ്‌ ഇന്ത്യന്‍ എംബസ്സിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡി.സി.എം ആണ് സിബി ജോര്‍ജ്ജ്. 

അംബാസഡറുടെ കീഴെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനും  എംബസ്സിയിലെ രണ്ടാമനും ആണ് ഡി.സി.എം.

ചേര്‍ത്തല സ്വദേശിനി ജോയ്സിയാണ് ഭാര്യ. മൂന്നു മക്കള്‍.