«

»

Print this Post

ചുവപ്പ് വിഭാഗത്തിലുള്ള വിദേശ തൊഴിലാളികള്‍ ഒളിച്ചോടുകയല്ല സ്പോണ്‍സര്‍ഷിപ്പ് മാറുകയാണ് വേണ്ടത്

 

nitaqat

 

സൗദി അറേബ്യയിലെ തൊഴില്‍ മന്ത്രാലയത്തിന്റെ നിതാഖാത്‌ പരിഷ്കാരങ്ങളുടെ ഫലമായി ചുവപ്പ് വിഭാഗത്തില്‍ പെട്ട സ്പോണ്‍സര്‍മാരുടെ കീഴിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ ഇഖാമ പുതുക്കാനാകാതെ  സ്പോണ്‍സര്‍മാരില്‍ നിന്നും ഒളിച്ചോടുകയാണെന്നു നിതാഖാത് സംബന്ധിച്ച തൊഴില്‍ മന്ത്രാലയത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.ഇത് അത്യന്തം നിര്‍ഭാഗ്യകരമാണ്. ഈ വിഭാഗത്തില്‍ പെട്ട തൊഴിലാളികള്‍ തങ്ങള്‍ക്കു ലഭിച്ച സുവര്‍ണ്ണാവസരം കളഞ്ഞു കുളിക്കുകയാണെന്നു വേണം കരുതാന്‍. അവര്‍ക്ക് ലഭ്യമായ നിയമ ആനുകൂല്യം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താത് അവരുടെ ജീവിതം കൂടുതല്‍  ദുരിതമയമാക്കുകയാണ് ചെയ്യുന്നത്.

തൊഴിലാളികളുടെ ഭാഗത്ത്‌ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും മുതലെടുക്കുന്നത് സംബന്ധിച്ച വീഴ്ചയുണ്ടാകുന്നു എന്ന് പറയാം. കാരണം ചുവപ്പ് വിഭാഗത്തില്‍ പെട്ട് ഇഖാമ പുതുക്കാന്‍ സാധിക്കാത്തവര്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ പച്ച, എക്സലന്‍റ് വിഭാഗത്തിലേക്ക് സ്പോണ്‍സര്‍പ്പ് മാറാമെന്ന പ്രഖ്യാപനം മാസങ്ങള്‍ക്ക് മുന്‍പ് തന്നെ തൊഴില്‍ മന്ത്രാലയം നടത്തിയിരുന്നു.

മഞ്ഞ വിഭാഗത്തില്‍ പെട്ടവര്‍ക്കും ഇതേ ആനുകൂല്യം നല്‍കിയിരുന്നു.മഞ്ഞ വിഭാഗത്തില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇഖാമ പുതുക്കി നല്‍കുന്നില്ലെന്നതിനെ തുടര്‍ന്ന് അവര്‍ക്കും പച്ച, എക്സലന്‍റ് വിഭാഗത്തിലേക്ക്  സ്പോണ്‍സര്‍ഷിപ്പ് മാറാനും തൊഴില്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ അറിവ് വ്യാപകമായി തൊഴിലാളികളിലേക്കെത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നാണു  ഒളിച്ചോട്ടത്തിന്റെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഈ രണ്ടു വിഭാഗത്തെയും സഹായിക്കുന്നതിനും ആവശ്യമായ തൊഴില്‍ കണ്ടെതുന്നതിനും തൊഴില്‍ മന്ത്രാലയം ഒരു വെബ്സൈറ്റ് (www.redyellow.com) തന്നെ സ്ഥാപിച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു.

ഇവര്‍ക്ക് പുതിയ സ്പോണ്‍സര്‍മാരെയും കമ്പനികളെയും കണ്ടെത്തി സൗദി അറേബ്യയില്‍ തന്നെ തുടരുന്നതിനുള്ള അനുവാദമുണ്ട്. പല തൊഴിലാളികളും ഈ ആനുകൂല്യം മുതലാക്കുന്നതിനു പകരം സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടി കൂടുതല്‍ വേതനത്തിന് പുറത്തു ജോലിയെടുക്കുകയാണ്.ചുരുങ്ങിയ കാലത്തേക്കുള്ള ഈ അനധികൃത വരുമാനം ഉപേക്ഷിച്ചു പകരം നിയമം നല്‍കുന്ന ആനുകൂല്യം മുതലാക്കി തങ്ങളുടെ ഇവിടുത്തെ തൊഴില്‍ ജീവിതം നിയമപരവും സുരക്ഷിതമാക്കുകയാണ് തൊഴിലാളികള്‍ ചെയ്യേണ്ടത്.

അത് പോലെ ഈ അനധികൃത തൊഴിലാളികള്‍ക്ക് കൂടിയ വേതനം നല്‍കി ജോലിക്കെടുക്കുന്നതിനു പകരം അവരെ സ്വന്തം സ്പോണ്‍സര്‍പ്പിലേക്ക് മാറ്റി അവരുടെ സേവനം നിയമപരമാക്കി മാറുകയുമാണ് പച്ച,,എക്സലന്‍റ് വിഭാഗത്തിലുള്ള കമ്പനികളും സ്പോന്സര്മാരും ചെയ്യേണ്ടത്.

 

Permanent link to this article: http://pravasicorner.com/?p=6674

Copy Protected by Chetans WP-Copyprotect.