കുവൈറ്റില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ കുടുംബ-സന്ദര്‍ശക വിസ വിലക്ക് പിന്‍വലിച്ചു

 

kuwait legal news

 

കുവൈറ്റില്‍ സന്ദര്‍ശകകുടുംബ വിസക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാര്‍ക്കു കുവൈറ്റില്‍ നിലവിലുണ്ടായിരുന്ന കുടുംബ-സന്ദര്‍ശക വിസകള്‍ക്കുള്ള വിലക്ക് പിന്‍വലിച്ചു കൊണ്ട് ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ഷെയ്ഖ്‌ അഹമ്മദ്‌ അല്‍ ഹുമൂദ്‌ പിന്‍വലിച്ചതായി ഉത്തരവിറക്കിയെന്നു ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് അല്‍ ജനാദ്രിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയ, ലെബനോന്‍, യെമെന്‍, ഇറാന്‍, പാക്കിസ്ഥാന്‍, അഫ്ഘാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നിലവിലുണ്ടായിരുന്ന വിലക്കാണ് പിന്‍വലിച്ചിട്ടുള്ളത്.

കുടുംബത്തിലെ 18 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമേ വിസകള്‍ അനുവദിക്കൂ എന്നും ഉത്തരവില്‍ പറയുന്നു.  

You may have missed

Copy Protected by Chetan's WP-Copyprotect.