യു.എ.ഇ: കമ്പനികള്‍ ജീവനക്കാരുടെ ഐ.ഡി കാര്‍ഡുകള്‍ തടഞ്ഞു വെക്കുന്നതു നിയമ വിരുദ്ധം – എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി

0
2

 

1

 

യു.എ.ഇയിലെ കമ്പനികള്‍ തങ്ങളുടെ ജീവനക്കാരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ തടഞ്ഞു വെക്കുകയോ,കൈവശം വെക്കുകയോ ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് എമിറേറ്റ്സ് ഐഡന്റിറ്റി അതോറിറ്റി (Eida) അറിയിച്ചു. 

ഐഡന്റിറ്റി കാര്‍ഡുകള്‍ അതിന്റെ ഉടമസ്ഥര്‍ കൈവശം വെക്കേണ്ടവയാണ്. അത് മറ്റൊരാള്‍ക്ക് കൈമാറുന്നത് നിയമ വിരുദ്ധവുമാണ്.എപ്പോള്‍ പരിശോധകര്‍ ആവശ്യപ്പെട്ടാലും അത് പരിശോധനക്കായി നല്‍കണം. അതിനാല്‍ കമ്പനികള്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ തടഞ്ഞു വെക്കാന്‍ പാടില്ല. എന്നാല്‍ അവര്‍ക്ക് തങ്ങളുടെ ജീവനക്കാരുടെ ഐഡന്റിറ്റി കാര്‍ഡിലെ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാവുന്നതാണ്. 

എന്നാല്‍ അതേ സമയം ഏതെങ്കിലും കോടതി ഉത്തരവ് ഉണ്ടെങ്കില്‍ കമ്പനികള്‍ക്ക് ജീവനക്കാരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കാവുന്നതാണ്. പക്ഷെ കോടതി ഉത്തരവില്ലാതെ ഐഡന്റിറ്റി കാര്‍ഡുകള്‍ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണ്.