«

»

Print this Post

കുവൈറ്റില്‍ വ്യാജ എന്‍ജിനീയര്‍മാര്‍ കൂടുന്നു, അന്വേഷണം തുടങ്ങി

 

1

കുവൈറ്റില്‍ വ്യാജ എന്‍ജിനീയറിംഗ് ബിരുദങ്ങള്‍ സമ്പാദിച്ചു നിരവധി പേര്‍ ജോലികള്‍ സ്വന്തമാക്കുന്നതായി പരാതിയുയരുന്നു. ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച് ജോലി സ്വന്തമാക്കിയവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടപടികള്‍ എടുത്തിട്ടുണ്ട്. 

ഇതിനു കുറിച്ച് അന്വേഷിക്കുന്നതിനായി ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നു ഉന്നത വിഭ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.നയിഫ്‌ അല്‍ ഹജ്രാഫ്‌ അറിയിച്ചു. കമ്മിറ്റിയുടെ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും. 

വ്യാജ എഞ്ചിനീയറിംഗ് ബിരുദങ്ങളുടെ ആധിക്യം അധികാരികളെ പോലും അത്ഭുതപ്പെടുത്തുകയാണ്. പല മന്ത്രാലയങ്ങളിലും വ്യാജ എന്‍ജിനീയര്‍മാരുടെ വന്‍ പട തന്നെയുണ്ട് എന്നാണു ഔദ്യോഗിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നത്. 

ബിരുദങ്ങളുടെ ആധികാരികത ബോധ്യപ്പെടാതെ എങ്ങിനെയാണ് ഇവര്‍ ഉദ്യോഗങ്ങളില്‍ കയറി കൂടിയതെന്ന അമ്പരപ്പിലാണ് അധികൃതര്‍. യോഗ്യതകള്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി മന്ത്രാലയത്തിന്റെ കീഴിലെ ചില വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തില്‍ ആശങ്കയുണര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ബിരുദങ്ങള്‍ നല്‍കിയ ചില യൂനിവേഴ്സിറ്റികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് പോലുമില്ല. 

ഉന്നത വിദ്യഭ്യാസ മന്ത്രാലയം ചില സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു സീല്‍ വെച്ച് നല്‍കിയാലും സംശയമുള്ളവക്ക് തങ്ങള്‍ അംഗീകാരം നല്‍കാറില്ലെന്ന് കുവൈറ്റ് എന്‍ജിനിയേഴ്സ് സൊസൈറ്റിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വിലയിരുത്തുന്ന കമ്മിറ്റിയുടെ ചെയര്‍ പേഴ്സനായ എന്‍ജിനീയര്‍ ഫുവാദ് ഖലീല്‍ പറഞ്ഞു.

 

Permanent link to this article: http://pravasicorner.com/?p=6572

Copy Protected by Chetan's WP-Copyprotect.