യു.എ.ഇ: യാത്രാ നിരോധനം നിലവിലുള്ളവര്‍ക്ക് പണമടക്കാന്‍ അബുദാബി എയര്‍പോര്‍ട്ടില്‍ സൗകര്യം

 

1

 

അബുദാബിയിലൂടെ മറ്റു രാജ്യങ്ങളിലേക്ക് കടന്നു പോകുന്ന യാത്രക്കാര്‍ക്ക്  തങ്ങള്‍ക്കു അബുദാബിയില്‍ യാത്രാനിരോധനം നിലവിലുണ്ടെന്ന് കണ്ടാല്‍ ഉടനെ തന്നെ എയര്‍പോര്‍ട്ടില്‍ വെച്ച് തന്നെ പണമടക്കാനുള്ള സൗകര്യം. അറസ്റ്റ്‌ വാറന്റ് ഉള്ളവര്‍ക്കും ഈ കേന്ദ്രത്തിലൂടെ പണമടച്ചു ബാധ്യതകള്‍ തീര്‍ത്തു യാത്ര തുടരാവുന്നതാണ്.

യു.എ.ഇ യില്‍ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള യാത്രക്കാര്‍ക്ക് യു.എ.ഇ യിലൂടെയുള്ള മറ്റു രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് മുടക്കം വരാതിരിക്കാനാണ് പുതിയ സൗകര്യം. എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുന്ന ഇന്ജാസ്‌ (Injaz)കേന്ദ്രത്തിലൂടെയാണ് പണമടക്കേണ്ടതെന്നു അബുദാബി ജുഡീഷ്യല്‍ അതോറിറ്റി (ADJD) അറിയിച്ചു. ഈ കേന്ദ്രം ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും.

ഇപ്പോള്‍ യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ യാത്രാനിരോധനം നിലവിലുണ്ടെന്നു മനസ്സിലാകുമ്പോള്‍ മടങ്ങേണ്ടി വരികയും പണമടക്കുന്നതിനു നീണ്ട നടപടിക്രമങ്ങള്‍ പാലിക്കേണ്ടി വരികയും ചെയ്യേണ്ടി വരുന്നുണ്ട്. അത് വളരെയധികം സമയ നഷ്ടവും ധന നഷ്ടവും മാനസിക വ്യഥയും ഉണ്ടാക്കുന്നുവെന്നതു കൊണ്ടാണ് ഈ സൗകര്യം ഏര്‍പ്പെടുത്തുന്നത്.

പ്രസ്തുത യാത്രാനിരോധനത്തെ സംബന്ധിച്ചുള്ള കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും മറ്റും ഈ കേന്ദ്രത്തില്‍ നിന്ന് തന്നെ ലഭ്യമാകും. 

 

You may have missed

Copy Protected by Chetan's WP-Copyprotect.