«

»

Print this Post

സൗദിയിലെ പുതിയ വേതന നിയമം: വിദേശ തൊഴിലാളികള്‍ക്ക് അക്കൌണ്ടുകള്‍ തുറക്കുന്നത് പുതിയ വെല്ലുവിളി

 

1

 

തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ 40ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് പുതിയതായി ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങേണ്ടി വരും. 

500 തൊഴിലാളികളില്‍ കൂടുതലുള്ള കമ്പനികള്‍ക്ക് മാര്‍ച്ച്‌ 4 മുതല്‍ നിയമം ബാധകമാകും.അതിനു മുന്‍പ് ഇത് വരെ അക്കൌണ്ടുകളില്ലാത്ത തങ്ങളുടെ ജീവനക്കാര്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങാനുള്ള ശ്രമത്തിലാണ് കമ്പനികള്‍. പദ്ധതി നടപ്പില്‍ വരുന്നതോടെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസ ശമ്പളം ബാങ്ക് വഴി മാത്രമേ നല്‍കാന്‍ സാധിക്കൂ.  

ഇത്രയും അക്കൌണ്ടുകള്‍ തുറക്കുന്നതിനു വേണ്ടി സൗദിയിലെ ബാങ്കുകള്‍ സജ്ജരായി കഴിഞ്ഞതാണ് വിവരം.എന്നാല്‍ സജ്ജരാണെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ ബാങ്കുകള്‍ക്കു കഴിയുമെന്നാണ് ഇപ്പോള്‍ വിലയിരുത്തപ്പെടുന്നത്.

ബാങ്കുകള്‍ക്കു ഇത്രയും പുതിയ അക്കൌണ്ടുകള്‍ തുടങ്ങുന്നതിനാണ് വേതന സുരക്ഷാ പദ്ധതി ഘട്ടം ഘട്ടമായി ആരംഭിക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചത്. ഇതിനായി മൂന്നുമാസം മുതല്‍ ഒരു വര്‍ഷം വരെ പദ്ധതി തുടങ്ങുന്നതിനുള്ള സമയ പരിധിയായി നിശ്ചയിച്ചിട്ടുമുണ്ട്. ഇത് പ്രകാരം 2013 മാര്‍ച്ചിനു മുന്‍പ് 500 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ക്ക് ആവശ്യമായ അക്കൌണ്ടുകള്‍ പ്രവര്‍ത്തനമാരംഭിക്കേണ്ടി വരും. 

3000 നു മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2013 ജൂണ്‍ 1 മുതല്‍ വേതന സുരക്ഷാ പദ്ധതി ബാധകമാകും . 200 നു മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2013 ജൂലായ്‌ 5 മുതലും, 2000 നു മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2013 സെപ്തംബര്‍ 2 മുതലും, 100 നു മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2013 ഒക്ടോബര്‍ 6  മുതലും, 1000 നു മുകളില്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് 2013 ഡിസംബര്‍ 3 മുതലും പദ്ധതി ബാധകമാകും. ഈ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ തന്നെ ആവശ്യമായ 40 ലക്ഷം അക്കൌണ്ടുകളും പ്രവര്‍ത്തനമാരംഭിച്ചു കഴിയണം. 

ഈ ജോലി എത്രമാത്രം കാര്യക്ഷമമായി ബാങ്കുകള്‍ക്കു നിര്‍വ്വഹിക്കാന്‍ സാധിക്കും എന്നാണു ഇപ്പോള്‍ സംശയമുയര്‍ന്നിട്ടുള്ളത്. . 

സൗദി സര്‍ക്കാര്‍ സ്വദേശി പൌരന്മാരുടെ  തോഴിലിലായ്മാ വേതന പദ്ധതിയായ ‘ഹാഫിസ്‌’ പ്രഖ്യാപിച്ചപ്പോള്‍ ബാങ്കുകളില്‍ അക്കൌണ്ടില്ലാത്ത പല സ്വദേശി പൌരന്മാര്‍ക്കും പുതിയതായി അക്കൌണ്ടുകള്‍  തുടങ്ങേണ്ടി വന്നിരുന്നു. അന്നവരുടെ എണ്ണം തുലോം കുറവായിരുന്നെങ്കിലും അത് തന്നെ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സാരമായി  ബാധിച്ചിരുന്നു. അന്നത്തെ 15000 അക്കൌണ്ടുകള്‍ തുടങ്ങുന്നതിനു ബുദ്ധിമുട്ടിയ ബാങ്കുകള്‍ എങ്ങിനെ ഈ 40ലക്ഷം അക്കൌണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്ന വെല്ലുവിളി തരണം ചെയ്യുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. 

വിദേശ തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൌണ്ടുകള്‍ തുടങ്ങുന്നതിനായി പുതിയ നടപടിക്രമം ബാങ്കുകളുടെ ആലോചനയിലാണ്. ഇതിനായി സ്വകാര്യ കമ്പനികള്‍ ബാങ്ക് അക്കൌണ്ടുകള്‍ വഴി ശമ്പളം നല്‍കേണ്ട തൊഴിലാളികളുടെ ലിസ്റ്റും ആവശ്യമായ രേഖകളും ബാങ്കിലേക് അയക്കേണ്ടി വരും. അതിന്റെ അടിസ്ഥാനത്തില്‍ അവസാന ലിസ്റ്റുണ്ടാക്കി, അക്കൌണ്ട് തുടങ്ങുന്ന തൊഴിലാളി അവസാനമായി ഒപ്പ് വെക്കേണ്ട  കടലാസുകള്‍ സഹിതം ബാങ്ക് കമ്പനികള്‍ക്ക് അയച്ചു കൊടുക്കും. തൊഴിലാളി ഒപ്പ് വെച്ച ഈ രേഖ തിരികെ ലഭിച്ചാല്‍ ബാങ്കുകള്‍ക്കു ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത തൊഴിലാളിയുടെ പേരില്‍ അക്കൌണ്ട് തുറക്കാം. ഇത് മൂലം ബാങ്കുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. എന്നാല്‍ ഇതിനെ സംബന്ധിച്ച അന്തിമ തീരുമാനം ബാങ്കുകള്‍ ഇതു വരെ എടുത്തിട്ടില്ല.

 

Permanent link to this article: http://pravasicorner.com/?p=6753

Copy Protected by Chetan's WP-Copyprotect.