«

»

Print this Post

NITAQAT: താല്‍ക്കാലിക അനധികൃത തൊഴിലാളികള്‍

ചില ജനറല്‍ സര്‍വീസ്‌ സ്ഥാപനങ്ങള്‍ ഗ്രീന്‍ വിഭാഗത്തിലേക്ക് കടക്കുന്നതിനാവശ്യമായ തോഴിലാളികളെ താല്ക്കാലികമായി നല്കുന്നു എന്ന് കേള്‍ക്കുന്നു. ശരിയാണോ?

ശരിയാണ്. അത് തൊഴില്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുമുണ്ട്. ചില ജനറല്‍ സര്‍വീസ്‌ സ്ഥാപനങ്ങള്‍ താല്ക്കാലിക അടിസ്ഥാനത്തില്‍ സ്വദേശി തൊഴിലാളികളെ ചുരുങ്ങിയ കാലയളവിലേക്ക് വലിയ തുകക്ക് വാടകക്ക് നല്കാകമെന്ന് അവകാശപ്പെട്ടു രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കാരണം നിതാഖാത്‌ ഒരു ദീര്‍ഘകാല പദ്ധതി ആണ്.

ഒരു തൊഴിലാളിയെ നിയമപ്രകാരം ഒരു സ്ഥാപനത്തിലേക്ക് എടുക്കണമെങ്കില്‍ അയാളുമായി ആദ്യമായി ഒരു തൊഴില്‍ കരാറില്‍ തൊഴിലുടമ ഏര്‍പ്പെടേണ്ടതുണ്ട്. മാത്രമല്ല അയാള്‍ക്ക്‌ നിര്‍ബന്ധമായി ഇന്‍ഷൂറന്‍സ്‌ എടുക്കേണ്ടതുണ്ട്‌. ഗോസിയിലും രജിസ്റ്റര്‍ ചെയ്യണം ഇങ്ങിനെ എടുക്കുന്ന സ്വദേശികളെ സമീപ ഭാവിയില്‍ ഏതെന്കിലും സമയത്ത് ഒഴിവാക്കുകയാണെങ്കില്‍ പ്രസ്തുത സ്ഥാപനം വീണ്ടും ചുവപ്പ് വിഭാഗത്തിലേക്ക് തന്നെ മാറുന്നതാണ്.

മാത്രമല്ല ഒഴിവാക്കപ്പെടുന്ന സ്വദേശികള്‍ക്ക് പരാതിയുമായി തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാനും സാധിക്കും.അപ്പോള്‍ അയാളെ കരാറിനു വിരുദ്ധമായി പുറത്താക്കിയതിനു പ്രസ്തുത സ്ഥാപനത്തില്‍ തന്നെ പുന:പ്രവേശിപ്പിക്കേണ്ടി വരും. മാത്രമല്ല അയാള്ക്ക് ‌ നിയമ വിരുദ്ധമായ പുറത്താക്കലിന് നഷ്ടപരിഹാരവും നല്‍കേണ്ടതായി വരും. ഇതിനെല്ലാമുപരി ഭരണകൂടം മുന്കൈകയെടുത്തു നടപ്പാക്കുന്ന ഒരു പദ്ധതിയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ കടുത്ത ശിക്ഷ നേരിടേണ്ടതായും വരാം.

Permanent link to this article: http://pravasicorner.com/?p=67

Copy Protected by Chetan's WP-Copyprotect.