«

»

Print this Post

സ്പോണ്‍സറെയും വിദേശ സുഹൃത്തുക്കളെയും കൂട്ടി നാട്ടിലേക്ക് പോകുന്നതിനു മുന്‍പ് ഇതൊന്നു വായിക്കൂ, ജയില്‍ ശിക്ഷ ഒഴിവാക്കാം – PART 1

ഒമാനിലെ തന്റെ സ്പോണ്‍സറെയും കുടുംബത്തെയും കൂട്ടി ചികിത്സക്ക് വേണ്ടി കേരളത്തിലേക്ക് കൊണ്ടുപോയി, എന്നാല്‍ ആ വിവരം പോലീസിനെ അറിയിക്കാതെ അവരെ സ്വന്തം വീട്ടില്‍ താമസിപ്പിച്ചതിനാല്‍ മൂന്നു ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഫതഹുദ്ദീനിന്‍റെ അനുഭവം കഴിഞ്ഞ ആഴ്ചയിലെ പത്രങ്ങളില്‍ നാമെല്ലാവരും വായിച്ചതാണ്.

വിദേശികളെ കൂടെ താമസിപ്പിക്കുമ്പോള്‍ അടുത്തുള്ള പോലീസ് സ്റേഷനില്‍ വിവരങ്ങള്‍ അറിയിക്കണമെന്ന നിയമം ഏറെക്കാലമായി വിദേശത്തുള്ള തനിക്കറിയില്ലായിരുന്നു എന്നായിരുന്നു ഫതഹുദ്ദീന്‍ കോടതിയില്‍ പറഞ്ഞത്. ഒടുവില്‍ ഭാര്യയും മക്കളും ഒമാനില്‍ ആയിരുന്നത് കൊണ്ടും, വിസ കാലാവധി ജനുവരി ഇരുപത്തി ഒന്‍പതിന് തീരുമെന്നുള്ളത് കൊണ്ടും കോടതി അദ്ദേഹത്തിനു ജാമ്യം നല്‍കുകയും ഉപാധികളോടെ തിരിച്ചു പോകാന്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു. പക്ഷെ അദ്ദേഹതത്തിനെതിരെയുള്ള കേസ്‌ തുടരുകയും കുറ്റക്കാരനാണെന്ന് കണ്ടാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. അഞ്ചു വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന FOREIGNERS ACT ലെ  വകുപ്പ് 14 പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസ്‌ എടുത്തിട്ടുള്ളത്.

ഈ അവസരത്തില്‍ പ്രവാസി സുഹൃത്തുക്കള്‍ ഒന്ന് മനസ്സിലാക്കേണ്ടത് നിയമത്തെക്കുറിച്ച് അല്ലെങ്കില്‍ ചെയ്യുന്നത് കുറ്റമാണെന്ന് അറിയില്ല എന്നുള്ള വാദം ഇന്ത്യയിലെ ഒരു കോടതിയും അംഗീകരിക്കുകയില്ല  എന്നതാണ്. അതൊരു തടസ്സ വാദം ആയി ഒരു കോടതിയിലും ക്രിമിനല്‍ കേസുകളില്‍ ഉന്നയിക്കാന്‍ ആവില്ല. സ്പോന്സരുടെ നടുവേദനക്കും, അയാളുടെ ഭാര്യയുടെ വൃക്ക രോഗത്തിനും കിംസ് ആശുപത്രിയില്‍ വിദഗ്ദ ചികിത്സക്ക് വേണ്ടിയായിരുന്നു ഫതഹുദ്ദീന്‍ അവരെ കേരളത്തിലെക്കെത്തിച്ചത്. കേരളത്തിലെത്തിയാല്‍ താമസിക്കേണ്ട സ്ഥലമായി വിസ അപേക്ഷ ഫോമില്‍  ഫതഹുദ്ദീന്റെ വീടിന്റെ വിലാസവും ഫോണ്‍ നമ്പരുകളും എഴുതിയിരുന്നു. മസ്കറ്റിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നുള്ള മൂന്നു മാസത്തെ സന്ദര്‍ശക വിസയും ഉണ്ടായിരുന്നു. എന്നിട്ടും സ്വന്തം നാട്ടിലെ ബന്ധപ്പെട്ട പോലീസ്‌ സ്റ്റേഷനില്‍ അറിയിക്കേണ്ട കാര്യത്തില്‍ ഉണ്ടായ തന്റെ നിയമപരമായ അജ്ഞതക്ക് വലിയ വിലയാണ് അദ്ദേഹത്തിന് കൊടുക്കേണ്ടി വന്നത്.  

യഥാര്‍ത്ഥത്തില്‍ ഇതൊരു പുതിയ നിയമം അല്ല. 1946 November 23 ആണ് Act No.31 of 1946 ആയി ഇത് പാസ്സാക്കിയത്. പക്ഷെ സമീപ കാല  ഭീകര ആക്രമണങ്ങളുടെയും, വര്‍ധിച്ചു വരുന്ന തീവ്രവാദ ഭീഷണികളുടെയും പശ്ചാത്തലത്തില്‍ ആണ് ഈ നിയമത്തിന്റെ നടപ്പാക്കല്‍ കര്‍ശനമാക്കിയത്. ഡേവിഡ്‌ ഹെഡ്‌ലിയുടെ ഇന്ത്യ സന്ദര്‍ശനങ്ങളും മുംബൈ ഭീകരാക്രമണങ്ങളും എല്ലാം ഈ നിയമം കര്‍ശനമാക്കുന്നതിന് അധികൃതരെ പ്രേരിപ്പിച്ചത്.  ഇത്തരം ആളുകള്‍ ഇന്ത്യയില്‍ എത്തുന്നത്‌ സന്ദര്‍ശക വിസയില്‍ തന്നെയാണ്. അത് കൊണ്ട് തന്നെ വ്യാപാര- തൊഴില്‍ ആവശ്യങ്ങള്‍ക്കും ചികിത്സാവശ്യാര്തവും, ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ വരുന്നവര്‍ പോലും സംശയത്തിന്റെ മുള്‍മുനയിലാവുന്നു.

ഈ അവസരത്തില്‍ പ്രവാസികള്‍ നിര്‍ബന്ധമായും ചെയ്യേണ്ടതെന്ത് ?

(അടുത്ത പേജില്‍ തുടരുന്നു  –  PART 2 )


Permanent link to this article: http://pravasicorner.com/?p=656

Copy Protected by Chetan's WP-Copyprotect.